Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ദമ്പതികള്‍ക്ക് ഗര്‍ഭധാരണത്തിന് ഏറ്റവും നല്ല സമയം ഇതാണ്
ഗര്‍ഭധാരണം എന്നത് സ്ത്രീകള്‍ വളരെയധികം ശ്രദ്ധയോടെ കാണുന്ന ഒന്നാണ്. ദാമ്പത്യ ജീവിതത്തില്‍ കുഞ്ഞുങ്ങളുണ്ടാവുക എന്നത അല്‍പം ശ്രദ്ധിക്കേണ്ടതും വളരെ ആലോചിച്ച് എടുക്കേണ്ടതുമായ തീരുമാനമാണ്. അതുകൊണ്ട് തന്നെ ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും തീരുമാനങ്ങള്‍ എല്ലാം ആലോചിച്ച് എടുക്കേണ്ടതാണ്. ഗര്‍ഭധാരണം ആഗ്രഹിക്കുന്ന സമയത്ത് നടക്കാത്തത് പലരേയും അങ്കലാപ്പിലും അസ്വസ്ഥതയിലും ആക്കുന്നുണ്ട്. ഇത് ചിലരിലെങ്കിലും വെല്ലുവിളികള്‍ ഉയര്‍ത്തുന്നു. ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് ഗര്‍ഭധാരണത്തിന് അനുയോജ്യമായ സമയം ഏതാണ് എന്നുള്ളത്.
ആര്‍ത്തവ ചക്രത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. പലപ്പോഴും ശാരീരിക ബന്ധത്തിന് ഏറ്റവും അനുയോജ്യമായ സമയം ആര്‍ത്തവ ശേഷം വരുന്ന അണ്ഡോത്പാദന സമയത്താണ്. ഇത് നിങ്ങളുടെ പങ്കാളിയോട് കൂടി സംസാരിച്ചതിന് ശേഷം മാത്രം മുന്നോട്ട് പോവേണ്ട വിഷയമാണ്. ഒരു കുഞ്ഞ് എന്ന് പറയുമ്പോള്‍ എപ്പോഴും അത് ഭാര്യയുടേയും ഭര്‍ത്താവിന്റേയും ഉത്തരവാദിത്വം തന്നെയാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അനുയോജ്യമായ സമയം
സന്താനോത്പാദനത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുയോജ്യമായ സമയം ഏതാണെന്നത് ആദ്യം മനസ്സിലാക്കേണ്ടതാണ്. ഓവുലേഷന്‍ സമയത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ഗര്‍ഭധാരണ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനത്തേയും ആര്‍ത്തവത്തേയും ആശ്രയിച്ചാണ് ഇരിക്കുന്നത്. ആദ്യം ഓവുലേഷന്‍ തിരിച്ചറിയുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൃത്യമായ ആര്‍ത്തവം ഉള്ളവരില്‍ പതിനാലാം ദിവസം ഓവുലേഷന്‍ സംഭവിക്കുന്നു.
ഓവുലേഷന്‍ അറിയാം
അണ്ഡോത്പാദനം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. ഒരു സ്ത്രീയുടെ ശരീരത്തില്‍ അഞ്ച് ദിവസം വരെ ബീജം ആക്റ്റീവ് ആയി ഇരിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ അത് ഗര്‍ഭധാരണത്തിന് കാരണമാകുന്നതും. ഈ സമയത്ത് തന്നെ അണ്ഡവും ബീജവും സങ്കനം നടത്തുന്നതിലൂടെ അത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു. അണ്ഡോത്പാദനത്തിന് അഞ്ച് ദിവസം മുമ്പാണ് ബീജം ബീജസങ്കലനത്തിന് കൂടുതല്‍ ഫലപ്രദമായി വരുന്നതും.
