Mother's Day 2023: അമ്മമാരെ ചെറുപ്പമാക്കാം 5 യോഗാസനങ്ങള്‍

ഇന്ന് മാതൃദിനം, ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. മാതൃദിനം എന്ന ഒറ്റ ദിവസം മാത്രമല്ല അമ്മക്ക് വേണ്ടി നാം കാത്തു വെക്കേണ്ടത്. എന്നാല്‍ ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടത് അകാല വാര്‍ദ്ധക്യ സംബന്ധമായ അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി കൂടി നമുക്ക് ശ്രദ്ധിക്കാം. ഇതെല്ലാം അമ്മമാരുടെ ആരോഗ്യത്തേയും വാര്‍ദ്ധക്യത്തേയും ബാധിക്കുന്നതാണ്. അതുകൊണ്ട് ന്നെ വാര്‍ദ്ധക്യത്തില്‍ നിന്ന് നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

അതില്‍ ഒന്നാണ് യോഗ, ഇത് അകാല വാര്‍ദ്ധക്യത്തേയും അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില യോഗാസനങ്ങള്‍ ശീലിക്കാവുന്നതാണ്. 30-നും 40-നും ശേഷവും ആരോഗ്യത്തോടെയും കരുത്തോടെയും മുന്നോട്ട് പോവുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഒന്നാണ് യോഗാസനം. എന്നാല്‍ ഇത് നിങ്ങളില്‍ എങ്ങനെ അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു എന്ന് നോക്കാം.

Anti Aging Yoga

ബാലാസനം
ബാലാസനം എന്നത് വളരെയധികം ഗുണഫലങ്ങള്‍ നല്‍കുന്ന ഒരു യോഗാസനമാണ്. ഇത് നിങ്ങളുടെ മുഖത്തിന് തിളക്കം നല്‍കുന്നതിനും അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ എല്ലാ ദിവസവും ബാലാസനം ചെയ്യാവുന്നതാണ്. ഇത് മുഖത്തെ ചുളിവുകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും ബാലാസനം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും ഉണ്ട് എന്നതാണ്.

സര്‍വാംഗാസനം
സര്‍വ്വാംഗാസനം ചെയ്യുന്നത് ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്‍കുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും മികച്ചതാണ് സര്‍വ്വാംഗാസനം ചെയ്യുന്നത്. ഇത് ശരീരത്തിലേക്കും മുഖത്തേക്കും ഉള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ഈ ആസനം ചെയ്യുന്നത് നിങ്ങളുടെ മുടിയുടെ വേരുകള്‍ക്ക് ശക്തി നല്‍കുന്നതിനും സഹായിക്കുന്നു. എല്ലാ വിധത്തിലും സര്‍വ്വാംഗാസനം ചെയ്യുന്നതിലൂടെ അകാല വാര്‍ദ്ധക്യത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

yoga asanas

അധോ മുഖ ശ്വാനാസനം
ഏത് പ്രായത്തിലുള്ളവര്‍ക്കും അധോമുഖ ശ്വാനാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ രക്തപ്രവാഹം മുഖത്തേക്കും തലയിലേക്കും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നു. ഇത് മുഖത്തിന് തിളക്കം നല്‍കുകയും അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് കൂടാതെ മുടിയുടെ ആരോഗ്യത്തിനും മുടി വളരുന്നതിനും എല്ലാം ഇത്തരം യോഗ സഹായിക്കുന്നു. മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ വാര്‍ദ്ധക്യ സംബന്ധമായ അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.

ഭുജംഗാസനം
ഭുജംഗാസനം ചെയ്യുന്നതിലൂടേയും നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ആരോഗ്യം മാത്രമല്ല സൗന്ദര്യത്തിനും ഭുജംഗാസനം സഹായിക്കുന്നു. ചര്‍മ്മത്തെ ദീര്‍ഘകാലം ചെറുപ്പമായി നിലനിര്‍ത്തുന്നതിനും അതോടൊപ്പം തന്നെ മുടിയുടേയും ചര്‍മ്മത്തിന്റേയും ആരോഗ്യത്തിന് മികച്ച മാറ്റം കൊണ്ട് വരുന്നു. ഇത് കൂടാതെ അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുന്നതിനും അതിലുണ്ടാവുന്ന എല്ലാ വിധത്തിലുള്ള അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു.

yoga

ചക്രാസനം
ചക്രാസനം ചെയ്യുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഇത് മുഖത്തേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മുഖക്കുരു ചുളിവുകള്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് അകാല വാര്‍ദ്ധക്യത്തെ ഇല്ലാതാക്കുകയും പ്രായമാകുന്ന പ്രക്രിയയെ തടയുന്നതിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. എല്ലാ ദിവസവും നിങ്ങള്‍ക്ക് ചക്രാസനം ചെയ്യാവുന്നതാണ്.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Sunday, May 14, 2023, 14:11 [IST]
X
Desktop Bottom Promotion