Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
മുടികൊഴിച്ചില്‍, ലൈംഗികതാല്പര്യക്കുറവ്; പ്രസവശേഷം സ്ത്രീകള്‍ അഭിമുഖീകരിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍
ഗര്‍ഭധാരണം എന്നത് വളരെയേറെ ശ്രദ്ധിക്കേണ്ട ഒന്നാണ്. ഗര്‍ഭധാരണം മുതല്‍ കുഞ്ഞ് പുറത്തുവരുന്നതുവരെയാണ് പ്രശ്നങ്ങള്‍ എന്ന് കരുതിയാല്‍ തെറ്റി. പ്രസവശേഷവും സ്ത്രീകള്‍ക്ക് ശാരീരികമായി നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവരുന്നുണ്ട്. നവജാത ശിശുവിന്റെ പ്രസവത്തിനു ശേഷവും സ്ത്രീകളിലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങള്‍ നിരവധിയാണ്.
മാതൃത്വത്തിന്റെ തുടക്കത്തില്‍, ഒരു അമ്മയ്ക്ക് ശാരീരികമായും മാനസികമായും വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടിവരും. അതിനാല്‍ പുതിയ അമ്മമാര്‍ക്കും വളരെയേറെ ശ്രദ്ധ ആവശ്യമാണ്. ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം സ്ത്രീകള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ചില സാധാരണ പ്രശ്നങ്ങളുണ്ട്. അത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പ്രസവശേഷമുള്ള മുടികൊഴിച്ചില്‍
പ്രസവശേഷം സ്ത്രീകള്‍ക്ക് പലപ്പോഴും ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ കാരണം കനത്ത മുടി കൊഴിച്ചില്‍ പ്രശ്നങ്ങള്‍ നേരിടേണ്ടിവരുന്നു. ഇങ്ങനെ മുടി കൊഴിയുന്നതിനെ ടെലോജന്‍ എഫ്ളുവിയം എന്ന് വിളിക്കുന്നു. പ്രസവശേഷം മുടികൊഴിച്ചില്‍ വര്‍ധിക്കുന്നതിന് കാരണം ഇതാണ്.
കുളിക്കുമ്പോഴും മറ്റും സാധാരണയില്‍ കൂടുതല്‍ മുടി നിങ്ങളുടെ കൈകളിലേക്ക് വരുന്നത് നിങ്ങള്‍ക്ക് കാണാം, അതിനാല്‍ നിങ്ങള്‍ വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണയായി ഈ അവസ്ഥ കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഭേദമാകും. ശരിയായ ഭക്ഷണക്രമം ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത് തടഞ്ഞുനിര്‍ത്താന്‍ സാധിക്കും. ആരോഗ്യകരമായ മുടി വളര്‍ച്ചയ്ക്ക് അനുയോജ്യമായ ഭക്ഷണങ്ങള്‍ കഴിക്കുക.

ലൈംഗിക ആരോഗ്യത്തിലെ മാറ്റങ്ങള്‍
പ്രസവത്തിനു ശേഷമുള്ള ഘട്ടത്തില്‍ സ്ത്രീകള്‍ക്ക് ലൈംഗികാസക്തി അത്ര തൃപ്തികരമായിരിക്കില്ല. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം അവര്‍ വളരെയധികം പ്രകോപിതരാകും. അതിനാല്‍ ഇത് നിങ്ങളുടെ ലൈംഗിക ജീവിതത്തെ ബാധിച്ചേക്കാവുന്ന സങ്കീര്‍ണ്ണമായ ഘട്ടമാണ്. ഈ ഘട്ടത്തില്‍ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും നവജാതശിശു സംരക്ഷണത്തിലൂടെ അതിനെ സന്തുലിതമാക്കുന്നതിനും ആരോഗ്യകരമായ മാനസികാവസ്ഥ വളര്‍ത്തേണ്ടത് വളരെ പ്രധാനമാണ്.
മുലയൂട്ടലും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കാരണം ലിബിഡോയുടെ അളവ് കുറയുന്നതിലൂടെ ലൈംഗികബന്ധത്തിനിടെ വേദന വര്‍ധിക്കുന്നു. കുഞ്ഞ് ജനിച്ച് കുറച്ച് ദിവസത്തേക്ക് മൂത്ര ചോര്‍ച്ചയും ഉണ്ടാകാം. ഈ ഘട്ടത്തില്‍ പുതിയ അമ്മമാര്‍ക്ക് സംഭവിക്കുന്ന പൊതുവായ ലൈംഗിക പ്രശ്നങ്ങളിലൊന്നാണ് ഹൈപ്പോആക്ടീവ് ലൈംഗികാഭിലാഷം.

