Latest Updates
-
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും -
തുലാം രാശിയിലെ ബുധൻ: ഈ ദിവസങ്ങളിൽ ഒപ്പുവെക്കുമ്പോൾ ശ്രദ്ധിക്കുക, ശുഭമുഹൂർത്തങ്ങൾ അറിയാം -
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും
ഗര്‍ഭിണികള്‍ വെള്ളം കുടിക്കുന്നതിലെ അളവ് കുറഞ്ഞാല്‍
ഗര്‍ഭകാലം പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉള്ള ഒരു അവസ്ഥയാണ്. ശരീരത്തില്‍ വിവിധ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വെള്ളം അത്യാവശ്യമാണ് എന്ന് നമുക്കറിയാം. പ്രത്യേകിച്ച ഗര്ഭാസ്ഥയില് വെള്ളത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. എന്നാല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ എത്ര വെള്ളം കുടിക്കണം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ശരീരത്തില്‍ ഈ സമയം ആവശ്യത്തിന് വെള്ളം ഇല്ലെങ്കില്‍ അത് പലപ്പോഴും മലബന്ധം, മൂത്രാശയ അണുബാധ, നീര്‍വീക്കം എന്നിവയെല്ലാം ഉണ്ടാവുന്നു. ഇത് കൂടാതെ ഗര്‍ഭകാല അസ്വസ്ഥതകള്‍ കുറക്കുന്നതിനും വെള്ളം അത്യാവശ്യമാണ്.
എന്തുകൊണ്ടാണ് കുടിവെള്ളം പ്രധാനമാവുന്നത് എന്നത് ഓരോ ഗര്‍ഭിണികളും അറിഞ്ഞിരിക്കണം. നമ്മുടെ ശരീരത്തിന്റെ 55 മുതല്‍ 60% വരെ വെള്ളമാണ്. ഇത് നിരവധി ശാരീരിക പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുമുണ്ട്. എന്നാല്‍ നമ്മുടെ വ്യായാമത്തിലൂടേയും വിയര്‍പ്പിലൂടേയും പലപ്പോഴും ശാരീരിക താപനില നിയന്ത്രിക്കുന്നതിന് വേണ്ടിയും പലപ്പോഴും വെള്ളം നഷ്ടപ്പെടുന്നുണ്ട്.

ഗര്‍ഭകാലത്ത് വെള്ളത്തിന്റെ ഉപയോഗം
ഗര്‍ഭകാലത്ത് വെള്ളത്തിന്റെ ഉപയോഗം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭകാലത്ത് ശരീരത്തിലെ ജലത്തതിന് അധിക ഉപയോഗം ഉണ്ട് എന്നതില്‍ സംശയം വേണ്ട. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ അമ്മയുടെ ജലാംശം നിലനിര്‍ത്തുന്നതിനും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് സഹായിക്കുന്നതിനും ജലത്തിന്റെ ആവശ്യകത വര്‍ദ്ധിക്കുന്നു. ഇത് ശാരീരികമായ മാറ്റങ്ങള്‍ നിരവധി ഉണ്ടാക്കുന്നുണ്ട്.
ഗര്ഭകാത്ത് ആറ് മുതല്‍ എട്ട് ആഴ്ച വരെ രക്തത്തിന്റെ അളവ് ക്രമാനുഗതമായി വര്‍ദ്ധിക്കുന്നു, അത് 32 മുതല്‍ 34 ആഴ്ച വരെ നിലനില്ക്കുന്നു എന്നതാണ് സത്യം. അമ്നിയോട്ടിക് ദ്രാവകത്തിന്റെ രൂപീകരണത്തിനും വെള്ളം അത്യാവശ്യമാണ്. ഇത് കൂടാതെ വൃക്കയുടെ വലിപ്പത്തില്‍ വര്‍ദ്ധനവിനും, വൃക്കസംബന്ധമായ പ്ലാസ്മ ഒഴുക്ക്, ഗ്ലോമെറുലാര്‍ ഫില്ട്ടറേഷന് നിരക്ക്, മൂത്രത്തിന്റെ അളവ് തുടങ്ങിയ മൂത്രാശയ വ്യവസ്ഥയിലെ മാറ്റങ്ങള്‍ എന്നിവക്കെല്ലാം തന്നെ വെള്ളം അത്യാവശ്യമാണ്.

