Latest Updates
-
സിക്കന്ദറിനായി സൽമാൻ ഖാന്റെ അവിശ്വസനീയമായ മാറ്റം; എട്ട് കിലോ കുറച്ച് താരം ഞെട്ടിച്ചു! -
വെയിൽ കടുക്കുന്നു! ചർമ്മം കരിഞ്ഞുപോകുമോ? യുവി ഇൻഡക്സ് ഉയരുമ്പോൾ അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
കഠിനമായ ചൂടിൽ തളരരുത്; വീട്ടിലുണ്ടാക്കാം ഒ.ആർ.എസ്, ഒപ്പം വേനൽക്കാലത്തെ തോൽപ്പിക്കാൻ ഈ പാനീയങ്ങൾ! -
അശ്വഗന്ധ സപ്ലിമെന്റുകൾ വാങ്ങുന്നവർ ശ്രദ്ധിക്കുക! നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന പുതിയ FSSAI ഉത്തരവ് പുറത്ത് -
കൗമാരക്കാരിൽ പിസിഒഎസ് വർധിക്കുന്നു; എയിംസിന്റെ വമ്പൻ പഠനം, ഇനി മാറ്റങ്ങൾ വരും! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്!
Mother's Day 2023: മാതൃദിനത്തില്‍ അമ്മയുടെ ആരോഗ്യത്തേയും ശ്രദ്ധിക്കണം
അമ്മമാരുമായുള്ള ബന്ധം എന്നത് എപ്പോഴും അല്പം സ്പെഷ്യല്‍ തന്നെയാണ്. നമ്മുടെ എന്ത് ആവശ്യത്തിനും ശാഠ്യത്തിനും നമ്മുടെ കൂടെ നില്‍ക്കുന്നവരാണ് നമ്മുടെ അമ്മമാര്‍ എന്നത് നമുക്കറിയാം. 2023- മെയ് 14-നാണ് മാതൃദിനം ആഘോഷിക്കപ്പെടുന്നത്. സാധാരണ ഏതൊരു ദിവസത്തില്‍ നിന്നും അല്പം വ്യത്യസ്തമായി ആഘോഷിക്കുന്നതിനുള്ള ഒരു ദിനമാണ് എന്നതില്‍ സംശയം വേണ്ട. അമ്മയോടുള്ള സ്നേഹവും ആദരവും ഒരു ദിവസത്തേക്ക് മാത്രമുള്ളതല്ല എന്നതും നാം ഓര്‍ക്കേണ്ടതാണ്. എങ്കിലും മാതാപിതാക്കളെ സ്നേഹിക്കുന്നതിനും അവര്‍ക്ക് വേണ്ടിയും നാം സമയം നീക്കി വെക്കുന്നുണ്ട് എന്നതിന്റെ സൂചന കൂടിയാണ് ഈ ദിനം.
തിരക്ക് പിടിച്ച ജീവിതത്തില്‍ പലപ്പോഴും നാം മാതാപിതാക്കളെ മറന്നു പോവുന്നു. ലോകമെമ്പാടും വ്യത്യസ്തമായ രീതിയില്‍ ഈ ദിനം ആഘോഷിക്കുമ്പോള്‍ നാം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അമ്മമാര്‍ നമ്മുടെ ആരോഗ്യത്തിന് വേണ്ടി അവരുടെ സമയം നീക്കി വെക്കുമ്പോള്‍ അവരുടെ ആരോഗ്യത്തിന് വേണ്ടി നമുക്ക് അല്പ സമയം ചിലവഴിക്കാം. വാര്‍ദ്ധക്യത്തിലേക്ക് അടുക്കുന്തോറും ആരോഗ്യം എപ്രകാരമാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ നാം ശ്രദ്ധിക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

ആരോഗ്യകരമായ ഭക്ഷണശീലം
പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ നമ്മുടെ അമ്മമാര്‍ അല്പം പുറകിലേക്ക് തന്നെയായിരിക്കും. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണശീലത്തിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയും വരുത്തരുത്. അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ നാം ശ്രദ്ധിക്കണം. കാരണം പ്രായമാകുന്നതോടെ പല രോഗങ്ങളും പിടി കൂടുന്നതിനുള്ള സാധ്യതയുണ്ട്. കൊളസ്ട്രോള്‍, പഞ്ചസാരയുടെ അളവ്, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകുന്ന എല്ലാ സാഹചര്യങ്ങളേയും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യകരമായ ഭക്ഷണശീലത്തിലേക്ക് അവരെ എത്തിക്കുക.
ഫിറ്റ്നസ് ശ്രദ്ധിക്കുക
പലപ്പോഴും വീട്ടുജോലികള്‍ മാത്രം മതി അതില്‍ സന്തോഷം കണ്ടെത്തുന്ന ഒരു കൂട്ടം അമ്മമാര്‍ നമുക്ക് ചുറ്റും ഉണ്ട്. പലപ്പോഴും അവരുടെ ഫിറ്റ്നസില്‍ പോലും അവര്‍ ശ്രദ്ധിക്കുന്നില്ല എന്നതാണ് സത്യം. എന്നാല്‍ പ്രായമാകുന്നതോടെ യോഗ, മെഡിറ്റേഷന്‍ എന്നിവ ചെയ്യുന്നതിനും ഫിറ്റ്നസ് നില നിര്‍ത്തുന്നതിനും ശ്രദ്ധിക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ എന്തെങ്കിലും നേരിടുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

നിര്‍ജ്ജലീകരണം ഇല്ലെന്ന് ഉറപ്പാക്കുക
ശരീരത്തില്‍ ഏറ്റവും അപകടകരമായ കാര്യമാണ് നിര്‍ജ്ജലീകരണം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്. നിര്‍ജ്ജലീകരണം സംഭവിക്കുന്നില്ല അമ്മ ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. അതിന് വേണ്ടി ഇടക്കിടക്ക് അമ്മക്ക് ജ്യൂസുകള്‍, ഡിറ്റോക്സ് പാനീയങ്ങള്‍, ആരോഗ്യകരമായ പാനിയങ്ങള്‍ എന്നിവ നല്‍കേണ്ടതാണ്. എന്നാല്‍ ഇവയെല്ലാം വീട്ടില്‍ തയ്യാറാക്കിയതാണ് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.
മൈക്രോ ന്യൂട്രിയന്റുകള്‍ പരിശോധിക്കുക
പലപ്പോഴും സ്ത്രീകളുടെ ശരീരത്തില്‍ 35 വയസ്സിന് ശേഷം ഓരോ രോഗങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ശരീരത്തില്‍ കാല്‍സ്യം, ഇരുമ്പ് തുടങ്ങിയ പ്രധാന ധാതുക്കളുടെ അഭാവം സംഭവിക്കുന്നതും ഈ പ്രായത്തിലാണ്. ഇത് കൂടാതെ ജോലിക്കിടയിലുള്ള ഭക്ഷണത്തിന്റേയും വെള്ളത്തിന്റേയും അഭാവം മറ്റ് ചില ആരോഗ്യ പ്രശ്നങ്ങള്‍ എന്നിവക്കുള്ള സാധ്യതയെല്ലാമുണ്ട്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി മൈക്രോ ന്യൂട്രിയന്റുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നതിനും ആരോഗ്യമുണ്ടെന്നും മക്കള്‍ തന്നെ ഉറപ്പ് വരുത്തേണ്ടതാണ്.

കൃത്യമായ ടൈംടേബിള്‍ സൂക്ഷിക്കുക
എപ്പോഴും അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ കൃത്യമായ ടൈംടേബിള്‍ സൂക്ഷിക്കാന്‍ ശ്രദ്ധിക്കുക. അവരുടെ ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയുടെ കാര്യത്തില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുകയും ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തില്‍ അമ്മമാര്‍ വളരെയധികം ഉഴപ്പ് കാണിക്കുന്നു. അതിനെ കൃത്യമാക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ശ്രദ്ധിക്കുക.
പതിവ് സ്ക്രീനിംഗ്
ഇടക്കിടക്ക് പതിവ് സ്ക്രീനിംങ് നടത്തുന്നതിന് ശ്രദ്ധിക്കുക. ഷുഗര്‍, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍ മറ്റ് ആരോഗ്യ ചെക്കപ്പുകള്‍ എന്നിവയെല്ലാം കൃത്യ സമയത്ത് തന്നെ നടത്തുന്നതിന് ശ്രദ്ധിക്കുക. എന്തെങ്കിലും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടിയുള്ള ആരോഗ്യ പരിശോധനകളും ചികിത്സകളും ആരംഭിക്കുക. എല്ലാത്തിലുമുപരി ശാരീരികമായും മാനസികമായും എല്ലാ വിധത്തിലുള്ള പിന്തുണകളും നല്‍കുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം നിങ്ങളുടെ അമ്മയുടെ ശാരീരിക മാനസിക ആരോഗ്യത്തിന് കരുത്ത് നല്‍കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications