Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
സ്ട്രെച്ച് മാര്‍ക്സ് എപ്പോള്‍? അതിന് പരിഹാരം കാണാന്‍ ഉറപ്പുള്ള വഴികള്‍
സ്ട്രെച്ച് മാര്‍ക്സ് പല സ്ത്രീകളും അനുഭവിക്കുന്ന ഒരു പ്രശ്നമാണ്. എന്നാല്‍ അതിനെ എപ്രകാരം ഇല്ലാതാക്കാം എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. ചര്‍മ്മത്തിലെ കൊളാജനിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകളാണ് പലപ്പോഴും നിങ്ങളുടെ ചര്‍മ്മത്തെ പ്രശ്നത്തിലാക്കുന്നത്. ദ്രുതഗതിയിലുള്ള ശരീരഭാരം അല്ലെങ്കില്‍ ഭാരനഷ്ടം, ഗര്‍ഭധാരണം തുടങ്ങിയ ശാരീരിക മാറ്റങ്ങള്‍ ആണ് സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുന്നതിന് പിന്നില്‍. എന്നാല്‍ എപ്രകാരം ഇതിനെ ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.
ബദാം ഓയില്‍, കൊക്കോ ബട്ടര്‍, ഒലിവ് ഓയില്‍ അല്ലെങ്കില്‍ വിറ്റാമിന്‍ ഇ തുടങ്ങിയവ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. സ്ട്രെച്ച് മാര്‍ക്കുകള്‍ അടിസ്ഥാനപരമായി ഉണ്ടാവുന്ന ചര്‍മ്മത്തിലെ പാടുകളാണ്. ഒരിക്കല്‍ രൂപപ്പെട്ടാല്‍ അവ എല്ലായ്പ്പോഴും മാറാതെ നിലനില്ക്കുന്നു. എന്നാല്‍ ഇവ തുടക്കത്തില്‍ കണ്ടെത്തിയാല്‍ പ്രതിരോധിക്കാന്‍ സാധിക്കുന്നു. എന്നാല്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ പക്വത പ്രാപിച്ചുകഴിഞ്ഞാല്‍ ഇവ മാറാന്‍ അല്പ സമയം എടുക്കുന്നു. പലപ്പോഴും മാറാതെ തന്നെ നില്ക്കുന്നു.

പരിഹാരം
ആരോഗ്യകരമായ ജീവിതശൈലിയിലൂടെ സ്ട്രെച്ച് മാര്‍ക്കുകള്‍ തടയുന്നതാണ് നല്ലത്. എന്നിരുന്നാലും, വ്യത്യസ്ത ചര്‍മ്മ തരവും ജനിതകവും കാരണം എല്ലാവര്ക്കും ഇതിന് സാധിക്കണം എന്നില്ല. ആദ്യം മനസ്സിലാക്കേണ്ടത് ആര്‍ക്കാണ് സ്ട്രെച്ച് മാര്‍ക്കുകള്‍ വരാന്‍ സാധ്യത എന്നതാണ്. ചില ആളുകള്‍ക്ക് സാധാരണ ആളുകളേക്കാള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ഇതിനെ ചില മുന്‍കരുതലുകളിലൂടെ നമുക്ക് തടയാന്‍ സാധിക്കുന്നു.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
ശരീരത്തിന്റെ ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇതിന് സാധിക്കാതെ വരുന്നു. എങ്കിലും അമിത ഭാരം കൂടുതല്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ നല്കുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം. നിങ്ങളുടെ ചര്‍മ്മ കോശങ്ങള്‍ വേഗത്തില്‍ വേര്‍പെടുത്തുമ്പോള്‍ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാം. അതുകൊണ്ട് തന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിച്ച് നമുക്ക് സ്ട്രെച്ച് മാര്‍ക്കിനെ പ്രതിരോധിക്കാം.

ജലാംശം നിലനിര്‍ത്തുക
ജലാംശം ഉള്ളതും മൃദുവായതുമായ ചര്‍മ്മത്തിന് വരണ്ട ചര്‍മ്മം പോലെ സ്ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ദിനവും മൂന്ന് ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് കൂടാതെ, നിങ്ങള്‍ കാപ്പി പോലുള്ള കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ കുടിക്കുന്നവരാണെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം. കഫീന്‍ പരമാവധി കുറക്കുന്നതിന് ശ്രദ്ധിക്കാം.
ഗര്‍ഭകാലം ശ്രദ്ധിക്കാന്‍
ഗര്‍ഭാവസ്ഥയില്‍ സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാവാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ എപ്പോഴും മോയ്സ്ചുറൈസ് ചെയ്ത് നിലനിര്‍ത്തുന്നതിന് ശ്രദ്ധിക്കണം. നിങ്ങളുടെ വയറ്, നിതംബം, തുടകള്‍, സ്തനങ്ങള്‍ എന്നിവയിലെ ചര്‍മ്മത്തിന്റെ വരള്‍ച്ച ഒഴിവാക്കാന്‍ പൂര്‍ണമായും ശ്രദ്ധിക്കണം. ഇത് സ്ട്രെച്ച് മാര്‍ക്സ് ഉണ്ടാവുന്നതിനുള്ള സാധ്യതയെ കുറക്കുന്നു. അത് മാത്രമല്ല പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്ന തരത്തിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നതിനും ശ്രദ്ധിക്കാം.

വിറ്റാമിന്‍ സി ഭക്ഷണങ്ങള്‍
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കുക. നിങ്ങളുടെ ചര്‍മ്മത്തിന്റെ ശക്തിയും ഇലാസ്തികതയും നിലനിര്‍ത്തുന്നതില്‍ കൊളാജന്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി സിട്രസ് പഴങ്ങളായ ഓറഞ്ച്, നാരങ്ങ എന്നിവ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കാം. വിറ്റാമിന്‍ സി കഴിക്കുന്നതിലൂടെ നിങ്ങളുടെ ചര്‍മ്മത്തെ ചുളിവുകളില്ലാതെ നിലനിര്‍ത്താന്‍ കൊളാജന്‍ സഹായിക്കുന്നു.
സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക
മികച്ച ചര്‍മ്മ ആരോഗ്യത്തിന്, നിങ്ങള്‍ നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത ഒരു പ്രധാന പോഷകമാണ് സിങ്ക്. കാരണം ഇത് സ്ട്രെച്ച് മാര്‍ക്സ് എന്ന പ്രതിസന്ധിയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കശുവണ്ടിപ്പരിപ്പ്, മത്സ്യം, റെഡ് മീറ്റ്, കോഴിയിറച്ചി തുടങ്ങിയ സിങ്ക് അടങ്ങിയ ഭക്ഷണങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സാധിക്കുന്നു.



Click it and Unblock the Notifications
