Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
Mother's Day 2023: അമ്മയുടെ ആരോഗ്യം കൈക്കുള്ളില്‍ സുരക്ഷിതമാക്കാം
അമ്മമാരുടെ ആരോഗ്യം എന്നത് പലപ്പോഴും അവഗണിക്കപ്പെടുന്നതാണ്. കാരണം കുടുംബത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ അധികശ്രദ്ധ ചെലുത്തുമ്പോള്‍ പല അമ്മമാരും സ്വന്തം ആരോഗ്യം മറന്നു പോവുന്നു. എന്നാല്‍ പിന്നീട് അത് ഗുരുതരമായ അസ്വസ്ഥതകളിലേക്ക് എത്തിക്കുമ്പോഴാണ് അത് കൂടുതല്‍ ഗൗരവമായി മാറുന്നത്. പലപ്പോഴും നമ്മള് തന്നെ അമ്മയുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതെ പോവുന്നു. എന്നാല്‍ ഈ മാതൃദിനത്തില്‍ ഇത്തരം കാര്യങ്ങളെ നമുക്ക് തിരുത്തിക്കുറിക്കാം.
അമ്മമാരുടെ ആരോഗ്യത്തിന് അല്പം കൂടുതല്‍ ശ്രദ്ധ നമുക്ക് നല്‍കാവുന്നതാണ്. മാനസികമായും ശാരീരികമായും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. നമ്മുടെ അമ്മമാര്‍ക്ക് വേണ്ടത് സ്നേഹവും ശ്രദ്ധയും ജീവിതത്തിന്റെ ഉയര്‍ച്ചയിലും താഴ്ച്ചയിലും ഉള്ള നമ്മുടെ പിന്തുണയും തന്നെയാണ്. നിങ്ങളുടെ അമ്മയുടെ മാനസിക ശാരീരിക ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ക്ഷമയോടെ കേട്ടിരിക്കുക
പലപ്പോഴും ക്ഷമയോടെ എല്ലാ കാര്യങ്ങളും കേട്ടിരിക്കുക എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും പല വിധത്തിലുള്ള കഷ്ടതകളിലൂടേയും മാനസിക ശാരീരിക ബുദ്ധിമുട്ടുകളിലൂടേയും കടന്നു പോവുന്നവരാണ് അമ്മമാര്‍. അതുകൊണ്ട് തന്നെ അവര്‍ എപ്പോഴും പറയുന്ന കാര്യങ്ങള്‍ക്ക് ചെവി കൊടുക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ എന്താണോ അവര്‍ക്ക് ചെയ്യാന്‍ ആഗ്രഹം അതിന് വേണ്ട എല്ലാ പിന്തുണയും നല്‍കുക. നിങ്ങള്‍ക്ക് എല്ലാ വിധത്തിലുള്ള പിന്തുണയും അമ്മക്ക് നല്കിയാല് അമ്മയുടെ ശാരീരിക മാനസിക ആരോഗ്യം നിലനിര്‍ത്താന്‍ സാധിക്കുന്നു.
അമ്മയോടൊപ്പം സമയം ചിലവഴിക്കാം
അമ്മയോടൊപ്പം ധാരാളം സമയം ചിലവഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സന്തോഷകരവും സമ്മര്‍ദ്ദരഹിതവുമായ എല്ലാ സാഹചര്യങ്ങളും അവര്‍ക്ക് നല്‍കുന്നതിന് ശ്രദ്ധിക്കുക. പരസ്പരം നിങ്ങള്‍ക്ക് ആസ്വാദ്യകരമായ സമയം ചിലവഴിക്കാവുന്നതാണ്. ഇതിലൂടെ അമ്മക്കും സന്തോഷവും ആരോഗ്യവും ഊര്‍ജ്ജവും നിങ്ങള്‍ക്ക് നല്‍കാവുന്നതാണ്. എന്താണ് ചെയ്യാന്‍ താല്‍പ്പര്യം എന്ന് ചോദിച്ചറിഞ്ഞ് അതനുസരിച്ച് കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

ശാരീരികോരോഗ്യം ശ്രദ്ധിക്കണം
അമ്മയുടെ ആരോഗ്യത്തെക്കുറിച്ച് എപ്പോഴും അപ്ഡേറ്റ് ആയിരിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇതിനെക്കുറിച്ച് അമ്മയോട് സംസാരിക്കുകയും ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കുകയും ചെയ്യുക. അത് മാത്രമല്ല പ്രായമാവുമ്പോള്‍ നിങ്ങള്‍ക്കും ഇത്തരത്തിലുള്ള അവസ്ഥകള്‍ ഉണ്ടാവാം എന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുമാണ്. കൃത്യസമയത്ത് തന്നെ അമ്മയേയും കൊണ്ട് ചെക്കപ്പിനും മറ്റ് ആരോഗ്യ പരിശോധനകള്‍ക്കും കൊണ്ട് പോവുക. മരുന്നുകള്‍ കൃത്യസമയത്ത് നല്‍കുന്നതിനും അതിന് വേണ്ട ശ്രദ്ധ നല്‍കുന്നതിനും സമയം കണ്ടെത്തുക.
ആക്റ്റീവ് ആയി നിലനിര്‍ത്തുക
നിങ്ങളുടെ മാനിസികാരോഗ്യത്തിന് നല്കുന്ന അതേ പ്രാധാന്യം തന്നെ അമ്മയുടെ ആരോഗ്യത്തിനും നല്‍കുക. എപ്പോഴും ആക്റ്റീവ് ആയി നിലനില്‍ക്കുന്നതിന് ശ്രദ്ധിക്കുക. അമ്മയോടൊപ്പം എപ്പോഴും സമയം ചിലവഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് സാധിക്കുന്നു. സന്തോഷകരവും സജീവവുമായി ഇരിക്കാന്‍ എന്തൊക്കെ ചെയ്യണം എന്നതിനെക്കുറിച്ച് നിങ്ങള്‍ കൃത്യമായി മനസ്സിലാക്കുകയും അതിന് വേണ്ടി ശ്രദ്ധിക്കുകയും ചെയ്യുക. സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നതിനും ആളുകളുമായി ഇടപഴകുന്നതിനും അമ്മയെ പ്രോത്സാഹിപ്പിക്കുക.

ദൈനംദിന ജോലികളില്‍ അമ്മയെ സഹായിക്കുക
അടുക്കള ജോലി അല്ലെങ്കില്‍ വീട്ടു ജോലി എന്നത് അമ്മയുടെ മാത്രം ഉത്തരവാദിത്വമാണ് എന്ന ചിന്ത പൂര്‍ണമായും ഒഴിവാക്കുക. വീട്ടില്‍ ജോലി ചെയ്യുന്നത് എല്ലാവരുടേയും ഉത്തരവാദിത്വമായി കണക്കാക്കുക. അത് ഭക്ഷണം പാകം ചെയ്യുന്നതോ അല്ലെങ്കില്‍ വീട് വൃത്തിയാക്കുന്നതോ തോട്ടം നനക്കുന്നതോ അലക്കുന്നതോ എന്തുമാകട്ടെ എല്ലാത്തിലും അമ്മയെ സഹായിക്കുന്നതിന് ശ്രദ്ധിക്കുക. സ്വയം പരിചരണത്തിനും വിശ്രമത്തിനും അമ്മക്ക് സമയം നല്‍കുന്നതിന് ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications