For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം നടുവേദനയുടേതോ: പരിഹരിക്കാന്‍ അഞ്ച് യോഗപോസ് മാത്രം

|

നടുവേദന എന്നത് ഗര്‍ഭകാലത്തെ അസ്വസ്ഥമാക്കുന്നതാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ പലരും തിരിച്ചറിയുന്നത് ഗര്‍ഭകാലം അതിന്റെ സെക്കന്റ് ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോഴാണ്. ആദ്യ ട്രൈമസ്റ്ററിലെ അസ്വസ്ഥതകള്‍ തിരിച്ചറിഞ്ഞ് അതിനെ പ്രതിരോധിച്ച് വരുമ്പോഴേക്കായിരിക്കും നടുവേദനയുടെ രൂപത്തില്‍ സെക്കന്റ് ട്രൈമസ്റ്റര്‍ വരുന്നത്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയില്‍ പ്രതിരോധം തീര്‍ക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. അസ്വസ്ഥതകളും പ്രശ്‌നങ്ങളും ഇല്ലാതെ ഗര്‍ഭകാലം മുന്നോട്ട് കൊണ്ട് പോവുന്നതിനാണ് നാം എല്ലാവരും ശ്രദ്ധിക്കുന്നത്. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി നാം പെടാപാടു പെടേണ്ടി വരും എന്നതാണ് സത്യം.

Best Yoga Poses

ഗര്‍ഭാവസ്ഥയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന നടുവേദന എന്ന പ്രശ്‌നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില യോഗ പോസുകളെ കൂട്ടുപിടിക്കാവുന്നതാണ്. ഇത് നടുവേദനയെ പൂര്‍ണമായും ഇല്ലാതാക്കുകയും ആരോഗ്യവും വഴക്കവും സുഖകരമായ ഗര്‍ഭകാലവും സമ്മാനിക്കുകയും ചെയ്യുന്നു. രണ്ടാം ട്രൈമസ്റ്റര്‍ മുതല്‍ ആരംഭിക്കുന്ന ഈ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ പ്രശ്‌നത്തിലാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ആരോഗ്യത്തിന് മാത്രമല്ല പ്രതിസന്ധി ഉണ്ടാക്കുന്നത് ഇത് പലപ്പോഴും നിങ്ങളുടെ മാനസികാരോഗ്യത്തെക്കൂടി ബാധിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നു. എന്നാല്‍ ഇനി നടുവേദനയെ പ്രതിരോധിക്കുന്നതിന് വേണ്ടി ഏതൊക്കെ യോഗാസനങ്ങള്‍ ഗര്‍ഭിണികളെ സഹായിക്കുന്നു എന്ന് നോക്കാം.

ഭുജംഗാസനം

ഭുജംഗാസനം

ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്ന യോഗ പോസുകളില്‍ മികച്ചതാണ് ഭുജംഗാസനം. ഇത് നാഗാസനം എന്നും അറിയപ്പെടുന്നു. ഗര്‍ഭിണിയായ സ്ത്രീ കമിഴ്ന്ന് കിടന്ന് പതുക്കെ കൈ രണ്ടും ഷോള്‍ഡറിന് ഇരുവശത്തുമായി വെക്കണം. അതിന് ശേഷം ശ്വാസമെടുത്ത് തല പതുക്കെ മുകളിലേക്ക് ഉയര്‍ത്തണം. പിന്നീട് അല്‍പാല്‍പമായി നെഞ്ചും ഉയര്‍ത്തേണ്ടതാണ്. അതിന് ശേഷം തല പൊക്കി മുകളിലേക്ക് നോക്കണം. ഇത് നിങ്ങളുടെ നടുവേദനക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതോടൊപ്പം തന്നെ ആരോഗ്യത്തോടെയുള്ള ഒരു ഗര്‍ഭകാലവും സമ്മാനിക്കുന്നു. കൂടാതെ അമിത രക്തസമ്മര്‍ദ്ദം മറ്റ് അസ്വസ്ഥതകള്‍ ശാരീരിക ക്ഷീണം മാനസിക ക്ഷീണം എന്നിവയില്‍ നിന്ന് പരിാഹരം കാണുന്നതിനും ഭുജംഗാസനം സഹായിക്കുന്നു.

