For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ഗര്‍ഭധാരണസാധ്യത

|

പ്രായപൂര്‍ത്തിയാവുന്നത്, ആര്‍ത്തവം, ഗര്‍ഭധാരണം, ആര്‍ത്തവ വിരാമം എന്നിവയെല്ലാം ഒരു സ്ത്രീ ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങളാണ്. സ്ത്രീകളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നുണ്ട്. പലപ്പോഴും ഇതെല്ലാം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിയെപ്പോലും ബാധിക്കുന്ന അവസ്ഥയാണ് ഉള്ളത്. ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ പ്രായം എന്ന് പറയുന്നത് എപ്പോഴും മുപ്പത്തി അഞ്ച് വയസ്സിന് താഴെയാണ്.

എന്നാല്‍ ചില സ്ത്രീകളില്‍ നാല്‍പ്പത് വയസ്സിന് ശേഷവും ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. മുപ്പത് വയസ്സിന് ശേഷം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരുന്നുണ്ട്. നാല്‍പ്പത് വയസ്സ് കഴിയുമ്പോഴേക്ക് പലപ്പോഴും സ്ത്രീകള്‍ ആര്‍ത്തവ വിരാമത്തോട് അടുക്കുന്നുണ്ട്. പക്ഷേ ഈ പ്രായത്തില്‍ പലരും ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ ഇതെല്ലാം പല വിധത്തിലാണ് നിങ്ങളുടെ പ്രത്യുത്പാദന ശേഷിയെ ബാധിക്കുന്നത്.

വര്‍ഷങ്ങളായി ഗര്‍ഭധാരണം നടക്കാത്തതിന് പിന്നില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ട്. അതുകൊണ്ട് തന്നെ ചികിത്സ തേടി നടക്കുന്നവരും ചില്ലറയല്ല. എന്നാല്‍ ഗര്‍ഭധാരണത്തിന് ഏറ്റവും പറ്റിയ പ്രായം എന്ന് പറയുന്നത് 25-നും 35-നും ഇടയിലാണ്. കാരണം മുപ്പത് വയസ്സിന് ശേഷം സ്ത്രീകളുടെ പ്രത്യുത്പാദന ശേഷിക്ക് കുറവ് സംഭവിക്കുന്നു.

എന്നാല്‍ നാല്‍പ്പതിനും അന്‍പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ആദ്യം മുതല്‍ തന്നെ വന്ധ്യതയെന്ന പ്രതിസന്ധികള്‍ തലപൊക്കിയിട്ടുണ്ടാവും. എന്നാല്‍ പിന്നീട് വളരെ വൈകിയാണ് ഇവര്‍ ഗര്‍ഭം ധരിക്കുന്നതും. അപ്പോഴേക്കും ഇവരുടെ ആര്‍ത്തവ കാലം അതിന്റെ അവസാനത്തിലേക്ക് എത്തിയിട്ടുണ്ടാവും. അതിനെയെല്ലാം മറികടക്കുന്നതിന് വേണ്ടിയായിരിക്കും പിന്നീട് ചികിത്സകളും മറ്റും നടത്തുന്നതും.

<strong>Most read: കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ</strong>Most read: കുഞ്ഞിന് തൂക്കം കൂട്ടാനും വിശപ്പിനും അവില്‍ ഇങ്ങനെ

വിവാഹം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ ഇല്ലാത്തവരും വന്ധ്യതാ ചികിത്സക്ക് വിധേയരായിട്ടുള്ളവരും എല്ലാവരും പലപ്പോഴും പ്രായം കൂടുതലാവുന്ന സമയത്താണ് ഗര്‍ഭധാരണം സംഭവിക്കുന്നത്. ചിലരില്‍ ഇത് ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള സമയത്താണ് നടക്കുന്നത്. എന്നാല്‍ ആര്‍ത്തവ വിരാമവും ഗര്‍ഭധാരണവും തമ്മില്‍ എന്താണ് ബന്ധം എന്ന് നോക്കാവുന്നതാണ്.

ആര്‍ത്തവ വിരാമം സംഭവിക്കുന്നത്

ആര്‍ത്തവ വിരാമം സംഭവിക്കുന്നത്

എന്നാല്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നത് പലരേയും മാനസികമായും ശാരീരികമായും തളര്‍ത്തുന്ന ഒന്നാണ്. പെട്ടെന്നുണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലരേയും പല വിധത്തിലാണ് ബാധിക്കുന്നത്. പെരിമെനോപസ് ആരംഭിക്കുന്നത് നാല്‍പ്പതുകളിലാണ്. ഇത് പലപ്പോഴും നിങ്ങളുടെ ആര്‍ത്തവ വിരാമത്തിന്റെ തുടക്കമാണ് കാണിക്കുന്നത്. ഇവരില്‍ അണ്ഡോത്പാദനം കുറഞ്ഞ് കുറഞ്ഞ് വരുന്നു. ഇതോടനുബന്ധിച്ച് ആര്‍ത്തവം എല്ലാ മാസവും കൃത്യമല്ലാതിരിക്കുകയും ലൈംഗിക കാര്യങ്ങളില്‍ താല്‍പ്പര്യക്കുറവ് ഉണ്ടാവുകയും ചെയ്യുന്നു. ഇതെല്ലാം പെരിമെനോപസിന്റെ തുടക്കമാണ്.

