Latest Updates
-
ഏപ്രിൽ 20: കരിയറിൽ വൻ കുതിപ്പും ധനലാഭവും ഈ രാശിക്കാർക്ക് -
രോഹിണി നക്ഷത്രത്തിന്റെ കരുത്ത്: കരിയറിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വൻ ധനയോഗം! -
രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ -
വായുമലിനീകരണം ശ്വാസത്തെ മുട്ടിക്കുന്നുവോ? ഈ വഴികൾ പരീക്ഷിക്കൂ -
കരൾ തകരാറിലാകും; ജിം സപ്ലിമെന്റുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കുക! -
അക്ഷയ തൃതീയ വ്രതം: ഗർഭിണികൾ അറിയേണ്ട ഞെട്ടിക്കുന്ന ആരോഗ്യ രഹസ്യങ്ങൾ -
തടി കുറയ്ക്കാൻ ഈ നാടൻ വഴികൾ പരീക്ഷിച്ചാൽ മാറ്റം ഉറപ്പ് -
ശുക്രൻ ഇടവത്തിലേക്ക്: വരാനിരിക്കുന്നത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളുടെ സുവർണ്ണകാലം -
അക്ഷയ തൃതീയ: സ്വർണ്ണ നിക്ഷേപത്തിന് ഇത്തവണ ഭാഗ്യം തുണയ്ക്കുമോ?
Mother's Day 2023: പ്രസവ ശേഷം എളുപ്പം ഉഷാറാക്കുന്ന പാനീയങ്ങള്‍ ഇവയാണ്
മാതൃദിനം എന്നത് അമ്മമാര്‍ക്ക് വേണ്ടി വളരെയധികം സന്തോഷത്തോടെയും കരുതലോടെയും കാത്തിരിക്കുന്ന ഒരു ദിനമാണ്. എന്നാല്‍ ഈ ഒരു ദിനം മാത്രമല്ല മാതൃദിനത്തിനായുള്ളത്. എല്ലാ ദിനവും അമ്മക്കും പ്രാധാന്യം നല്‍കുന്നതിന് നാം മറക്കരുത്. എന്നാല്‍ ഈ മാതൃദിനത്തില്‍ അമ്മമാരുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കാവുന്നതാണ്. പ്രസവ ശേഷം സ്ത്രീകള്‍ ശാരീരികമായും മാനസികമായും വളരെയധികം പ്രശ്നത്തിലാവുന്നു. ഇതില്‍ നിന്നെല്ലാം മോചനം നേടുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ചില സ്പെഷ്യല്‍ പാനിയങ്ങളെ പരിചയപ്പെടാം.
പലപ്പോഴും പ്രസവ ശേഷം അമ്മമാരില്‍ ക്ഷീണം അല്പം കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ ഈ സമയം ശരീരത്തിനും മനസ്സിനും ഊര്‍ജ്ജവും ആരോഗ്യവും നല്കുന്ന തരത്തിലുള്ള ഭക്ഷണങ്ങളും പാനീയങ്ങളും നിര്‍ബന്ധമായും ശീലമാക്കേണ്ടതാണ്. ഇത് ഉറക്കത്തിന് സഹായിക്കുകയും ആരോഗ്യത്തോടെ മുന്നോട്ട് പോവുകയും ചെയ്യുന്നു. സ്വന്തമായി ആരോഗ്യം ശ്രദ്ധിക്കുക എന്ന കാര്യത്തിന് ഈ സമയം വളരെയധികം പ്രാധാന്യം നല്‍കേണ്ടതാണ്. അതിന് നിങ്ങളെ സഹായിക്കുന്ന ഈ പാനീയങ്ങള്‍ ആരോഗ്യത്തിന്റെ ഭാഗമാക്കാം. അവ എന്തൊക്കെയെന്ന് നോക്കാം.

തേങ്ങാവെള്ളം
ഏറ്റവും കൂടുതല്‍ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞ ഒന്നാണ് തേങ്ങാവെള്ളം എന്നതില്‍ സംശയം വേണ്ട. ഏത് ക്ഷീണത്തേയും തളര്‍ച്ചയേയും അകറ്റുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും തേങ്ങാവെള്ളം സഹായിക്കുന്നു. പ്രസവ സമയം നഷ്ടപ്പെട്ട ദ്രാവകങ്ങളും ഇലക്ട്രോലൈറ്റുകളും ശരീരത്തിന് നല്‍കുന്നതിന് സഹായിക്കുന്ന പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളും ധാതുക്കളും തേങ്ങാവെള്ളത്തില്‍ ധാരാളം ഉണ്ട്. ഇത് പ്രസവ ശേഷം അമ്മമാര്‍ക്ക് എന്തുകൊണ്ടും നല്ലൊരു ഓപ്ഷനാണ് എന്നതില്‍ സംശയം വേണ്ട. കൂടാതെ വിറ്റാമിന്‍ ബിയുടെ കലവറയാണ് തേങ്ങാവെള്ളം. ഇത് ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു.
ഗ്രീന്‍ സ്മൂത്തികള്‍
ആരോഗ്യം സംരക്ഷിക്കുന്നതിന് പച്ചക്കറികള്‍ നല്കുന്ന ഗുണങ്ങള്‍ നിസ്സാരമല്ല. നിങ്ങളുടെ ശരീരത്തിലേക്ക് വൈവിധ്യമാര്‍ന്ന വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിനുള്ള ഒരു മികച്ച മാര്‍ഗമാണ് ഗ്രീന്‍ സ്മൂത്തികള്‍ എന്നതില്‍ സംശയം വേണ്ട. മാത്രമല്ല അവയില്‍ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അത് നിങ്ങളുടെ ശാരീരികോര്ജ്ജത്തിന് സഹായിക്കുന്നു. സ്മൂത്തി തയ്യാറാക്കുന്നതിന് വേണ്ടി നിങ്ങള്‍ക്ക് ചീര, വാഴപ്പഴം, ബ്ലൂബെറി എന്നിവ ഉപയോഗിക്കാവുന്നതാണ്. ഇതിലെല്ലാം അടങ്ങിയ വിറ്റാമിനുകള്‍ ആരോഗ്യത്തിന് എന്തുകൊണ്ടും മികച്ചതാണ്.