ഗര്‍ഭിണിയാകാന്‍ അണ്ഡോത്പാദനം അനിവാര്യം
ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരില്‍ അണ്ഡോത്പാദനം വളരെ അനിവാര്യമായതാണ്. ഒരു സ്ത്രീ ഗര്‍ഭം ധരിക്കുന്നതിന് പ്രത്യുത്പാദന ശേഷിയുള്ള ദിനങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആര്‍ത്തവം 28 ദിവസമാണ് വരുന്നത് എന്നുണ്ടെങ്കില്‍ ഇവര്‍ക്ക് ഓവുലേഷന്‍ സംഭവിക്കുന്നത് പതിനാലാമത്തെ ദിവസമാണ്. ഈ ദിവസങ്ങളില്‍ എപ്പോഴെങ്കിലും ഗര്‍ഭധാരണത്തിന് ശ്രമിച്ചാല്‍ അത് വിജയിക്കുന്നു. അണ്ഡോത്പാദന ദിവസത്തില്‍ ഗര്‍ഭം ധരിക്കാനുള്ള ഏറ്റവും നല്ല ദിവസമായാണ് കണക്കാക്കുന്നത്.
അണ്ഡോത്പാദനത്തിന് തലേദിവസം
അണ്ഡോത്പാദനത്തിന് തലേദിവസം ഗര്‍ഭധാരണത്തിന് ശ്രമിച്ചാല്‍ അത് ഗര്‍ഭധാരണ സാധ്യത വളരെയധികം വര്‍ദ്ധിപ്പിക്കുന്നു. ബീജത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നവരില്‍ അണ്ഡോത്പാദനം വിജയകരമായാല്‍ ഗര്‍ഭധാരണം സംഭവിക്കുന്നു. എന്നാല്‍ അണ്ഡോത്പാദനത്തിന് രണ്ട് ദിവസം മുമ്പ് ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് ഗര്‍ഭധാരണ സാധ്യത വളരെ കൂടുതലാണ്.
നാല് ദിവസം മുന്‍പ്
അണ്ഡോത്പാദനത്തിന് മൂന്ന് നാല് ദിവസം മുമ്പ് ലൈംഗികതയെങ്കില്‍ ഇവരിലും ഗര്‍ഭധാരണത്തിനുള്ള സാധ്യതയുണ്ട്. എങ്കിലും മുന്‍പ് പറഞ്ഞതിനേക്കാള്‍ സാധ്യത കുറവാണ് എന്നതാണ് സത്യം. അത് കൂടാതെ അണ്ഡോത്പാദനത്തിന് അഞ്ച് ദിവസം മുമ്പ് ലൈംഗികതയെങ്കില്‍ ഇവര്‍ക്കും അനുകൂല സാഹചര്യങ്ങള്‍ ധാരാളം ഉണ്ട്. ആര്‍ത്തവ ചക്രത്തിന് ശേഷം വരുന്ന ദിവസങ്ങള്‍ എല്ലാം തന്നെ കരുതിയിരിക്കണം.
ഓവുലേഷന്‍ തിരിച്ചറിയാം
അണ്ഡോത്പാദനം എപ്രകാരം തിരിച്ചറിയാം എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ശരീരത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ തന്നെയാണ് ആദ്യം മനസ്സിലാക്കേണ്ടത്. ഇനിപ്പറയുന്നതുപോലുള്ള അടയാളങ്ങള്‍ ശരീരം കാണിക്കുമ്പോഴാണ് ഗര്‍ഭധാരണത്തിന് ഏറ്റവും അനുയോജ്യ സമയമായി എന്ന് തിരിച്ചറിയുന്നതും. അതിന് വേണ്ടി വജൈനല്‍ ഡിസ്ചാര്‍ജ് വളരെ കൂടുതലായിരിക്കും. കൂടാതെ ഇതിന് കട്ടിയും കുറവായിരിക്കും.. ശരീരത്തില്‍ ചൂട് വര്‍ദ്ധിക്കുന്നു. വയറിന്റെ ഒരു ഭാഗത്തായി അസ്വസ്ഥതയും ഉണ്ടാവും.



Click it and Unblock the Notifications