For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബ്രൗൺഡിസ്ചാർജ് ഓരോമാസവും സ്ത്രീക്ക് മുന്നറിയിപ്പ്

|

ആര്‍ത്തവം എല്ലാ മാസവും സ്ത്രീകൾക്ക് ഉണ്ടാവുന്ന ശാരീരികമായ ഒരു പ്രക്രിയയാണ്. ഇതിൽ അത്ഭുതപ്പെടേണ്ട കാര്യങ്ങൾ ഒന്നും തന്നെ ഇല്ല. എന്നാല്‍ എല്ലാ മാസവും കൃത്യമായി അല്ലാതെ ഉണ്ടാവുന്ന ആര്‍ത്തവം ആർത്തവ ചക്രത്തിൽ ഉണ്ടാവുന്ന മറ്റ് ശാരീരിക അസ്വസ്ഥതകൾ വർദ്ധിക്കുന്നത് രക്തസ്രാവം വർദ്ധിക്കുന്നത് എല്ലാം ഇത്തരത്തിൽ നിങ്ങളുടെ ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഓരോ മാസവും ആർത്തവം നിസ്സാരമാക്കി വിടരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നുണ്ട്. ആർത്തവത്തിന് മുന്നോടിയായി ബ്രൗൺഡിസ്ചാർജ് ഉണ്ടാവുന്നുണ്ടോ? അതിൽ ഇടക്കിടെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവുന്നുണ്ടോ? എങ്കിൽ ഇതെല്ലാം ശ്രദ്ധിക്കേണ്ടതാണ്.

കാരണം പല സ്ത്രീകളിലും ആർത്തവത്തിന് തൊട്ടു മുന്‍പായി ബ്രൗൺ ഡിസ്ചാർജ് ഉണ്ടാവുന്നുണ്ട്. എന്നാൽ അത് ആദ്യമായി സംഭവിക്കുമ്പോൾ പലരിലും പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇതല്ലാതെ പലപ്പോഴും നിങ്ങളില്‍ ഇടക്കിടക്ക് ബ്രൗണ്‍ ഡിസ്ചാർജ് ഉണ്ടാവുന്നുവോ? അൽപം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് അതെന്ന കാര്യത്തിൽ സംശയം വേണ്ട. കാരണം ഇടക്കിടെയുണ്ടാവുന്ന ബ്രൗൺ ഡിസ്ചാർജ് നിങ്ങളുടെ ആരോഗ്യത്തിന് വില്ലനാവുന്ന കാരണങ്ങളുടെ തുടക്കമാണ് എന്നതു കൊണ്ട് തന്നെയാണ്.

Most read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സംMost read: ലൈംഗികബന്ധത്തിന് ശേഷം സ്പേം പുറത്തേക്കോ, ഗർഭതടസ്സം

എങ്കിലും പല സാഹചര്യങ്ങളിലും ബ്രൗൺ ഡിസ്ചാർജ് നോർമൽ ആയ ഒരു കാര്യമാണ്. എന്നാൽ ചില അവസ്ഥയിൽ അത് അൽപം അപ്നോർമൽ ആവുന്നുണ്ട്. ആർത്തവത്തിന് മുൻപ് ഉണ്ടാവുന്ന ബ്രൗൺ ഡിസ്ചാർജ് പലപ്പോഴും ഗർഭപാത്രത്തിലുണ്ടാവുന്ന പഴയ രക്തമായിരിക്കും. ഇത് ഭയക്കേണ്ട ഒന്നായി മാറുന്നില്ല. എന്നാൽ ഇതല്ലാതെ നിങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതയോ അതോടൊപ്പം ബ്രൗണ്‍ ഡിസ്ചാർജോ ഉണ്ടാവുകയാണെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കണം.

 എന്തൊക്കെ കാരണങ്ങൾ?

എന്തൊക്കെ കാരണങ്ങൾ?

എന്തൊക്കെ കാരണങ്ങൾ കൊണ്ട് സ്ത്രീകളിൽ ബ്രൗൺ ഡിസ്ചാർജ് ഉണ്ടാവുന്നുണ്ട് എന്ന് പലർക്കും അറിയില്ല. ശ്രദ്ധിക്കേണ്ടതു പോലെ ആരോഗ്യം ശ്രദ്ധിച്ചാൽ ഒരിക്കലും പേടിക്കേണ്ട അവസ്ഥ ഇത് കൊണ്ട് ഉണ്ടാവുന്നില്ല, കൃത്യമായ ആരോഗ്യശീലവും ഭക്ഷണ ശീലവും ഡയറ്റും എല്ലാം നിങ്ങളിൽ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഭയമില്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. എന്നാല്‍ ബ്രൗൺ ഡിസ്ചാർജിന് പുറകില്‍ ഭയപ്പെടേണ്ടതും ഭയപ്പെടേണ്ടതാത്തതും ആയ ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞാൽ അതിനെ പരിഹരിക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത്. കൂടുതല്‍ അറിയാൻ വായിക്കൂ.

