Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
Mother's Day 2023: മാതൃദിനത്തില്‍ അമ്മക്ക് നല്‍കാം എന്നെന്നും ഓര്‍ക്കും സമ്മാനങ്ങള്‍
മാതൃദിനം മെയ് 14-നാണ് ആഘോഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ അമ്മമാര്‍ അല്പം സ്പെഷ്യല്‍ തന്നെയാണ്. പകരം വെക്കാനില്ലാത്ത സ്നേഹമാണ് എപ്പോഴും അമ്മ. അതുകൊണ്ട് തന്നെ അമ്മക്ക് എന്ത് സമ്മാനം നല്കിയാലും അത് പകരമാവില്ല എന്നതാണ് സത്യം. എങ്കിലും ഈ ദിനത്തില്‍ അമ്മയെ നമ്മുടെ സ്നേഹം അറിയിക്കുന്നതിന് അമ്മക്ക് നല്‍കാം അല്പം സ്പെഷ്യലായിട്ടുള്ള ചില സമ്മാനങ്ങള്‍. ഈ സമ്മാനങ്ങള്‍ ആവട്ടെ വലുതായാലും ചെറുതായാലും അമ്മക്ക് ഒരു പോലെ തന്നെയാണ്. പണത്തിനേക്കാള്‍ സമ്മാനത്തിന്റെ മൂല്യത്തേക്കാള്‍ അമ്മ വില കൊടുക്കുന്നത് മക്കളുടെ സ്നേഹത്തിന് തന്നെയാണ്.

ഈ വരുന്ന മാതൃദിനത്തില്‍ നാം അമ്മക്ക് എന്തൊക്കെ സമ്മാനങ്ങളാണ് നല്‍കേണ്ടത് എന്ന് നോക്കാം. എന്നെന്നും അമ്മക്ക് ഓര്‍മ്മിക്കുന്നതിന് വേണ്ടി ഈ ദിനം നമുക്ക് എന്തൊക്കെ സമ്മാനം അമ്മക്ക് നല്കാന് സാധിക്കും എന്ന് നോക്കാം. എത്രയൊക്കെ വഴക്കിട്ടാലും മിണ്ടാതിരുന്നാലും നാം ആദ്യം വിളിക്കുന്നത് അമ്മേ എന്ന് തന്നെയായിരിക്കും. അതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാക്കാം അമ്മ എന്താണെന്നും അമ്മയുടെ പ്രാധാന്യം എന്നും. എന്നാല്‍ ഈ ദിനത്തില്‍ അമ്മക്കുള്ള സമ്മാനം അല്പം സ്പെഷ്യലാക്കാം. വായിക്കൂ.

ബോഡി സ്പ്രേ
വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഈ സമ്മാനമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം അമ്മമാര്‍ക്ക് ഏത് സമയത്തും ഏത് പ്രായത്തിലും സ്പ്രേ ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ഒരു ഓപ്ഷനാണ് എന്നതാണ്. കാരണം ഇന്നത്തെ കാലത്ത് എല്ലാവരും ഏത് പ്രായത്തിലും സ്പ്രേ ഉപയോഗിക്കുന്നവരാണ്. ഈ മാതൃദിനം അമ്മക്ക് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട ഒരു സ്പ്രേ സമ്മാനമായി നല്‍കാം.

നല്ല പുസ്തകം
വായന ശീലമുള്ള അമ്മമാരാണെങ്കില്‍ അവര്‍ക്ക് യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെ സമ്മാനിക്കാന്‍ പറ്റിയ ഒരു മികച്ച സമയമാണ് ഒരു നല്ല പുസ്തകം. പുസ്തകം സമ്മാനിക്കുന്നത് അമ്മക്ക് ഒരു നിധി കിട്ടിയത് പോലെ തന്നെയായിരിക്കും. അതുകൊണ്ട് മികച്ച ഒരു സമ്മാനമായി അമ്മ എപ്പോഴും നെഞ്ചോട് ചേര്‍ത്ത് വെക്കുന്ന ഒരു സമ്മാനം തന്നെയായിരിക്കും ഒരു നല്ല പുസ്തകം എന്നത്.

