Latest Updates
-
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം -
കഠിനമായ ചൂടിൽ തളരാതിരിക്കാം; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ഈ നാടൻ വഴികൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യം! -
കഠിനമായ ചൂടിൽ ജിമ്മിൽ പോകുന്നുണ്ടോ? നിങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തെറ്റുകൾ ഒഴിവാക്കൂ! -
സ്കൂളുകളിൽ ഇനി ആർത്തവ ശുചിത്വ വിപ്ലവം; പെൺകുട്ടികളുടെ പഠനം മുടങ്ങാതെ കാക്കാൻ സർക്കാരിന്റെ പുതിയ നീക്കങ്ങൾ -
കഠിനമായ ചൂടിൽ വ്യായാമം ചെയ്ത് തളരുകയാണോ? വയറിലെ കൊഴുപ്പ് സുരക്ഷിതമായി കുറയ്ക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൂര്യതാപത്തിൽ നിന്ന് രക്ഷനേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ജീവിതത്തിൽ വഴിത്തിരിവാകാൻ വ്യാഴം കർക്കടകത്തിലേക്ക്; ഈ മാറ്റം നിങ്ങളുടെ രാശിയിൽ എന്ത് മാറ്റം കൊണ്ടുവരും? -
വൃശ്ചികം രാശിയിൽ ചന്ദ്രൻ: ഈ രാശിക്കാർക്ക് ഇന്ന് അതീവ ജാഗ്രത, ജീവിതത്തിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇങ്ങനെ -
2026 മെയ് 28-ലെ അപൂർവ്വ രാജയോഗം: ഇടവം, ചിങ്ങം, ധനു രാശിക്കാർക്ക് ഇനി ധനമഴ, ജീവിതം മാറിമറിയും! -
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം!
Mother's Day 2023: അമ്മമാരില്‍ സാമ്പത്തിക സുരക്ഷയുറപ്പാക്കാം: മാതൃദിനത്തിലെ സമ്മാനം
മാതൃദിനം എന്നത് വളരെയധികം പ്രത്യേകതകളും സന്തോഷവും നിറയുന്ന ഒരു ദിനമാണ്. എന്നാല്‍ ചില അവസരങ്ങളില്‍ ഈ ഒരു ദിനത്തിലേക്ക് മാത്രമായി നമ്മുടെ അമ്മമാര്‍ ഒതുങ്ങിപ്പോവുന്നു എന്നതും സത്യമാണ്. അമ്മമാരുടെ ജീവിതത്തില്‍ വ്യക്തിപരമായ ധാരാളം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥകളിലൂടെയാണ് പലരും മുന്നോട്ട് പോവുന്നതും. പലപ്പോഴും കുടുംബവും കുട്ടികളും പ്രാരാബ്ധവും ലോണും സാമ്പത്തിക പ്രതിസന്ധികളും എല്ലാം കാരണം പലപ്പോഴും അമ്മമാര്‍ക്ക് അവരുടെ സ്വയം സാമ്പത്തിക സുരക്ഷ ഉറപ്പാക്കാന്‍ സാധിക്കാതെ വരുന്നു.
പലപ്പോഴും വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് പോലും പണം തികയാതെ വരുന്ന സാഹചര്യം അമ്മമാരില്‍ ഉണ്ടാവുന്നു. എന്നാല്‍ പ്രായം കൂടുന്തോറും അമ്മമാരില്‍ ഉണ്ടാവുന്ന ഈ അരക്ഷിതാവസ്ഥ വര്‍ദ്ധിച്ച് കൊണ്ടിരിക്കും. അത്തരത്തില്‍ ഉള്ള ചില മാറ്റങ്ങള്‍ക്ക് ഇനി നമുക്ക് ഈ മാതൃദിനത്തില്‍ തുടക്കം കുറിക്കാം. അമ്മമാര്‍ക്ക് വേണ്ടി ചില സാമ്പത്തിക സുരക്ഷിതത്വ പദ്ധതികള്‍ നമുക്ക് ആരംഭിക്കാം. എപ്രകാരം ഇതിന് തുടക്കം കുറിക്കാം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ആരോഗ്യ ഇന്‍ഷുറന്‍സ്
ഇന്നത്തെ കാലത്ത് പല തരത്തിലുള്ള ആരോഗ്യ ഇന്‍ഷുറന്‍സുകള്‍ ഉണ്ട്. എന്നാല്‍ ഇതെല്ലാം ഒരു പരിധി വരെ ഒഴിവാക്കി വിടുന്ന ശീലം നമ്മളില്‍ ഓരോരുത്തര്‍ക്കും ഉണ്ട്. എന്നാല്‍ പ്രായമാവുന്നതോടെ കൂടുന്ന രോഗങ്ങളാണ് പലപ്പോഴും ഇത്തരം മാറ്റങ്ങളെക്കുറിച്ച് നമ്മളെ ഓര്‍മ്മിപ്പിക്കുന്നത്. നിങ്ങളുടെ അമ്മയ്ക്ക് പ്രായമാകുമ്പോള്‍, ചികിത്സകളും മറ്റും ആവശ്യമായി വരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു. എന്നാല്‍ ഇതിന് ഒരു ആരോഗ്യ ഇന്‍ഷുറന്‍സ് മാത്രമല്ല മറ്റ് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്.
പ്രധാനപ്പെട്ട രേഖകള്‍
എപ്പോഴും എല്ലാ വിധത്തിലുള്ള രേഖകളും ഒരുമിച്ച് വെക്കുക. ഒരു തരത്തിലും ഓരോ കാര്യങ്ങള്‍ക്ക് വേണ്ടി രേഖകള്‍ക്ക് വേണ്ടി ഓടി നടക്കാതെ എല്ലാ രേഖകളും ഒരുമിച്ച് വെക്കുന്നതിനും അമ്മയെ സഹായിക്കുക. സാമ്പത്തികവും നിയമപരവുമായ എല്ലാ കാര്യങ്ങളും ഒരുമിച്ച് കൊണ്ട് വരുന്നതിന് വേണ്ടി നിങ്ങള്‍ക്ക് അമ്മയെ സഹായിക്കാവുന്നതാണ്.