കാരണങ്ങള്‍ ഇതെല്ലാം

കാരണങ്ങള്‍ ഇതെല്ലാം

ആർത്തവം, ഇംപ്ലാന്‍റേഷൻ ബ്ലീഡിംങ്, എക്ടോപിക് പ്രഗ്നൻസി, അബോർഷൻ, ഓവുലേഷൻ, പിസിഓഎസ്, ഹോര്‍മോണല്‍ ബർത്ത് കണ്ട്രോൾ മരുന്നുകൾ, ലൈംഗിക രോഗങ്ങള്‍, ആർത്തവ വിരാമം എന്നീ കാരണങ്ങൾ കൊണ്ടെല്ലാം നിങ്ങളിൽ ബ്രൗൺ ഡിസ്ചാർജ് ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് വേണ്ടി പ്രയത്നിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിനും ഗുണങ്ങൾ നൽകുന്നുണ്ട്. ഇവയില്‍ ചിലത് ഭയക്കേണ്ട കാരണങ്ങൾ തന്നെയാണ്. എന്തൊക്കെയെന്നത് നിങ്ങൾക്ക് മനസ്സിലായിക്കാണുമല്ലോ?

 ബ്രൗൺ ഡിസ്ചാർജ് ആർത്തവമോ?

ബ്രൗൺ ഡിസ്ചാർജ് ആർത്തവമോ?

പലരും ആർത്തവത്തിന് തൊട്ടു മുൻപുള്ള ദിവസം ബ്രൗൺ ഡിസ്ചാർജ് ഉണ്ടെന്ന് കണ്ടിട്ടുണ്ടാവും. എന്നാല്‍ ഇത് ആര്‍ത്തവമാണോ എന്ന കാര്യം ഒന്ന് അറിഞ്ഞിരിക്കേണ്ടതാണ്. ഇത് സാധാരണ സംഭവിക്കുന്ന ഒന്നാണ്. ഒരിക്കലും ഭയപ്പെടേണ്ട ഒന്നല്ല ആർത്തവത്തിന് ഒന്നോ രണ്ടോ ദിവസം മുൻപുള്ള ബ്രൗൺ ഡിസ്ചാർജ്. അതിനെ ഭയപ്പെടേണ്ട ആവശ്യമില്ല എന്ന് തന്നെ പറയാം. കാരണം നിങ്ങളുടെ ഗർഭപാത്രത്തിൽ നിന്ന് പഴയ രക്തത്തെ പുറന്തള്ളുന്നതിന് വേണ്ടിയുള്ള വഴിയാണ് ഇത്തരത്തിലുള്ള ബ്രൗണ്‍ ഡിസ്ചാർജ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഭയപ്പെടേണ്ടതില്ല. ഇത് എല്ലാ മാസവും സംഭവിക്കുന്ന ഒന്ന് തന്നെയായി കണക്കാക്കിയാൽ മതി. ഇത്തരം ബ്രൗണ്‍ ഡിസ്ചാർജ് കണ്ടെത്തിയാല്‍ ഉടനേ തന്നെ ആർത്തവം തുടങ്ങുന്നുണ്ട്.

 ഓവുലേഷൻ സമയത്ത്

ഓവുലേഷൻ സമയത്ത്

ഓവുലേഷന് തൊട്ടു മുൻപായി നിങ്ങളിൽ ബ്രൗൺ ഡിസ്ചാർ‍ജ് കാണപ്പെടുന്നുണ്ടോ? എന്താണ് ഇതിന് കാരണം എന്ന് നിങ്ങൾക്കറിയുമോ? നിങ്ങളുടെ അണ്ഡം ഓവറിയില്‍ നിന്ന് പൊട്ടി പുറത്തേക്ക് വരുമ്പോഴാണ് ചെറിയ തരത്തിലുള്ള ബ്ലീഡിംങ് സംഭവിക്കുന്നത്. ഇതോടൊപ്പം ചെറിയ തരത്തിലുള്ള വയറു വേദനയും അനുഭവപ്പെടുന്നുണ്ട്. ഓവുലേഷന് മുൻപ് ഇത്തരത്തിൽ ബ്രൗൺ ഡിസ്ചാർജ് ഉണ്ട് എന്നുണ്ടെങ്കില്‍ ഇവരിൽ പ്രത്യുത്പാദന ശേഷി വളരെ കൂടിയ തരത്തിലുള്ള അണ്ഡങ്ങളാണ് ഉണ്ടാവുക എന്നാണ് പറയുന്നത്.

