Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഗര്‍ഭകാലത്ത് ആരോഗ്യത്തിനും കരുത്തിനും വേണ്ടത് ഈ ജീവിതരീതി, കഴിക്കണം ഈ സ്നാക്ക്സ്
ഗര്‍ഭകാലത്ത് ആരോഗ്യകരമായ ജീവിതശൈലി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം അമ്മയെ മാത്രമല്ല, കുഞ്ഞിന്റെ ശാരീരികവും മാനസികവുമായ വളര്‍ച്ചയെയും ബാധിക്കും. ഗര്‍ഭത്തിന്റെ വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോകാന്‍ ആവശ്യമായ ശാരീരികക്ഷമതയും ഊര്‍ജ്ജസ്വലതയും ആരോഗ്യവും ആവശ്യമാണ്. ഇത് പ്രസവശേഷം നല്ല ജീവിതം നയിക്കാനും അവരെ സഹായിക്കുന്നു. അതിനാല്‍, ഗര്‍ഭകാലത്ത് ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.
നന്നായി സമീകൃതാഹാരം കഴിക്കുക, സജീവമായി ഉന്മേഷകരമായി തുടരുക, ആവശ്യത്തിന് ഉറങ്ങുക, സമ്മര്‍ദ്ദം നിയന്ത്രിക്കുക, ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുക എന്നിവയെല്ലാം ആരോഗ്യകരമായ ഗര്‍ഭധാരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഗര്‍ഭിണികളെ ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമാക്കാനും ആരോഗ്യകരമായിരിക്കാനും സഹായിക്കുന്ന ഒന്നാണ് ഇടവേളകളിലെ ശരിയായ ലഘുഭക്ഷണങ്ങള്‍. അതിനാല്‍ ഗര്‍ഭിണികള്‍ക്ക് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങളും ജീവിതശൈലികളും അറിയാം.

സമീകൃതാഹാരം കഴിക്കുക
ഗര്‍ഭകാലത്ത് സമീകൃതാഹാരം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഭക്ഷണത്തില്‍ വിവിധ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടങ്ങിയിരിക്കണം. അതേസമയം അസംസ്കൃതമോ വേവിക്കാത്തതോ ആയ മാംസം, മത്സ്യം, മുട്ട, സമുദ്രവിഭവങ്ങള്‍ എന്നിവ ഒഴിവാക്കുന്നതും പ്രധാനമാണെന്ന് അറിയുക. കാപ്പി പോലുള്ള കഫീന്‍ അടങ്ങിയിരിക്കുന്ന പാനീയങ്ങളും കഴിക്കുന്നത് പരിമിതപ്പെടുത്തുക.
സജീവമായിരിക്കുക
ഗര്‍ഭകാലത്തെ വ്യായാമം ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താനും ഗര്ഭസങ്കീര്ണതകള്ക്കുള്ള സാധ്യത കുറയ്ക്കാനും ആരോഗ്യകരമായ ഗര്‍ഭധാരണത്തെ പ്രോത്സാഹിപ്പിക്കാനും സഹായിക്കും. മികച്ച വ്യായാമ ദിനചര്യയെക്കുറിച്ച് ഡോക്ടറോട് സംസാരിച്ച് ഒരു ക്രമം ഏര്‍പ്പെടുത്തുന്നത് വളരെ ഗുണകരമായിരിക്കും.
ആവശ്യത്തിന് ഉറക്കം
ഗര്‍ഭകാലത്ത് ഉറക്കം അത്യാവശ്യമാണ്. ശരീരത്തിന് ആവശ്യത്തിന് വിശ്രമം ലഭിക്കാന്‍ ഉറക്കം ആവശ്യമാണ്. ഗര്‍ഭിണികള്‍ രാത്രിയില്‍ ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് ആരോഗ്യവിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ആവശ്യമെങ്കില്‍ പകല്‍ സമയത്ത് ഉറങ്ങുന്നതും തെറ്റില്ല.

സമ്മര്‍ദ്ദം നിയന്ത്രിക്കുക
ഗര്‍ഭധാരണം സാധാരണ സമ്മര്‍ദമുണ്ടാക്കാം. അതിനാല്‍ സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ആരോഗ്യകരമായ വഴികള്‍ കണ്ടെത്തേണ്ടത് പ്രധാനമാണ്. യോഗ, ധ്യാനം അല്ലെങ്കില്‍ ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ പരിശീലിക്കുന്നത് സമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും.
ജലാംശം നിലനിര്‍ത്തുക
ഗര്‍ഭകാലത്ത് ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. മലബന്ധം, വീക്കം, മറ്റ് ഗര്‍ഭ സംബന്ധമായ സങ്കീര്‍ണതകള്‍ എന്നിവ തടയാന്‍ ഇത് സഹായിക്കും. ദിവസവും കുറഞ്ഞത് 8 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം.
ഗര്‍ഭിണികള്‍ക്കുള്ള ഊര്‍ജ്ജം പകരുന്ന ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍
ഫലങ്ങള്‍
ഗര്‍ഭിണികള്‍ക്ക് ഊര്‍ജം വര്‍ധിപ്പിക്കുന്ന ഒരു മികച്ച ലഘുഭക്ഷണമാണ് പഴങ്ങള്‍. ആപ്പിള്‍, വാഴപ്പഴം, ഓറഞ്ച് തുടങ്ങിയ പഴങ്ങള്‍ കഴിക്കാന്‍ എളുപ്പമുള്ളതും പെട്ടെന്നുള്ള ഊര്‍ജം പ്രദാനം ചെയ്യുന്നതുമാണ്.
തൈരും പഴങ്ങളും
പ്ലെയിന്‍ യോഗര്‍ട്ടില്‍ (തൈര്) പ്രോട്ടീനും കാല്‍സ്യവും അടങ്ങിയിട്ടുണ്ട്. കൂടാതെ ഗര്‍ഭാവസ്ഥയുമായി ബന്ധപ്പെട്ട മലബന്ധത്തില്‍ നിന്ന് സംരക്ഷിക്കാന്‍ കഴിയുന്ന പ്രോബയോട്ടിക്സും ഇതില്‍ അടങ്ങിയിരിക്കുന്നു. തൈരില്‍ പഞ്ചസാര ചേര്‍ക്കുന്നതിന് പകരം പ്രകതിദത്ത മധുരങ്ങള്ക്കായി അരിഞ്ഞ മാമ്പഴം അല്ലെങ്കില്‍ ചെറുതായി അരിഞ്ഞ ആപ്പിള്‍ പോലുള്ള പഴങ്ങള്‍ ചേര്‍ക്കാം.

പാലും ഫ്രൂട്ട് സ്മൂത്തിയും
പാലില്‍ ഏത്തക്കപ്പൊടി, അല്ലെങ്കില്‍ ഈന്തപ്പഴം എന്നിവ പോലുള്ള ലളിതമായ ചേരുവകള്‍ ഗര്‍ഭിണികള്‍ക്ക് ലഘുഭക്ഷണമായി കഴിക്കാവുന്നതാണ്.
പാലും ധാന്യവും
കൊഴുപ്പ് കുറഞ്ഞ ഒരു കപ്പ് പാലില്‍ നിന്ന് ഗര്‍ഭിണികള്‍ക്ക് ആവശ്യമായ കാല്‍സ്യവും പ്രോട്ടീനും ലഭിക്കുന്നു. കൂടാതെ ഇത് ധാന്യപ്പൊടികളോ, ഓട്ട്സ് എന്നിവയുമായി ചേര്‍ത്ത് ലഘുഭക്ഷണമായി കഴിക്കാവുന്നതുമാണ്.
ഹമൂസും പച്ചക്കറികളും
ഗര്‍ഭിണികള്‍ക്കുള്ള മികച്ച ലഘുഭക്ഷണമാണ് ഹമൂസും (കടലയും എള്ളും ഒലീവ് എണ്ണയും ഒക്കെ ചേര്‍ത്ത ഒരു അറബ് വിഭവം) പച്ചക്കറികളും. ഹമൂസില്‍ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും കൂടുതലാണ്. അതേസമയം പച്ചക്കറികളില്‍ കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളുമുണ്ട്. ഇവയെല്ലാം അമ്മയുടയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഗുണകരമാണ്.
ബദാം
ഉയര്‍ന്ന പ്രോട്ടീന്‍, നാരുകള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവയുടെ നിറസാന്നിദ്ധ്യമാണ് അണ്ടിപ്പരിപ്പ്, ബദാം എന്നിവ. ഓരോ തരം പരിപ്പിനും അതിന്റേതായ പോഷക ഗുണങ്ങളുണ്ട്. ഇവ തികഞ്ഞ ലഘുഭക്ഷണമാണ്.



Click it and Unblock the Notifications