ഓരോ ട്രൈമസ്റ്ററിലും വെള്ളത്തിന്റെ അളവ്
ഓരോ ട്രൈമസ്റ്ററിലും വെള്ളത്തിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഓരോ കലോറിക്കും മുതിര്‍ന്നവര്‍ക്ക് സാധാരണയായി 1 മുതല്‍ 1.5 മില്ലി വരെ വെള്ളം ആവശ്യമാണെന്ന് ഗവേഷണങ്ങള്‍ പറയുന്നുണ്ട്. എന്നാല്‍ ഗര്‍ഭകാലത്ത് ഓരോ ട്രൈമസ്റ്ററിലും ജലത്തിന്റെ ആവശ്യകതയും വര്ദ്ധിക്കുകയാമ് ചെയ്യുന്നത്. ഇത് പലപ്പോഴും ഒന്ന് മുതല്‍ മൂന്ന് വരെയുള്ള ട്രൈമസ്റ്ററില്‍ പലപ്പോഴും എത്രത്തോളം ആവശ്യമാണ് എന്ന് നമുക്ക് നോക്കാം.
ആദ്യ ട്രൈമസ്റ്റര്‍
ആദ്യ ട്രൈമസ്റ്ററില്‍ സാധാരണ ശരീരഭാരമായിരിക്കും ഉണ്ടായിരിക്കുക. ഈ സമയം ആരോഗ്യമുള്ള ഗര്‍ഭിണികള്‍ക്ക് ആദ്യ ത്രിമാസത്തില്‍ പ്രതിദിനം 1800 കലോറി ആവശ്യമാണ്. അതിനാല്‍, അവരുടെ മൊത്തം പ്രതിദിന ജലത്തിന്റെ ആവശ്യകത ഏകദേശം 1.8 മുതല്‍ 2.7 ലിറ്റര്‍ വരെ ആയിരിക്കണം. അതായത് ഏകദേശം എട്ട് മുതല്‍ പതിനൊന്ന് കപ്പ് വരെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇതാണ് ആദ്യ ട്രൈമസ്റ്ററില്‍ നിങ്ങള്‍ കുടിക്കേണ്ട വെള്ളത്തിന്റെ അളവ്.

രണ്ടാം ട്രൈമസ്റ്ററില്‍
രണ്ടാമത്തെ ട്രൈമസ്റ്ററില്‍ നിങ്ങള്‍ ദിനവും 2.2 മുതല്‍ 3.3 ലിറ്റര്‍ വരെ അഥവാ 9 മുതല്‍ 14 കപ്പ് വരെ വെള്ളം കുടിക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഈ സമയം ശരീരത്തിന് കൂടുതല്‍ വെള്ളം ആവശ്യമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. കുഞ്ഞിന്റെ വളര്‍ച്ചക്കും അംമ്നിയോട്ടിക് ദ്രവത്തിന്റെ വര്‍ദ്ധനവിനും വെള്ളം അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ ലഭ്യത ഒട്ടും കുറക്കേണ്ടതില്ല എന്നതാണ് സത്യം. വളരെയധികം ശ്രദ്ധയോടെ വേണം ഓരോ ട്രൈമസ്റ്ററിലും വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കാന്‍.
മൂന്നാമത്തെ ട്രൈമസ്റ്ററില്‍
നിങ്ങള്‍ മൂന്നാമത്തെ ട്രൈമസ്റ്ററിലേക്ക് കടക്കുമ്പോള്‍ നിര്‍ബന്ധമായും പ്രതിദിനം 2.4 മുതല്‍ 3.6 ലിറ്റര്‍ വരെ അല്ലെങ്കില്‍ ഏകദേശം 10 മുതല്‍ 15 കപ്പ് വരെ വെള്ളം ആവശ്യമാണ്. ഈ സമയം പലപ്പോഴും കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ണമാകുന്ന സമയമാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ വെള്ളം നമ്മള് കുടിക്കുന്ന ജലാംശത്തില്‍ നിന്നാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ വെള്ളത്തിന്റെ അളവ് ഒരിക്കലും കുറക്കേണ്ടതില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.



Click it and Unblock the Notifications