ഗർഭനിരോധന ഗുളികകൾ

ഗർഭനിരോധന ഗുളികകൾ

ഗർഭനിരോധന ഗുളികകൾ ഉപയോഗിക്കുന്നവരില്‍ ഇത്തരത്തിൽ പല വിധത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ട്. ഇവരിൽ ഗർഭപാത്രത്തിന്‍റെ ഭിത്തിക്ക് കനം കുറവായിരിക്കും. ധാരാളം ചെറിയ ചെറിയ ഞരമ്പുകൾ ഇവിടെ ഉണ്ടാവുന്നുണ്ട്. ഇത് പല കാരണങ്ങൾ കൊണ്ടും പൊട്ടുമ്പോഴാണ് ചെറിയ രീതിയിൽ രക്തസ്രാവം ഉണ്ടാവുന്നത്. ഇത് ബ്രൗൺ നിറത്തിലുള്ള ഡിസ്ചാർജ് കണക്കെയാണ് പുറത്തേക്ക് വരുന്നത്. ചിലപ്പോൾ ചെറിയ രീതിയിൽ ഉള്ള സ്പോട്ടിംങ് ആയും കാണാറുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ അത്ര ഭയക്കേണ്ടതില്ല.

ശ്രദ്ധിക്കേണ്ടത് എപ്പോൾ?

ശ്രദ്ധിക്കേണ്ടത് എപ്പോൾ?

എന്നാൽ ബ്രൗൺ ഡിസ്ചാർജ് എപ്പോഴാണ് ശ്രദ്ധിക്കേണ്ടതായി വരുന്നത് എന്ന് പലർക്കും അറി‌യില്ല. സാധാരണ അവസ്ഥയിൽ ശ്രദ്ധിക്കാതെ വിടുന്ന പല കാര്യങ്ങളും പിന്നീട് കൂടുതൽ പ്രശ്നങ്ങളായി മാറുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. സാധാരണ ബ്രൗൺ ഡിസ്ചാർജ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതല്ലെങ്കിൽ അതിന്‍റെ നിറത്തിലോ അളവിലോ മാറ്റം വരുമ്പോൾ അത് അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ അത് കൂടുതൽ പ്രതിസന്ധികളിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്. പലപ്പോഴും എന്തെങ്കിലും തരത്തിലുള്ള അണുബാധയുടെ ലക്ഷണങ്ങളിൽ ഒന്നായിരിക്കും ഈ ബ്രൗൺ ഡിസ്ചാർജ്. ഇത് പലപ്പോഴും ഗർഭപാത്രത്തെ വരെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്.

 ഡോക്ടറെ കാണേണ്ടത് എപ്പോൾ‌?

ഡോക്ടറെ കാണേണ്ടത് എപ്പോൾ‌?

എപ്പോഴാണ് ബ്രൗൺ ഡിസ്ചാർജ് ഡോക്ടറെ കാണേണ്ട അവസ്ഥയിലേക്ക് എത്തുന്നത് എന്ന് നിങ്ങൾക്കറിയുമോ? ഡിസ്ചാർജിനോടൊപ്പം മോശം ദുർഗന്ധം ഉണ്ടാവുകയും അതോടൊപ്പം അതികഠിനമായ വയറു വേദന ഉണ്ടാവുകയും ചെയ്യുകയാണെങ്കിൽ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ പ്രശ്നത്തിലേക്ക് എത്തുന്നുണ്ട്. പ്രത്യേകിച്ച് ഗർഭകാലത്ത് നിങ്ങളിൽ ബ്രൗൺ ഡിസ്ചാർജ് ഉണ്ടെങ്കിൽ ഒട്ടും താമസിപ്പിക്കാതെ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. അല്ലെങ്കിൽ അബോർഷനുള്ള സാധ്യത വളരെ കൂടുതലാണ്.

English summary

Brown Vaginal Discharge: Causes and What it Could Mean

Here in this article we are discussing about the brown vaginal discharge causes and what it could mean. Read on.
X
Desktop Bottom Promotion