എല്ലിന് സൂപ്പ്
പ്രസവിച്ച് കിടക്കുന്ന പല സ്ത്രീകള്‍ക്കും അവരുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തേണ്ടി വരുന്ന ഒന്നാണ് എല്ലിന് സൂപ്പ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല മാനസികാരോഗ്യത്തിനും സഹായിക്കുന്നു. ഇത് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതോടൊപ്പം മുറിവുകള്‍ പെട്ടെന്ന് ഉണങ്ങുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ഇത് കൊളാജന്റെ കലവറയാണ് എന്നതില്‍ സംശയം വേണ്ട. ചര്‍മ്മസംരക്ഷണത്തിനും അസ്ഥിസന്ധികളേയും എല്ലാം ആരോഗ്യമുള്ളതാക്കുന്നതിന് സഹായിക്കുന്നു എല്ലിന് സൂപ്പ്.
ഉണ്ടാക്കുന്ന വിധം:
എല്ലിന് സൂപ്പ് തയ്യാറാക്കുന്നതിന് വേണ്ടി ചിക്കന്‍, ബീഫ് എല്ലുകള്‍ കുറഞ്ഞത് 8 മണിക്കൂറെങ്കിലും വെള്ളത്തില്‍ വേവിക്കുക. ശേഷം ഇതിലേക്ക് പച്ചക്കറികള്‍, പച്ചമരുന്നുകള്‍, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയും ചേര്‍ക്കാം. ഇത് എത്ര കൂടുതല്‍ നേരം വേവിക്കുന്നുവോ അത്രക്കും ഗുണങ്ങള്‍ ഇതില്‍ നിന്നും ലഭക്കുന്നു. എല്ലാവിധത്തിലുള്ള പോഷകങ്ങളും ഇതിലുണ്ട് എന്നതില്‍ സംശയം വേണ്ട. നിങ്ങള്‍ക്ക് ഇത് അരിച്ചെടുത്തു ഫ്രിഡ്ജിലോ അല്ലെങ്കില്‍ ഫ്രീസറിലോ സൂക്ഷിക്കാവുന്നതാണ്. ആവശ്യാനുസരണം ഉപയോഗിക്കാം.

ഹെര്‍ബല്‍ ടീ
നിങ്ങളുടെ ശരീരത്തിലേക്ക് ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ലഭിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് ഹെര്‍ബല്‍ ടീ. ഇത് പ്രസവ ശേഷം നിങ്ങളില്‍ ശാരീരിക മാനസിക ഉന്മേഷം നല്‍കുന്നതിന് സഹായിക്കുന്നു. ഏറ്റവും മികച്ച ചായകള്‍ ഏതെന്ന് കണ്ടെത്തി അവ കുടിക്കാന്‍ ശ്രദ്ധിക്കുക. ഇതില്‍ ഏറ്റവും മികച്ചതാണ് ചമോമൈല്‍, കുരുമുളക്, ഇഞ്ചി എന്നിവ ഉള്‍പ്പെടുന്നു. ഇവയെല്ലാം ഇട്ട് ചായ തയ്യാറാക്കുന്നതിലൂടെ ആരോഗ്യവും വര്‍ദ്ധിപ്പിക്കും.
മഞ്ഞള്‍പ്പാല്‍
ഏറ്റവും കൂടുതല്‍ ഗുണകരമായ ഘടകങ്ങള്‍ അടങ്ങിയതാണ് മഞ്ഞള്‍പ്പാല്‍. ഇത് പ്രസവശേഷമനുണ്ടാവുന്ന എല്ലാ തരത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന എല്ലാ പ്രതിസന്ധികള്‍ക്കും മികച്ചത് തന്നെയാണ് . കൂടാതെ പെട്ടെന്ന് മുറിവുണങ്ങുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നിങ്ങള്‍ക്ക് മികച്ചതാണ് മഞ്ഞള്‍പ്പാല്‍. ഇത് സ്ഥിരം കുടിക്കുന്നതിലൂടെ അത് നിങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ അത്ഭുതപ്പെടുത്തുന്നു.



Click it and Unblock the Notifications











