For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ആദ്യത്തേതെങ്കില്‍ സൂക്ഷിക്കൂ

എന്തൊക്കെയാണ് ആദ്യമായി ഗര്‍ഭം ധരിക്കുമ്പോള്‍ സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

|

ഗര്‍ഭിണിയാവുക അമ്മയാവുക എന്നത് ഏതൊരു സ്ത്രീയുടേയും ആഗ്രഹങ്ങളാണ്. പലരും കേട്ടുമടുത്ത ചോദ്യങ്ങളില്‍ ഒന്നായിരിക്കും വിശേഷമുണ്ടോ, വിശേഷമായില്ലേ എന്നത്. ഗര്‍ഭം ധരിച്ച് കഴിഞ്ഞാല്‍ പിന്നെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പലപ്പോഴും ആദ്യ ഗര്‍ഭധാരണത്തിന്റെ സമയത്ത് സ്ത്രീകള്‍ക്ക് അറിയാന്‍ പാടില്ലാത്ത ചില കാര്യങ്ങള്‍ ഉണ്ടാവും. പലപ്പോഴും മുതിര്‍ന്ന സ്ത്രീകളാണ് ഇതിനെക്കുറിച്ച് പലര്‍ക്കും പറഞ്ഞ് മനസ്സിലാക്കുക.

ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ ചെയ്യേണ്ടത്‌ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ ചെയ്യേണ്ടത്‌

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഒരുപോലെ തന്നെ ശ്രദ്ധിക്കേണ്ട സമയമാണ് ഗര്‍ഭകാലം. അമ്മക്ക് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ അത് കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നു. ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍. ആദ്യമാസങ്ങളില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ അത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പല വിധത്തില്‍ പ്രശ്‌നമുണ്ടാക്കുന്നു. എന്തൊക്കെയാണ് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിനായി ആദ്യമായി ഗര്‍ഭം ധരിക്കുന്ന സ്ത്രീ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

 ഡോക്ടറെ കാണുക

ഡോക്ടറെ കാണുക

ഗര്‍ഭിണിയാണെന്ന് നിങ്ങള്‍ക്ക് ഉറപ്പാണെങ്കിലും ഡോക്ടറെ കാണാന്‍ ശ്രമിക്കുക. മാത്രമല്ല ഡോക്ടര്‍ പറയുന്ന സമയങ്ങളില്‍ കൃത്യമായ പരിശോധനക്ക് വിധേയമാവുക. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്.

വാക്‌സിനേഷന്‍ പ്രധാനപ്പെട്ടത്

വാക്‌സിനേഷന്‍ പ്രധാനപ്പെട്ടത്

ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് വാക്‌സിനേഷന്‍ ഉണ്ടാവുന്നു. ഇത് കൃത്യമായി എടുക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യത്തിന് ഇത് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

ബ്ലീഡിംഗ്

ബ്ലീഡിംഗ്

ബ്ലീഡിംഗ് ഉണ്ടാവുമ്പോള്‍ അത് പല വിധത്തില്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും അബോര്‍ഷന് വരെ കാരണമാകുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ശ്രദ്ധിക്കുമ്പോള്‍ അത് ബ്ലീഡിംഗ് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം.

ഭാരം കൂടുന്നത്

ഭാരം കൂടുന്നത്

ഗര്‍ഭകാലത്ത് ഭാരം കൂടുന്നത് സാധാരണമാണ്. എന്നാല്‍ അമിതമായി ഭാരം വര്‍ദ്ധിക്കുന്നത് പല വിധത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ എത്രത്തോളം ഭാരം വര്‍ദ്ധിക്കാം എന്ന കാര്യത്തെക്കുറിച്ച് ഡോക്ടറുമായി സംസാരിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

എന്ത് കഴിക്കാം കഴിക്കരുത്

എന്ത് കഴിക്കാം കഴിക്കരുത്

ഗര്‍ഭിണികള്‍ക്ക് ചില ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ചിലതാകട്ടെ കഴിക്കാന്‍ പറ്റുന്നതായിരിക്കും. എന്നാല്‍ എന്ത് കഴിക്കണം എന്ത് കഴിക്കരുത് എന്ന കാര്യത്തെക്കുറിച്ച് കൃത്യമായ ധാരണ വേണം.

 ശാരീരികാധ്വാനം

ശാരീരികാധ്വാനം

ഗര്‍ഭിണികള്‍ക്ക് വ്യായാമം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ചെയ്യാന്‍ പറ്റുന്ന വ്യായാമം എന്തൊക്കെയെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്.

ഗര്‍ഭകാലത്തെ യാത്രകള്‍

ഗര്‍ഭകാലത്തെ യാത്രകള്‍

ഗര്‍ഭകാലത്ത് എത്രത്തോളം യാത്ര ചെയ്യാമെന്നതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞിരിക്കണം. കാരണം ഗര്‍ഭകാലത്തെ യാത്രകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് അമ്മക്കും കുഞ്ഞിനും ഒരു പോലെ പ്രശ്‌നമുണ്ടാക്കുന്നു എന്നതാണ് സത്യം.

ടെന്‍ഷന്റെ കാര്യം

ടെന്‍ഷന്റെ കാര്യം

പലപ്പോഴും ടെന്‍ഷന്റെ കാര്യത്തില്‍ സ്ത്രീകള്‍ ഒട്ടും പുറകിലല്ല. ഇത് കുഞ്ഞിന്റെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വളരെയധികം പ്രശ്‌നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ ടെന്‍ഷന്‍ ഒഴിവാക്കാന്‍ പരമാവധി ശ്രമിക്കുക.

ഓരോ മാസവും ശ്രദ്ധിക്കുക

ഓരോ മാസവും ശ്രദ്ധിക്കുക

ഗര്‍ഭാവസ്ഥയുടെ ഓരോ മാസവും ശ്രദ്ധിക്കേണ്ടതാണ്. ഏറ്റവും കൂടുതല്‍ ശ്രദ്ധ ആദ്യ മൂന്ന് മാസങ്ങളിലും അവസാന മൂന്ന് മാസങ്ങളിലും ആണ്. എന്നാല്‍ മാത്രമേ ആരോഗ്യത്തോടെയുള്ള ഒരു പ്രസവം നടക്കുകയുള്ളൂ.

പ്രസവ വേദനയെക്കുറിച്ച് അറിയുക

പ്രസവ വേദനയെക്കുറിച്ച് അറിയുക

പ്രസവ വേദനയെക്കുറിച്ചും പ്രസവത്തെക്കുറിച്ചും കൃത്യമായി മനസ്സിലാക്കുക. കഴിയുന്നത്ര പുസ്തകങ്ങള്‍ വായിക്കാന്‍ ശ്രമിക്കുക. ഇതെല്ലാം നിങ്ങള്‍ക്ക് പ്രസവത്തെക്കുറിച്ചുള്ള ആധി കുറക്കുന്നു.

English summary

what to do when pregnant for the first time

Are you excited about your first time pregnancy? Here is a quick guide for new mom read on.
Story first published: Wednesday, March 21, 2018, 16:03 [IST]
X
Desktop Bottom Promotion