Latest Updates
-
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ്
പ്രസവം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും തൂങ്ങിയ വയറ് കുറഞ്ഞില്ലേ?
പ്രസവ ശേഷം നമ്മുടെ ശരീരത്തിന് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. പലപ്പോഴും ചര്‍മ്മം തൂങ്ങുകയും ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിക്കുകയും തടി കൂടുകയും എല്ലാം ചെയ്യുന്നു. ചിലരില്‍ മുടി കൊഴിച്ചില്‍ പോലുള്ള അസ്വസ്ഥതകളും എല്ലാം ഉണ്ടാവുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതെല്ലാം പൂര്‍ണമായി പരിഹരിക്കപ്പെടണം എന്നില്ല. ഇത്തരം അവസ്ഥകളില്‍ ചര്‍മ്മത്തിന്റെ അസ്വസ്ഥത ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ഗര്‍ഭാവസ്ഥ സമയത്ത് വയറിലെ ചര്‍മ്മം സ്ട്രെച്ച് ചെയ്യുന്നത് വഴി പ്രസവശേഷം അതേ അവസ്ഥ നിലനില്ക്കുന്നു. എന്നാല്‍ ഇത് പ്രസവശേഷം തൂങ്ങി നില്‍ക്കുന്നത് പലപ്പോഴും പലരിലും അസ്വസ്ഥത ഉണ്ടാക്കുന്നു. ഗര്‍ഭാവസ്ഥക്ക് ശേഷം ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ആരോഗ്യകരമായ ഭക്ഷണശീലം
ആരോഗ്യകരമായ ഭക്ഷണശീലം പ്രസവ ശേഷം വളരെയധികം പ്രധാനപ്പെട്ടതാണ്. എന്തുകൊണ്ടെന്നാല്‍ ഇത് ചര്‍മ്മത്തിന്റെ ഇലാസ്തികത നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ചര്‍മ്മത്തിന് ആവശ്യമായ രീതിയില്‍ മൃദുത്വവും ഭക്ഷണങ്ങള്‍ നല്കുന്നു.പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നിവ അടങ്ങിയ സമീകൃതാഹാരം സ്ഥിരമാക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് തൂങ്ങിയ ചര്‍മ്മത്തെ പരിഹരിക്കാം.
പഴങ്ങളും പച്ചക്കറികളും
ബ്രോക്കോളി, ചീര, സ്ട്രോബെറി തുടങ്ങിയ പഴങ്ങളും പച്ചക്കറികളും ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. ഇതിനോടൊപ്പം തന്നെ വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, എന്നിവയും ധാരാളം കഴിക്കാവുന്നതാണ്. അതുകൊണ്ട് തന്നെ ടിഷ്യു, ചര്‍മ്മം, എല്ലുകള്‍ എന്നിവയുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് ദൃഢത നിലനിര്‍ത്തുന്നതിനും ഇവയെല്ലാം സഹായിക്കുന്നു. കൂടാതെ ബദാം, സൂര്യകാന്തി വിത്തുകള്‍, ഹേസല്‍നട്ട് എന്നിവയും സ്ഥിരമാക്കണം.
പതുക്കെ വ്യായാമം ചെയ്യുക
പ്രസവ ശേഷം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം നിങ്ങള്‍ക്ക് വ്യായാമം ചെയ്യാവുന്നതാണ്. ഇത് പലപ്പോഴും വയറ്റിലെ പേശികളെ ശക്തിപ്പെടുത്തുന്നതിനും ചര്‍മ്മത്തിന് മുറുക്കം നല്‍കുന്നതിനും സഹായകമാണ്. വ്യായാമം ചെയ്യുന്നത് വഴി രക്തചംക്രമണം വര്‍ദ്ധിക്കുകയും അതോടൊപ്പം ഓക്സിജന്‍ വിതരണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ കൊളാജന്‍, എലാസ്റ്റിനിക്സ പ്രോട്ടീന്‍ എന്നിവ വര്‍ദ്ധിപ്പിക്കുന്നതിനും വ്യായാമത്തിലൂടെ സാധിക്കുന്നു.
വ്യായാമം ചെയ്യുമ്പോള്‍
അധിക കൊഴുപ്പ് കത്തിച്ച് കളയുന്നതിനും വയറിലെ പേശികളെ ടോണ്‍ ചെയ്യുന്നതിനുമായി കാര്‍ഡിയോ വ്യായാമങ്ങള്‍ സ്ഥിരമാക്കാവുന്നതാണ്. അത്തര്കാര് നടത്തം, ജോഗിംഗ്, ബൈക്ക് സവാരി അല്ലെങ്കില്‍ നീന്തല്‍ എന്നിവയെല്ലാം സ്ഥിരമാക്കാ. എന്നാല്‍ നിങ്ങളുടെ ഡെലിവറിക്ക് ശേഷം എപ്പോള്‍ ഇതെല്ലാം ആരംഭിക്കണം എന്നതിനെക്കുറിച്ച് ഡോക്ടറോട് കൃത്യമായി ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
ശ്വസന വ്യായാമം
ശ്വസന വ്യായാമം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ അതിന് വേണ്ടി ചില തയ്യാറെടുപ്പുകള്‍ ആദ്യമേ നടത്തേണ്ടതാണ്. നിങ്ങളുടെ മൂക്കിലൂടെ തന്നെ പരമാവധി ശ്വസിക്കാന്‍ ശ്രമിക്കേണ്ടതാണ്. ഒരു കാരണവശാലും വായിലൂടെ ശ്വസിക്കാന്‍ ശ്രമിക്കരുത്. ഇത് വയറിന്റെ വികാസത്തിനും സഹായിക്കുന്നതാണ്. മാത്രമല്ല ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന തരത്തില്‍ മികച്ച മാറ്റങ്ങള്‍ ഇതിലൂടെ കൊണ്ട് വരുന്നതിന് സാധിക്കുന്നു. ചുളിഞ്ഞ ചര്‍മ്മത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
മാനസികാരോഗ്യം പ്രധാനം
ഏത് കാര്യത്തിനും മാനസികാരോഗ്യം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ഉണ്ട് എന്ന് ഉറപ്പിക്കേണ്ടതാണ്. കാരണം പ്രസവ ശേഷം പല സ്ത്രീകളിലും ഡിപ്രഷന് പോലുള്ള മാനസിക പ്രതിസന്ധികള്‍ ഉണ്ടാവുന്നു. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നിര്‍ബന്ധമായും ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications
