Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
കാലിലെ നീരും പേശിവലിച്ചിലും ഗര്‍ഭലക്ഷണം മാത്രമല്ല: ഗര്‍ഭകാല കിഡ്നിരോഗം ഗുരുതരം
ഇന്ന് ലോക കിഡ്നി ദിനം, ഈ ദിനത്തില്‍ നാം നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. ശരീരത്തിലെ പ്രധാന അവയവമായ കിഡ്നിയുടെ ആരോഗ്യം തന്നെയാണ് ഇതില്‍ പ്രധാനം. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും അനുദിനം കിഡ്നി രോഗം ബാധിക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ച് കൊണ്ടിരിക്കുകയാണ് ചെയ്യുന്നത്. ഗര്‍ഭകാലത്ത് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് പല വിധത്തിലുള്ള അപകടങ്ങള്‍ക്ക് വഴി വെക്കുന്നു.
ഗര്‍ഭിണിയായ അവസ്ഥയില്‍ ശാരീരികവും മാനസികവുമായ പല വിധത്തിലുള്ള വെല്ലുവിളി നേരിടേണ്ടി വരുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ കൂടി അനുഭവിക്കേണ്ടി വരുന്ന അവസ്ഥയെക്കുറിച്ച് ആലോചിച്ച് നോക്കൂ. സാധാരണ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വൃക്കസംബന്ധമായ ആരോഗ്യ പ്രശ്നങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്. അവ എന്തൊക്കെയെന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നും നോക്കാം.

മൂത്രനാളി അണുബാധ (യൂറിനറി ഇന്ഫെക്ഷന്)
ഗര്‍ഭാവസ്ഥയിലും അല്ലാതേയും അപകടകരമായ അവസ്ഥ സൃഷ്ടിക്കുന്ന ഒന്നാണ് മൂത്രനാളിയിലെ അണുബാധ. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഗര്‍ഭകാലത്ത് ഇത് കുഞ്ഞിന്റെ കൂടി ആരോഗ്യത്തെ ബാധിക്കുന്നു. ഇത് തുടര്‍ച്ചയായി ഉണ്ടാവുന്നത് വൃക്കക്ക് ഗുരുതരമായ അപകടാവസ്ഥകള്‍ സൃഷ്ടിക്കുന്നു. പൈലോ നെഫ്രൈറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിന് ഇത് ഇടയാക്കും.
രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്
ഗര്‍ഭിണികളില്‍ ഗര്‍ഭകാലത്ത് രക്തസമ്മര്‍ദ്ദം ക്രമാതീതമായി വര്‍ദ്ധിക്കുകയും കുറയുകയും ചെയ്യുന്നു. കൃത്യമായ രീതിയില്‍ അല്ലാതെ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഗര്‍ഭിണിയാവുന്നതിന് മുമ്പ് തന്നെ നിങ്ങള്‍ ബിപി ഉള്ള വ്യക്തിയാണെങ്കില്‍ ഇവര്‍ക്ക് രക്താതിമര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് വൃക്ക ഉള്‍പ്പടെയുള്ള ആന്തരികാവയവങ്ങളിലേക്കുള്ള രക്തപ്രവാഹത്തെ കുറക്കുന്നു. ഇത് ഗര്‍ഭാവസ്ഥയില്‍ മറ്റ് പല ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നു.
വൃക്കക്ക് ഏതെങ്കിലും രീതിയില്‍ പരുക്ക്
വൃക്കക്ക് ഏതെങ്കിലും തരത്തില്‍ പരുക്ക് പറ്റുന്നത് പലപ്പോഴും ഗര്‍ഭാവസ്ഥയില്‍ അല്ലെങ്കില്‍ പോലും അപകടകരകമായ അവസ്ഥയുണ്ടാക്കുന്നതാണ്. ഇതിന്റെ ഫലമായി വൃക്കകള്‍ പ്രവര്‍ത്തനരഹിതമാവുകയും രക്തത്തില്‍ നിന്ന് മാലിന്യങ്ങള്‍ വേര്‍തിരിക്കാന്‍ സാധിക്കാതെ വരുകയും ചെയ്യുന്നു. ഗര്‍ഭകാലത്ത് ഇത് കൂടുതല്‍ അപകടാവസ്ഥ സൃഷ്ടിക്കുന്നു. ഇത്തരം കാര്യങ്ങള്‍ എല്ലാം തന്നെ അല്പം ശ്രദ്ധിക്കണം.
കിഡ്നി സ്റ്റോണ്‍
കിഡ്നി സ്റ്റോണ്‍ പോലുള്ള അവസ്ഥകള്‍ ഗര്‍ഭകാലത്ത് വളരെ കൂടുതലായിരിക്കും. ഇത് നിങ്ങളില്‍ അതി കഠിനമായ വേദനയും ഉണ്ടാക്കുന്നു. മൂത്രനാൡയിലെ ഫ്ളൂയിഡിന്റെ അളവ് കുറയുന്നതിന്റെ ഫലമായും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറയുന്നത് കൊണ്ടും എല്ലാം കിഡ്നി സ്റ്റോണ്‍ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. പ്രത്യേകിച്ച് വേനലില്‍ നിര്‍ബന്ധമായും വെള്ളം കുടിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ഗര്‍ഭകാലം മുഴുവന്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.
ശ്രദ്ധിക്കേണ്ടത്
മുകളില്‍ പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളെല്ലാം തന്നെ വളരെയധികംശ്രദ്ധ വേണ്ട ഒന്നാണ്. പലപ്പോഴും അശ്രദ്ധയോടെ നാം വിടുമ്പോള്‍ അത് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. വൃക്കയുടെ പ്രവര്‍ത്തനം എന്നത് മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളിലേക്കും എത്തിക്കുന്നതിന് മുന്‍പ് കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കുക. അതിന് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുക. രക്തസമ്മര്‍ദ്ദം പരിശോധിക്കുക, വെള്ളം ധാരാളം കുടിക്കുക, ചെറിയ വ്യായാമങ്ങള്‍, കൃത്യമായ ഉറക്കം, പോഷകസമൃദ്ധമായ ഭക്ഷണം എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കണം.



Click it and Unblock the Notifications