ഗര്‍ഭത്തിനു മുന്‍പ് സ്ത്രീശ്രദ്ധിക്കണം,പുരുഷനറിയണം

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം വളരെയധികം സങ്കീര്‍ണതകള്‍ നിറഞ്ഞ ഒരു കാലമാണ്. എന്നാല്‍ ഇതൊരിക്കലും ഒരു രോഗാവസ്ഥയല്ല. ഒരു കാരണവശാലും ഇതൊരു രോഗാവസ്ഥയാണെന്ന് ചിന്തിക്കാനേ പാടില്ല. അമ്മയാവുക എന്ന ആഗ്രഹം വളരെയധികം സന്തോഷം നല്‍കുന്നതാണ് ഒരു സ്ത്രീക്ക്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ടും പലരിലും ഗര്‍ഭധാരണ സാധ്യമാവുന്നില്ല. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും തിരക്കും എല്ലാം കൊണ്ട് പലപ്പോഴും ഗര്‍ഭധാരണത്തിന് പ്രശ്‌നം സൃഷ്ടിക്കപ്പെടുന്നു.

ഗര്‍ഭം ധരിയ്ക്കുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷപ്രദമായ നിമിഷമാണ്. സ്ത്രീ സ്ത്രീയാവുന്നത് അവള്‍ അമ്മയാവുമ്പോഴാണ്. ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങള്‍ ശാരീരികമായും മാനസികമായും തയ്യാറെടുപ്പ് നടത്തേണ്ടതുണ്ട്. ഗര്‍ഭധാരണത്തിന് മുന്‍പ് ചില തയ്യാറെടുപ്പുകള്‍ എല്ലാ സ്ത്രീകളും നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം പലപ്പോവും മാനസികമായും ശാരീരികമായും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നമുക്കുണ്ടാവും.

സ്ത്രീകള്‍ മാത്രമല്ല പുരുഷന്‍മാരും ഇത്തരം കാര്യങ്ങളില്‍ അല്‍പം കരുതലും കാര്യങ്ങളും എല്ലാം ശ്രദ്ധിച്ച് ചെയ്താല്‍ മതി. എന്നാല്‍ മാത്രമേ അത് കൃത്യമായ ആരോഗ്യകരമായ ഗര്‍ഭാവസ്ഥ നിങ്ങള്‍ക്ക് നല്‍കുകയുള്ളൂ. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യം മാത്രമല്ല ആരോഗ്യമുള്ള ഗര്‍ഭത്തിന് അത്യാവശ്യം മറ്റ് പല ഘടകങ്ങലും ഇതിന് ശ്രദ്ധിക്കേണ്ടതായി ഉണ്ട്. എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭധാരണത്തിനു മുന്‍പ് ചെയ്യേണ്ടത് എന്ന് നോക്കാം.

ദന്ത പരിശോധന

ദന്ത പരിശോധന

ഗര്‍ഭധാരണവും പല്ലും തമ്മില്‍ എന്താണ് ബന്ധം എന്ന് തോന്നുന്നുണ്ടോ? എന്നാല്‍ രണ്ടും തമ്മില്‍ വളരെ വലിയ ബന്ധം തന്നെയാണ് ഉള്ളത്. ഗര്‍ഭധാരണത്തിന് മുമ്പായി ഒരു ദന്തഡോക്ടറെ സമീപിച്ച് പ്രശ്‌നങ്ങള്‍ ചികിത്സിച്ച് മാറ്റുക. ഗര്‍ഭകാലത്ത് ദന്തസംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മരുന്ന് കഴിയ്ക്കാന്‍ പറ്റാത്തത് കൊണ്ടാണ് ഇത്തരം പരിശോധഘന ആദ്യം തന്നെ നടത്തേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നത്. അല്ലെങ്കില്‍ അത് ഗര്‍ഭാവസ്ഥയില്‍ പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഇത്തരം മരുന്നുകള്‍ വീര്യം കൂടിയ വേദന സംഹാരികള്‍ ആയതുകൊണ്ട് തന്നെ ഗര്‍ഭാവസ്ഥയില്‍ ഇത്തരം മരുന്നുകള്‍ കഴിക്കരുത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

 രക്തഗ്രൂപ്പ് പരിശോധിയ്ക്കാം

രക്തഗ്രൂപ്പ് പരിശോധിയ്ക്കാം

രക്ത പരിശോധന ഗര്‍ഭധാരണത്തിന് മുന്‍പ് നല്ലതാണ്. എന്തെങ്കിലും തരത്തിലുള്ളസാംക്രമിക രോഗങ്ങളും മറ്റും ഉണ്ടെങ്കില്‍ നമുക്ക് നേരത്തെ തന്നെ കണ്ടെത്താവുന്നതാണ്. മാത്രമല്ല പല വിധത്തില്‍ ഇത് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല പങ്കാളികള്‍ തമ്മിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും പലപ്പോഴും ഈ രക്തപരിശോധന അത്യാവശ്യമാണ്. കൂടാതെ ഗര്‍ഭധാരണത്തിനു മുന്‍പ് രക്തപരിശോധന നടത്തേണ്ടത് അത്യാവശ്യമാണ്. പങ്കാളിയുമായുള്ള ചേര്‍ച്ചയും പരിശോധിയ്ക്കാം. ഇത് ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതില്‍ നിന്ന് മുന്നറിയിപ്പ് നല്‍കും.

