Latest Updates
-
ഓഗസ്റ്റ് 18: ഇന്നത്തെ അമൃതകാളം അറിയാം, ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
ഓണം നാളിലെ അപൂർവ്വ ഗ്രഹയോഗം: സർവ്വാർത്ഥ സിദ്ധി യോഗത്തിൽ ഇന്ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ് -
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം!
പ്രായത്തിന്റെ ലക്ഷണം ആദ്യം വരുന്നത് ചര്‍മ്മത്തില്‍; ഈ 10 വഴികളിലൂടെ തടയാം, പ്രായം പിടിച്ചുകെട്ടാം
പ്രായത്തിനനുസരിച്ച് നിങ്ങളുടെ ചര്‍മ്മത്തിലെ കൊളാജന്‍, പ്രകൃതിദത്ത എണ്ണകള്‍, എലാസ്റ്റിന്‍ എന്നിവയുടെ ഉത്പാദനം കുറയുന്നു. ഇത് നിങ്ങളുടെ ചര്‍മ്മം വരണ്ടതാക്കുകയും നിര്‍ജീവമായി കാണപ്പെടുകയും ചെയ്യുന്നു. പ്രായമാകുന്തോറും ചര്‍മ്മം വരകള്‍, കറുത്ത പാടുകള്‍, ചുളിവുകള്‍ തുടങ്ങിയ വാര്‍ദ്ധക്യത്തിന്റെ ആദ്യകാല ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. 40 വയസ്സിനു ശേഷം, അനുയോജ്യമായ ഒരു ചര്‍മ്മസംരക്ഷണ ദിനചര്യ പിന്തുടര്ന്നില്ലെങ്കില് ചര്‍മ്മം പെട്ടെന്നു തന്നെ കൂടുതല്‍ കേടുപാടിലേക്ക് നീങ്ങും.
ചര്‍മ്മത്തിന് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുന്നത് തടയാന്‍ ചില ആന്റി ഏജിംഗ് വിദ്യകള്‍ നിങ്ങള്‍ പരീക്ഷിക്കുക. ചില ലളിതമായ ആന്റി-ഏജിംഗ് സ്കിന്‍ കെയര്‍ ടിപ്പുകള്‍ ഉപയോഗിച്ച, ഏത് പ്രായത്തിലും ചര്‍മ്മം യുവത്വവും തിളക്കവുമുള്ളതായി നിലനിര്‍ത്താന്‍ സാധിക്കും. ഈ മാതൃദിനത്തില്‍, നിങ്ങളുടെ അമ്മമാരെ സഹായിക്കാനായി ചില ആന്റി-ഏജിംഗ് ടിപ്പുകള്‍ നോക്കാം.

ദിവസവും സണ്‍സ്ക്രീന്‍ പുരട്ടുക
അകാല വാര്‍ദ്ധക്യത്തിന്റെ ഒരു പ്രധാന കാരണമാണ് സൂര്യാഘാതം. ഇത് നേരിയ വരകള്‍, ചുളിവുകള്‍, പ്രായത്തിന്റെ പാടുകള്‍, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവ വരുന്നതിലേക്ക് നയിച്ചേക്കാം. അതിനാല്‍, അമ്മമാര്‍ക്ക് മാത്രമല്ല, പൊതുവെ എല്ലാവര്‍ക്കുമുള്ള ഏറ്റവും പ്രധാനപ്പെട്ട ആന്റി-ഏജിംഗ് നുറുങ്ങുകളില്‍ ഒന്നാണ് സണ്‍സ്ക്രീന്‍ ഉപയോഗം. ദിവസവും കുറഞ്ഞത് SPF 30 ഉള്ള സണ്‍സ്ക്രീന്‍ പുരട്ടുക. പുറത്തിറങ്ങുമ്പോള്‍ മറക്കാതെ സണ്‍സ്ക്രീന്‍ പ്രയോഗിക്കുക.

പതിവായി എക്സ്ഫോളിയേറ്റ് ചെയ്യുക
ചര്‍മ്മത്തിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും ചര്‍മ്മത്തിന്റെ ഘടന മെച്ചപ്പെടുത്താനും നിങ്ങളുടെ ചര്‍മ്മത്തെ എക്സ്ഫോളിയേറ്റ് ചെയ്യുക. എന്നിരുന്നാലും ഇത് അമിതമാക്കരുത്. നിങ്ങളുടെ മുഖത്ത് നിന്ന് ചര്‍മ്മത്തിലെ മൃതകോശങ്ങളുടെ പാളി നീക്കം ചെയ്യാന്‍ ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ മൃദുവായ കെമിക്കല്‍ എക്സ്ഫോളിയന്റ് ഉപയോഗിക്കുക.

ആരോഗ്യകരമായ ഭക്ഷണക്രമം
നിങ്ങളുടെ ശരീരത്തിനുള്ളില്‍ നിന്ന് തന്നെ ചര്‍മ്മത്തെ മികച്ചതാക്കി മാറ്റാന്‍ സാധിക്കും. അതിനായി നല്ല ആരോഗ്യകരമായ ഒരു ഭക്ഷണക്രമം പിന്തുടരുക. അധിക പഞ്ചസാരയുള്ളതും പ്രോസസ് ചെയ്തതുമായ ഭക്ഷണം ഒഴിവാക്കുക. ചര്‍മ്മം നേരത്തേ വാര്‍ധക്യ ലക്ഷണം കാണിക്കാതിരിക്കാനായി ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണക്രമം നിലനിര്‍ത്തുക.

മതിയായ ഉറക്കം
ഏതൊരു മനുഷ്യന്റെയും മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും മാത്രമല്ല, ആരോഗ്യമുള്ള ചര്‍മ്മത്തിനും പ്രധാനപ്പെട്ടതാണ് ഉറക്കം. നിങ്ങളുടെ ചര്‍മ്മം മികച്ചതായി നിലനിര്‍ത്താന്‍ എല്ലാ രാത്രിയിലും കുറഞ്ഞത് 7-8 മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക. ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു ഘടകം സമ്മര്‍ദ്ദമാണ്. ഇത് മുഖക്കുരു, ചുളിവുകള്‍, മറ്റ് ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. സമ്മര്‍ദ്ദത്തെ നേരിടാന്‍ ആഴത്തിലുള്ള ശ്വസനം, യോഗ അല്ലെങ്കില്‍ ധ്യാനം പോലുള്ള വിശ്രമ വിദ്യകള്‍ പരിശീലിക്കുക.

ഡാര്‍ക് സ്പോട്ട് നീക്കാന്‍
മുഖക്കുരു പാടുകള്‍, പിഗ്മെന്റേഷന്, പാടുകള്‍, കറുത്ത പാടുകള്‍ എന്നിവയാണ് വാര്‍ദ്ധക്യത്തിന്റെ മറ്റ് ലക്ഷണങ്ങള്‍. അതിനാല്‍, വൈറ്റമിന്‍ സി അടങ്ങിയ ഡാര്‍ക്ക് സ്പോട്ട് കറക്റ്റര്‍ ഉപയോഗിക്കുക, പാടുകളില്‍ പതിവായി പുരട്ടുക. പിഗ്മെന്റേഷന് കുറയ്ക്കാന്‍ സഹായിക്കുന്ന ഔഷധ ക്രീമുകള്‍ക്ക്, ഒരു ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

നൈറ്റ് ക്രീം ഉപയോഗിക്കുക
വീര്യം കുറഞ്ഞ ക്ലെന്‍സര്‍ ഉപയോഗിച്ച് മുഖം കഴുകി നൈറ്റ് ക്രീം പുരട്ടുക. ഇത് നിങ്ങളുടെ ചര്‍മ്മത്തെ ഈര്‍പ്പമുള്ളതാക്കുകയും മൃദുവും തിളക്കമുള്ളതാക്കുകയും ചെയ്യും.

ആവശ്യത്തിന് വെള്ളം
ആവശ്യത്തിന് വെള്ളം കുടിക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുക. പുതിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നിങ്ങളുടെ ചര്‍മ്മത്തിന് ആവശ്യമായ ആന്റിഓക്സിഡന്റുകള്‍ നല്കുന്നു. ജലാംശമുള്ള ചര്‍മ്മം സ്വാഭാവികമായും ചെറുപ്പവും തിളക്കവുമുള്ളതായി കാണപ്പെടുന്നു.

മോയ്സ്ചറൈസര്‍
പ്രായമാകുന്തോറും ചര്‍മ്മത്തിലെ എണ്ണ ഉല്‍പ്പാദിപ്പിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനക്ഷമത കുറയുന്നത് മൂലം ചര്‍മ്മം വരണ്ടുപോകുന്നു. നിങ്ങളുടെ ചര്‍മ്മത്തെ മൃദുവും മിനുസമാര്‍ന്നതുമായി നിലനിര്‍ത്തുന്ന നേരിയ എണ്ണ അടിസ്ഥാനമാക്കിയുള്ള മോയ്സ്ചറൈസര്‍ ഉപയോഗിക്കുക. നിങ്ങള്‍ക്ക് എണ്ണമയമുള്ള ചര്‍മ്മമുണ്ടെങ്കില്‍, ശരിയായ മോയ്സ്ചറൈസര്‍ തിരഞ്ഞെടുക്കാന്‍ ഡെര്‍മറ്റോളജിസ്റ്റിനെ സമീപിക്കുക.

അണ്ടര്‍ ഐ ജെല്‍
കണ്ണിനു ചുറ്റുമുള്ള നേര്‍ത്ത വരകളും ചുളിവുകളും വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ്. നിങ്ങളുടെ കണ്ണുകളെ പോഷിപ്പിക്കുകയും ഉറങ്ങുമ്പോള്‍ നേര്‍ത്ത വരകളും ചുളിവുകളും അകറ്റാന്‍ സഹായിക്കുകയും ചെയ്യുന്ന നല്ല അണ്ടര്‍ ഐ ജെലോ ക്രീമോ ഉപയോഗിക്കുക.

വിറ്റമിന്‍ സി സെറം
ആന്റിഓക്സിഡന്റ് അടങ്ങിയ വിറ്റാമിന്‍ സി സെറം നിങ്ങളുടെ പ്രഭാത ദിനചര്യയില്‍ ഉള്‍പ്പെടുത്തുക. വിറ്റാമിന്‍ എ ഉള്ള ആന്റി-ഏജിംഗ് റെറ്റിനോള്‍ സെറം ഉപയോഗിക്കുക. ഇത് ചര്‍മ്മത്തിന്റെ ഘടന ശരിയാക്കാനും പ്രായമാകുന്നതിന്റെ ദൃശ്യമായ ലക്ഷണങ്ങള്‍ കുറയ്ക്കാനും സഹായിക്കുന്നു.



Click it and Unblock the Notifications