ബാലാസനം

ബാലാസനം

ബാലാസാനം അഥവാ ചൈല്‍ഡ് പോസ് എന്നും അറിയപ്പെടുന്ന യോഗ പോസ് നിങ്ങളുടെ ആരോഗ്യത്തിനും ശരീരത്തിന്റെയും മനസ്സിന്റേയും ആരോഗ്യത്തിനും സഹായിക്കുന്നു. ഇത് തുടകളുടെയും ഇടുപ്പിന്റെയും ഭാഗങ്ങള്‍ കൂടുതല്‍ ഫ്‌ളെക്‌സിബിള്‍ ആവുന്നതിന് സഹായിക്കുന്നു. ഇതിലൂടെ പ്രസവം എളുപ്പമാവുന്നു. ഇത് കൂടാതെ നിങ്ങള്‍ക്ക് നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അതിനെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ബാലാസനം ചെയ്യുന്നതിലൂടെ ശരീരത്തിലേക്ക് കൃത്യമായ രീതിയില്‍ ഓക്‌സിജന്‍ വിതരണം നടക്കുന്നു. അത് കൂടാതെ മനസ്സിന് റിലാക്‌സേഷനും സഹായിക്കുന്നു. ഇത് ചെയ്യുന്നതിന് വേണ്ടി ഈ ആസനത്തില്‍, അമ്മ മുട്ടുകുത്തി ഇരുന്ന് സാവധാനം മുന്നോട്ട് കുനിഞ്ഞ് കൈകള്‍ രണ്ടും പിന്നോട്ട് നീട്ടി തല നിലത്ത് മുട്ടിക്കുക. ഇത്തരത്തില്‍ അല്‍പ സമയം ഇരിക്കുന്നത് നടുവേദനയെന്ന പ്രശ്‌നത്തെ പാടേ അകറ്റുന്നതാണ്.

ഉത്കട കോണാസനം

ഉത്കട കോണാസനം

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന നടുവേദനയെ പെട്ടെന്ന് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് ഉത്കട കോണാസനം. ഇത് ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ശാരീരിക പ്രക്രിയകള്‍ എളുപ്പത്തിലാക്കുകയും ആരോഗ്യത്തോടെ ഇരിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഈ ആസനം ചെയ്യുന്നതിന് വേണ്ടി ഗര്‍ഭിണി രണ്ട് കാലുകളും പാദങ്ങള്‍ പുറത്തേക്ക് വരുന്ന തരത്തില്‍ വെച്ച് സ്‌ക്വാട്ട് പോസില്‍ ഇരിക്കുന്നതിന് ശ്രദ്ധിക്കുക. അതിന് ശേഷം കൈകള്‍ രണ്ടും കൂപ്പി വെക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കാലുകള്‍ക്ക് ബലം ലഭിക്കുന്നു. അതോടൊപ്പം തന്നെ ഇത് നടുവേദനക്ക് ആശ്വാസം നല്‍കുകയും ഇടുപ്പിനും പെല്‍വിക് ഏരിയക്കും ഗുണവും ബലവും നല്‍കുകയും ചെയ്യുന്നു.