പെല്‍വിക് ഫ്ളോര്‍ തകരാറ്
ശരീരത്തില്‍ നിന്ന് കുഞ്ഞ് പുറത്തുവരുന്നത് നിങ്ങളുടെ ശരീരത്തെ സാരമായി ബാധിക്കുന്നു. ഇത് നിങ്ങളുടെ പെല്‍വിക് ഫ്ളോറിനെയും ബാധിക്കുന്നു. പെല്‍വിക് ഫ്ലോര്‍ പ്രവര്‍ത്തനരഹിതമായതിന്റെ ലക്ഷണങ്ങളിലൊന്നാണ് അജിതേന്ദ്രിയത്വം. ഇത് സാധാരണയായി പ്രസവശേഷം സ്ത്രീകളില്‍ ഉണ്ടാകുന്നു. പെല്‍വിക് മേഖലയില്‍ വേദന, ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ വേദന, മൂത്രസഞ്ചിയിലെ തകരാറുകള്‍ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങള്‍.

പ്രസവാനന്തര വിഷാദം
ആദ്യത്തെ കുഞ്ഞിനെ പ്രസവിച്ച ശേഷം സ്ത്രീകള്‍ പലപ്പോഴും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് വിഷാദം. ഒരു കുഞ്ഞുണ്ടാകുക എന്നത് സന്തോഷത്തിന് കാരണമാണെങ്കിലും, ഏകദേശം 5ല്‍ ഒരാള്‍ക്ക് പ്രസവാനന്തര വിഷാദരോഗം വരാനുള്ള സാധ്യതയുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. 30 വയസ്സിനു ശേഷം കുട്ടികളെ പ്രസവിക്കുന്ന അമ്മമാരിലാണ് ഇത് സാധാരണയായി കൂടുതലായി കാണപ്പെടുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള് ഇരട്ടി വിഷാദം അനുഭവപ്പെടാറുണ്ട്. കോപം, നിരാശ, മരവിപ്പ് മുതലായവയുടെ തുടര്‍ച്ചയായ തോന്നല്‍ അവരെ പ്രസവാനന്തര വിഷാദത്തിലേക്ക് നയിക്കുന്നു.

ചര്‍മ്മ പ്രശ്നങ്ങള്‍
ഗര്‍ഭധാരണം നിങ്ങളുടെ ശരീരത്തിലും ചര്‍മ്മത്തിലും തിളക്കത്തിന് കാരണമാകുമെന്ന് നിങ്ങള്‍ കേട്ടിരിക്കാം. എന്നാല്‍ ഇത് എല്ലായ്പ്പോഴും അങ്ങനെയല്ല. ഗര്‍ഭകാലത്ത് മുഖക്കുരു വളരെ സാധാരണമാണ്, മുഖത്ത് ചാരനിറത്തിലുള്ള പാടുകളും ഉണ്ടാകാം. പ്രസവശേഷം ഈ കാലയളവില്‍ ഉണ്ടാകാവുന്ന മറ്റൊരു ചര്‍മ്മപ്രശ്നമാണ് മെലാസ്മ.
ഇത് നിങ്ങളുടെ ചര്‍മ്മത്തെ ബാധിക്കും. പ്രത്യേകിച്ച് ആദ്യത്തെ കുഞ്ഞ് ജനിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം നിങ്ങളുടെ ചര്‍മ്മം വിളറിയതോ ചാരനിറമോ ആയി തോന്നുകയും ചെയ്യുന്നു. കാലക്രമേണ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ നേരെയാകുമ്പോള്‍ ഈ ചര്‍മ്മ പ്രശ്നങ്ങളും അകന്നുപോകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
