Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
ഗര്‍ഭകാല പ്രമേഹമെങ്കില്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും: ഈ ഡയറ്റില്‍ പ്രമേഹമൊതുക്കാം
ഗര്‍ഭകാലത്ത് സ്ത്രീകളില്‍ പ്രമേഹം സാധാരണ വരുന്ന ഒരു അവസ്ഥയാണ്. എന്നാല്‍ ചിലരിലെങ്കിലും പ്രമേഹത്തിന്റെ അളവ് നിയന്ത്രിക്കാനാവാത്തത അവസ്ഥയിലേക്ക് എത്തുന്നത് അല്പം ഗുരുതരമായ ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത് അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ അത്യാവശ്യമാണ്. എന്നാല്‍ ഇത് എപ്രകാരം നിയന്ത്രിക്കാം, എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ഭക്ഷണത്തിലെ നിയന്ത്രണവും ചെറിയ വ്യായാമങ്ങളും പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്നു.
ഗര്‍ഭകാലം നിങ്ങളുടെ രക്തത്തിലെ അമിതമായ ഗ്ലൂക്കോസ് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് ഇടയാക്കും. ശരിയായ അളവില്‍ കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്നതും ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുന്നതും ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. അന്നജം, പഴങ്ങള്‍, പച്ചക്കറികള്‍, പാല്, തൈര് എന്നിവയില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ കാണപ്പെടുന്നു. അതിനാല്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതില്‍ അളവും നിയന്ത്രണവും കൊണ്ട് വരണം. ഇത് കൂടാതെ മധുരപലഹാരങ്ങളും പൂര്‍ണമായും ഒഴിവാക്കണം.

ഭക്ഷണത്തിന്റെ ഇടവേളകള്‍ കുറക്കുക
നിങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തിന്റെ ഇടവേളകള്‍ ശ്രദ്ധിക്കുക. മൂന്ന് നേരം നിങ്ങള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ അഞ്ച് നേരമായി കഴിക്കുന്നതിന് ശ്രദ്ധിക്കാം. രാവിലെ കഴിക്കുന്ന നാല് ദോശ രണ്ട് നേരമായി രണ്ടെണ്ണം വീതം കഴിക്കാവുന്നതാണ്. പോഷകാഹാരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിലൂടെ സമീകൃത പോഷകാഹാരം നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും വളര്‍ച്ചക്കും ഇത് സഹായിക്കുന്നു.
അന്നജം അടങ്ങിയ ഭക്ഷണങ്ങള്‍
കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്നു. ഒരു ഭക്ഷണത്തിന് ഏകദേശം 1 കപ്പ് വേവിച്ച അരി, ധാന്യം, നൂഡില്‍സ് അല്ലെങ്കില്‍ ഉരുളക്കിഴങ്ങ്, അല്ലെങ്കില്‍ 2 കഷണം ബ്രെഡ് എന്നിവയാണ് കഴിക്കേണ്ട അളവ്. എന്നാല്‍ നിങ്ങള്‍ക്ക് പ്രമേഹം നിയന്ത്രിക്കുന്നതിന് സാധിക്കുന്നു.

പാല് കഴിക്കാം
പാല് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെ മികച്ചതാണ്. കാല്‍സ്യത്തിന്റെ പ്രധാന ഉറവിടമാണ് പാല് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ നിയന്ത്രിച്ച് നിര്‍ത്തുന്നതിന് സഹായിക്കുന്നു. എന്നാല്‍ അമിതമായി പാല് കുടിക്കുന്നത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഒരു സമയം ഒരു കപ്പ് പാല് കുടിക്കുന്നതാണ് നല്ലത്.
പഴം കഴിക്കുന്നത്
പഴം ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ചതാണ്. എന്നാല്‍ എല്ലാ പഴങ്ങളും കഴിക്കേണ്ടതില്ല. പേരക്ക, സ്ട്രോബെറി, ഗ്രീന്‍ ആപ്പിള്‍ എന്നിവ സ്ഥിരമായി കഴിക്കാവുന്നതാണ്. ഇതില്‍ ഏതെങ്കിലും ഒന്ന് കഴിച്ച് കൊണ്ട് നമുക്ക് പ്രമേഹത്തെ ഗര്‍ഭകാലത്ത് നിയന്ത്രിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും ഗര്‍ഭകാല ആരോഗ്യത്തിന് വേണ്ടിയും നമുക്ക് മുകളില്‍ പറഞ്ഞ പഴങ്ങള്‍ ശീലമാക്കാവുന്നതാണ്.

കൂടുതല്‍ നാരുകള്‍ കഴിക്കുക
ഹോള്‍ ഗ്രെയിന്‍ ബ്രെഡ്, ബ്രൗണ്‍ റൈസ്, വൈല്‍ഡ് റൈസ്, ഓട്ട്സ്, ബാര്‍ലി, മില്ലറ്റ് അല്ലെങ്കില്‍ മറ്റേതെങ്കിലും ധാന്യങ്ങള്‍ സ്ഥിരമാക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ മറ്റ് നാരുകള്‍ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതിന് ശ്രദ്ധിക്കുക. ഇവയെല്ലാം തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. പ്രമേഹനിയന്ത്രണത്തിന് ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് കൂടുതല്‍ നാരുകള്‍ തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
ജ്യൂസ് ഒഴിവാക്കുക
ജ്യൂസ് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ജ്യൂസില്‍ സ്വാഭാവിക പഞ്ചസാര കൂടുതലാണ്. ഇത് ദ്രാവകമായതിനാല്‍, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് പ്രിയപ്പെട്ട സാധാരണ സോഡകളും പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങളും ഒഴിവാക്കുക. അതോടൊപ്പം തന്നെ മധുരപലഹാരങ്ങളും കര്‍ശനമായി പരിമിതപ്പെടുത്തുക. ഒരു കാരണവശാലും നിങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര, തേന്‍, സിറപ്പ് എന്നിവ ചേര്‍ക്കരുത്.



Click it and Unblock the Notifications