ഡിജിറ്റല്‍ ലോകത്തെ കുറിച്ച് പറയുക
അമ്മക്ക് ബാങ്ക് അക്കൗണ്ടുകളോ മറ്റോ ഉണ്ടെങ്കില്‍ അവരെ ഡിജിറ്റല്‍ ലോകത്തേക്ക് സ്വാഗതം ചെയ്യുക. കൂടാതെ ഈ കാലത്ത് നടക്കുന്ന എല്ലാ വിധത്തിലുള്ള ഡിജിറ്റല്‍ തട്ടിപ്പുകളെക്കുറിച്ചും അമ്മയെ പറഞ്ഞ് മനസ്സിലാക്കുക. ഡിജിറ്റല്‍ ഇടപാടുകള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് മിക്കവാറും അറിയില്ല. അതുകൊണ്ട് ഇതില്‍ വരുന്ന പേയ്മെന്റ് ഓപ്ഷനുകളെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അമ്മമാരില്‍ അവബോധം ഉണ്ടാക്കുക. സാമ്പത്തികമായി ഇവരെ സാക്ഷരരാക്കുക.
പ്രായവും സാമ്പത്തിക സുരക്ഷിതത്വവും
പ്രായവും സാമ്പത്തിക സുരക്ഷിതത്വവും തമ്മില്‍ വളരെയധികം ബന്ധമുണ്ട്. അമ്മമാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. പ്രായമാവുന്നതോടെ പലരിലും അരക്ഷിതാവസ്ഥ രൂപം കൊള്ളുന്നു. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഇവരെ സ്വയം പര്യാപ്തരാക്കുക. ചെറിയ തരത്തിലുള്ള ബിസിനസ് ആരംഭിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് അതിനുള്ള സഹായം ചെയ്ത് കൊടുക്കുക. അവരുടെ ആരോഗ്യ സ്ഥിതി അനുസരിച്ച് ചെയ്യാന്‍ സാധിക്കുന്ന ബിസിനസിന് സഹായസഹകരണങ്ങള്‍ നല്കി അവരെ പ്രാപ്തരാക്കുക.

റിട്ടയര്‍മെന്റിന് ശേഷം
ജോലിയുള്ള അമ്മമാരും ജോലി ഇല്ലാത്ത അമ്മമാരും റിട്ടയര്‍ ആയ അമ്മമാരും നിരവധിയുണ്ട്. എന്നാല്‍ ഇവര്‍ക്ക് സുരക്ഷിതത്വം ഒരുക്കുക എന്നത് ഓരോ മക്കളുടേയും ഉത്തരവാദിത്വമാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. റിട്ടയര്‍മെന്റിന് ശേഷവും അവരില്‍ സാമ്പത്തിക സുരക്ഷിതത്വം ഒരുക്കുന്നതിനുള്ള അനുകൂല സാഹചര്യങ്ങള്‍ നിങ്ങള്‍ തന്നെ ഒരുക്കിക്കൊടുക്കണം. അത് കൂടാതെ ജീവിതത്തില്‍ എന്തിനേയും സന്തോഷത്തോടെ നേരിടുന്നതിന് നിങ്ങള്‍ ഒപ്പമുണ്ടാവും എന്ന് ഉറപ്പ് വരുത്തുകയും വേണം.



Click it and Unblock the Notifications