മെനോപസ്

മെനോപസ്

ഈ അവസ്ഥയില്‍ സ്ത്രീകള്‍ക്ക് ഒരു വര്‍ഷത്തോളം ആര്‍ത്തവം ഉണ്ടാവാതിരിക്കുകയും. 45-50 വയസ്സിനുള്ളിലാണ് ഇത് സംഭവിക്കുന്നത്. ഈ സമയത്ത് അണ്ഡാശയം അണ്ഡോത്പാദനം നിര്‍ത്തുന്നു. ഈ സമയത്ത് പലപ്പോഴും സ്ത്രീകളില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത വളരെ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ഇതിനെയാണ് മെനോപസ് എന്ന് പറയുന്നത്. ഗര്‍ഭധാരണത്തിനുള്ള സാധ്യത 5% പോലും താഴെയായിരിക്കും.

 പോസ്റ്റ് മെനോപസ്

പോസ്റ്റ് മെനോപസ്

പോസ്റ്റ് മെനോപസ് എന്ന അവസ്ഥയാണ് മറ്റൊന്ന്. ഈ അവസ്ഥയില്‍ ആര്‍ത്തവം ഉണ്ടാകാതിരിക്കുകയും പതുക്കെ പതുക്കെ ഈസ്ട്രജന്റെ അളവ് കുറയുകയും ചെയ്യുന്നുണ്ട്. ഈ സമയത്താണ് സ്ത്രീകളില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും അമിതവണ്ണവും സന്ധിവാതം പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇത് പെട്ടെന്ന് പ്രതിസന്ധികള്‍ സ്ത്രീ ജീവിതത്തില്‍ ഉണ്ടാക്കുന്നു. ഈ അവസ്ഥയില്‍ ഒരു കാരണവശാലും ഗര്‍ഭധാരണത്തിനുള്ള സാധ്യത ഇല്ല.

ആര്‍ത്തവ വിരാമത്തിന്റെ തുടക്കം

ആര്‍ത്തവ വിരാമത്തിന്റെ തുടക്കം

ആര്‍ത്തവ വിരാമത്തിന്റെ തുടക്ക സമയത്ത് ഗര്‍ഭധാരണത്തിനുള്ള സാധ്യത ഉണ്ട് എന്നത് തള്ളിക്കളയാനാവില്ല. ഈ സമയത്ത് നിങ്ങളുടെ ആര്‍ത്തവം കൃത്യമല്ലാതെയാണ് വരുന്നത്. എങ്കിലും ഈ അവസ്ഥയില്‍ നിങ്ങളില്‍ അണ്ഡോത്പാദനം നടക്കുന്നുണ്ട്. ഇത് ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്. ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. അണ്ഡവിസര്‍ജനം പ്രായമാകുന്നതോടെ മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എന്നാല്‍ വജൈനല്‍ ഡിസ്ചാര്‍ജ് നോക്കി അണ്ഡവിസര്‍ജനം നടക്കുന്നുണ്ടോ എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. ഇതോടനുബന്ധിച്ച് ഓവുലേഷന് മൂന്ന് നാല് ദിവസത്തിന് മുന്‍പ് ബന്ധപ്പെട്ടാല്‍ നിങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

<strong>Most read: കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല</strong>Most read: കുഞ്ഞിന് ഒരു സ്പൂണ്‍ തൈര് രാവിലെ; രോഗങ്ങളേ ഇല്ല

 സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന്

സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന്

ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് ഉള്ള ദിവസങ്ങളില്‍ ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. ഇതിലൂടെ നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. അത് മാത്രമല്ല ചില കാര്യങ്ങള്‍ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ അത് നിങ്ങളുടെ ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്.

 ഓവുലേഷന്‍ സമയത്ത് ബന്ധപ്പെടല്‍

ഓവുലേഷന്‍ സമയത്ത് ബന്ധപ്പെടല്‍

ഓവുലേഷന്‍ സമയം നോക്കി ബന്ധപ്പെടുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്‍ഭധാരണത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഓവുലേഷന്‍ കൃത്യമായി മനസ്സിലാക്കിയാല്‍ മാത്രമേ ഗര്‍ഭധാരണത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നുള്ളൂ. നല്ല ഭക്ഷണവും ഡയറ്റും എല്ലാം ശ്രദ്ധിച്ചാലും നിങ്ങളില്‍ ഗര്‍ഭധാരണത്തിന് സാധ്യത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ഈ സമയത്ത് ഐവിഎഫ് ചെയ്താലും അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നുണ്ട്.

പ്രതിസന്ധികള്‍

പ്രതിസന്ധികള്‍

എന്നാല്‍ ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് നടക്കുന്ന ഗര്‍ഭധാരണത്തില്‍ അല്‍പം റിസ്‌കുകളും കൂടുതലാണ്. ഐവിഎഫ് ചെയ്താണ് ഗര്‍ഭധാരണം എങ്കില്‍ അത് പലപ്പോഴും ഇരട്ട ഗര്‍ഭധാരണത്തിന് കാരണമാകുന്നുണ്ട്. മാത്രമല്ല ഇത് പലപ്പോഴും മാസം തികയാതെയഉള്ള പ്രസവത്തിനും ഗര്‍ഭസ്ഥശിശുവിന്റെ തൂക്കക്കുറവിനും കാരണമാകുന്നുണ്ട്. മാത്രമല്ല ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഗര്‍ഭകാലത്തുള്ള പ്രമേഹം, പ്ലാസന്റ പ്രീവിയ എന്ന അവസ്ഥയും ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ചുള്ള ഗര്‍ഭധാരണത്തില്‍ ഇത്തരം കാര്യങ്ങള്‍ ഓര്‍മ്മയില്‍ വെക്കേണ്ടതാണ്.

English summary

can you get pregnant during menopause

Is it possible to get pregnant during menopause. Read on to know.
X
Desktop Bottom Promotion