വൃക്ഷാസനം

വൃക്ഷാസനം

ബാലന്‍സിംങ് പോസ്റ്റര്‍ എന്നാണ് ഇതിന് പറയുന്നത്. വൃക്ഷാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിനും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനും സഹായിക്കുന്നു. അതിന് വേണ്ടി ഒരു കാലില്‍ നില്‍ക്കുകയും വലത് കാല്‍ ഇടത് കാലിന്റെ തുടയിലേക്ക് വെക്കുകയും ചെയ്യുക. അതിന് ശേഷം കൈകള്‍ രണ്ടും മുകളിലേക്ക് ഉയര്‍ത്തി പ്രാര്‍ത്ഥനാ പോസില്‍ നില്‍ക്കുക. പത്ത് സെക്കന്റ് വരെ ഇത്തരത്തില്‍ നില്‍ക്കുന്നതിന് ശ്രദ്ധിക്കുക. കണ്ണുകള്‍ രണ്ടും അടച്ച് പിടിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ ശ്രദ്ധയും ലക്ഷ്യവും മാനസികാരോഗ്യവും എല്ലാം വര്‍ദ്ധിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നടുവേദന എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ഇത് സഹായിക്കുന്നു. എല്ലായ്‌പ്പോഴും എപ്പോള്‍ വേണമെങ്കിലും ചെയ്യാവുന്ന ഒരു പോസ് ആണ് ഇത്. ഗര്‍ഭിണികള്‍ക്ക് പ്രത്യേകിച്ചും.

മാര്‍ജാരാസനം

മാര്‍ജാരാസനം

ക്യാറ്റ്-കൗ പോസ് എന്നും അറിയപ്പെടുന്ന ഈ ആസനം മറ്റ് രണ്ട് ആസനങ്ങള്‍ക്കിടയിലുള്ള ഒരു പരിവര്‍ത്തന പോസാണ്. ഇത് നടുവേദനക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഗര്‍ഭകാലം ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് വേണ്ടി നമുക്ക് ഉപയോഗിക്കാവുന്നതാണ് ഈ പോസ്. ഇത് ചെയ്യുന്നതിന് വേണ്ടി നാല് കാലില്‍ നില്‍ക്കുക. അതിന് ശേഷം കഴുത്ത് മുകളിലേക്ക് ഉയര്‍ത്തി ശ്വാസം ശ്വാസം ഉള്ളിലേക്ക് എടുത്ത് നടുഭാഗം ഉള്ളിലേക്ക് വളക്കുക. പിന്നീട് കഴുത്ത് താഴേക്ക് ആക്കി ശ്വാസം പുറത്തേക്ക് എടുത്ത് ശ്വാസം പുറത്തേക്ക് വിടുക. ഇത് ദിവസവും അഞ്ച് തവണ വീതം മുകളിലേക്കും താഴേക്കും ചെയ്യുന്നത് ആരോഗ്യത്തിന് മികച്ചതാണ്. പ്രത്യേകിച്ച് ഗര്‍ഭിണികള്‍ക്ക്.

ശ്രദ്ധിക്കേണ്ടത്: നിങ്ങള്‍ ഗര്‍ഭധാരണത്തിന് മുന്‍പും സ്ഥിരമായി യോഗ ചെയ്യുന്ന വ്യക്തിയാണ് എന്നുണ്ടെങ്കില്‍ ഗര്‍ഭകാലത്തും യോഗ ചെയ്യാവുന്നതാണ്. എന്നാല്‍ പെട്ടെന്ന് യോഗ ആരംഭിച്ച വ്യക്തിയാണെന്നുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം യോഗ ചെയ്യുന്നതിന് ശ്രദ്ധിക്കണം.

യോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമംയോഗ അതിരാവിലെ ചെയ്യണം, ആയുസ്സ് കൂട്ടാന്‍ ഉത്തമം

ഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനംഗ്യാസിന്റെ വേദനയും അസ്വസ്ഥതയും പൂര്‍ണമായും ഇല്ലാതാക്കും യോഗാസനം

English summary

Best Yoga Poses to Ease Back Pain During Pregnancy In Malayalam

Here in this article we are sharing some best yoga poses to ease back pain during pregnancy in malayalam. Take a look.
X
Desktop Bottom Promotion