ടാബ്ലറ്റ്
സാങ്കേതിക വിദ്യയില്‍ താല്‍പ്പര്യവും ഇഷ്ടവും ഉള്ള ഒരു അമ്മയാണ് നിങ്ങളുടേത് എങ്കില്‍ ആ അമ്മക്ക് നിങ്ങള്‍ക്ക് നല്കാന് കഴിയുന്ന സമ്മാനങ്ങളില്‍ ഒന്നാണ് ടാബ്ലറ്റ്. കാരണം ഇത് ഇവര്‍ക്ക് വളരെയധികം ഉപയോഗപ്രദവും താല്‍പ്പര്യവും ഉള്ള ഒന്നായിരിക്കും. ക്രിയേറ്റീവ് ആയി അവര്‍ക്ക് വളരെയധികം കാര്യങ്ങള്‍ ചെയ്യുന്നതിന് ഈ ടാബ്ലറ്റ് ഉപകാരപ്രദമായിരിക്കും. അതുകൊണ്ട് ഇന്ന് തന്നെ നിങ്ങളുടെ അമ്മക്ക് വേണ്ടി ടാബ്ലറ്റ് വാങ്ങിക്കൂ.

സിനിമാ ടിക്കറ്റ്
സിനിമാ പ്രേമിയായ ഒരു അമ്മയാണോ നിങ്ങളുടേത്. എന്നാല്‍ മാതൃദിനത്തിന്റെ അന്ന് അമ്മയേയും കൂട്ടി ഒരു കിടിലന്‍ സിനിമക്ക് പോയാലോ. ഏത് കാലാവസ്ഥയാണെങ്കിലും അതൊന്നും നോക്കാതെ സിനിമക്ക് പോവാന്‍ നിങ്ങളുടെ അമ്മ തയ്യാറായിരിക്കും. സിനിമ കാണാന്‍ ഇഷ്ടപ്പെടുന്ന അമ്മക്ക് ഒരു മികച്ച സമ്മാനമാണ് മാതൃദിനത്തിലെ ഈ സിനിമ. അല്ലെങ്കില്‍ ഒരു കുഞ്ഞ് ഔട്ടിംങും നിങ്ങളുടെ അമ്മയുടെ മനസ്സിനെ സന്തോഷിപ്പിക്കും.

ഗെയിംമിങ്
ഇന്ന് നമ്മളെ പോലെ തന്നെ അമ്മമാരും ഗെയിമിംങും മറ്റും ഇഷ്ടപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ അമ്മമാര്‍ക്ക് നല്ലൊരു ഗെയിം സമ്മാനിക്കുന്നത് നല്ലതാണ്. ക്രിയേറ്റീവ് ആയി കാര്യങ്ങള്‍ ചെയ്യുന്നതിനും അമ്മമാര്‍ക്ക് അവരുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും ബോറടി മാറ്റുന്നതിനും എല്ലാം ഗെയിമിങ് എന്നത് നല്ലൊരു ഓപ്ഷന് തന്നെയാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന ഗിഫ്റ്റ് തന്നെ അമ്മക്കും നല്‍കാം.

ഡിന്നര്‍ വൗച്ചര്‍
എല്ലാ ദിവസവും വീട്ടില്‍ നിന്ന് ഭക്ഷണം കഴിച്ച് ബോറടിച്ചുവെങ്കില്‍ അമ്മമാര്‍ക്ക് നല്കാവുന്ന മികച്ച സമ്മാനങ്ങളില്‍ ഒന്നാണ് ഡിന്നര്‍ വൗച്ചര്‍. കാരണം നമുക്ക് വെച്ച് വിളമ്പി തരുന്ന അമ്മക്ക് നമ്മള് ഒരു സര്‍പ്പ്രൈസ് കൊടുക്കുന്നത് അമ്മയെ ഞെട്ടിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ സര്‍പ്രൈസ് നല്കി അമ്മയെ ഞെട്ടിക്കാന്‍ ഉടന്‍ തന്നെ നിങ്ങള്‍ തയ്യാറായിക്കോളൂ.

സ്മാര്‍ട്ട് വാച്ച്
സ്മാര്‍ട്ട് വാച്ച് എന്നത് ഇന്നത്തെ യുവതലമുറയുടെ ഒഴിവാക്കാനാവാത്ത ഒരു ഗാഡ്ജറ്റാണ്. എന്നാല്‍ നമ്മുടെ അമ്മക്കും ഇത് തന്നെ സമ്മാനമായി നല്കിയാലോ? സത്യമാണ്, ഇത് നമ്മുടെ അമ്മക്ക് തീര്‍ച്ചയായും ഉപകാരപ്പെടുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യകാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധ നല്കുന്ന അമ്മമാര്‍ക്ക് മികച്ച ഒരു തിരഞ്ഞെടുപ്പാണ് സ്മാര്‍ട്ട് വാച്ച്. അതുകൊണ്ട് ഈ സമ്മാനങ്ങളെല്ലാം നല്കി അമ്മമാരെ ഞെട്ടിക്കാന്‍ ഇന്ന് തന്നെ തയ്യാറാവൂ.



Click it and Unblock the Notifications