തൈറോയ്ഡ് പരിശോധന

തൈറോയ്ഡ് പരിശോധന

സ്ത്രീകളെ ഏറ്റവും കൂടുതല്‍ വലക്കുന്ന ഒന്നാണ് തൈറോയ്ഡ്. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ അതുണ്ടാക്കുന്ന ഗുരുതരാവസ്ഥ പല വിധത്തില്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. ഗര്‍ഭധാരണത്തിന് മുമ്പ് നിങ്ങളുടെ തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനം പരിശോധിക്കണം. തൈറോക്‌സിന്‍ എന്ന തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് രക്തത്തില്‍ കുറയുന്നത് ഹൈപ്പോതൈറോയ്ഡിസം എന്ന പ്രശ്‌നത്തിന് കാരണമാകും. അമ്മയ്ക്ക് തൈറോയ്ഡ് പ്രശ്‌നങ്ങളുണ്ടെങ്കില്‍ ഗര്‍ഭം അലസാനും കാരണമാകാം. അതുകൊണ്ട് ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിച്ചാല്‍ മാത്രമേ അത് ആരോഗ്യമുള്ള കുഞ്ഞിന് ഗര്‍ഭം നല്‍കുന്നതിന് സഹായിക്കുകയുള്ളൂ.

അമിതമായ ഉത്കണ്ഠ

അമിതമായ ഉത്കണ്ഠ

പുരുഷന്‍മാരെ അപേക്ഷിച്ച് സ്ത്രീകളിലെ ഉത്കണ്ഠയുടെ അളവ് വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ ഇത് ഗര്‍ഭധാരണത്തെ പല വിധത്തിലും നെഗറ്റീവ് ആയി ബാധിക്കുന്നു. ഇത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിന് ആദ്യം തന്നെ ഉത്കണ്ഠയെന്ന പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭധാരണ സമയത്ത് സാധാരണയായി സ്ത്രീകളില്‍ ഉത്കണ്ഠയും സമ്മര്‍ദ്ദവും അനുഭവപ്പെടാം. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ നല്ലൊരു വിദഗ്ധനെ കണ്ട് കൗണ്‍സിലിംഗിന് വിധേയമാകാം. കൗണ്‍സിലിംഗ് മാത്രമല്ല പങ്കാളിയുടെ സാന്നിധ്യവും സ്‌നേഹവും അത്യാവശ്യമായി വേണ്ട ഒന്നാണ്.

ഹീമോഗ്ലോബിന്‍ പരിശോധന

ഹീമോഗ്ലോബിന്‍ പരിശോധന

നിങ്ങള്‍ രക്തത്തിന്റെ കൗണ്ടും ഹീമോഗ്ലോബിന്‍ തോതും പരിശോധിക്കണം. ഗര്‍ഭകാലത്തെ സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിന് ഫോളിക് ആസിഡ് സപ്ലിമെന്റുകള്‍ കഴിക്കുക. രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ ഭക്ഷണങ്ങളും ധാരാളം കഴിക്കണം. ഗര്‍ഭകാലത്ത് മാത്രമല്ല ഗര്‍ഭം ധരിക്കുന്നതിന് മുന്‍പ് തന്നെ ഇത്തരം പ്രതിസന്ധികള്‍ ഉണ്ടെങ്കില്‍ അതിനുള്ള പരിഹാരവും കാണേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ ഗര്‍ഭധാരണം ഇവരില്‍ ഒരു ബാലികേറാമലയായിരിക്കും.

അമിതശരീരഭാരം കുറയ്ക്കാന്‍

അമിതശരീരഭാരം കുറയ്ക്കാന്‍

സ്ത്രീകളാണ് പൊണ്ണത്തടിയുടെ കാര്യത്തില്‍ ഇന്ന് മുന്നില്‍ നില്‍ക്കുന്നവര്‍. എന്നാല്‍ ഇത് പലപ്പോഴും ഗര്‍ഭധാരണത്തെ കൂടുതല്‍ സങ്കീര്‍ണമാക്കും. മാത്രമല്ല ഗര്‍ഭം ധരിക്കാനുള്ള ബുദ്ധിമുട്ടും ഗര്‍ഭം ധരിച്ചാല്‍ തന്നെ പ്രസവിക്കാനുള്ള ബുദ്ധിമുട്ടും എല്ലാം അമിതവണ്ണത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അതുകൊണ്ട് ശരീരഭാരത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധ നല്‍കാം. പ്രത്യേകിച്ച് ഗര്‍ഭിണിയാവാന്‍ ഉടനെ തന്നെ തയ്യാറെടുക്കുന്ന സ്ത്രീകള്‍.

ആവശ്യത്തിന് പോഷകങ്ങള്‍

ആവശ്യത്തിന് പോഷകങ്ങള്‍

ഭക്ഷണ കാര്യത്തില്‍ നിയന്ത്രണം ഉണ്ടാവരുത്. എന്നാല്‍ എന്തും വാരിവലിച്ച് തിന്നുന്ന അവസ്ഥയാകരുത്. പ്രോട്ടീനും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് പ്രാധാന്യം നല്‍കണം. പോഷകസംബന്ധമായ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കാന്‍ ശ്രദ്ധിക്കണം. പോഷണത്തിന്റെ അപര്യാപ്തത കുഞ്ഞില്‍ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കും. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെ ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് തന്നെയാണ് കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ കാലഘട്ടത്തിലും ലഭിക്കുന്ന അടിത്തറ.

ഡോക്ടറെ കാണുന്നതിന്

ഡോക്ടറെ കാണുന്നതിന്

ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. കാരണം ഗര്‍ഭധാരണത്തിന് ശ്രമിച്ചിട്ടും അത് നടക്കാത്ത നിരവധി ദമ്പതികള്‍ ഉണ്ട്. ഇതെല്ലാം പലപ്പോഴും ചികിത്സയുടെ അഭാവം മൂലമാണ്. അതുകൊണ്ട് തന്നെ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം. കൃത്യമായ ഇടവേളകളിലെല്ലാം ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കുക. കൃത്യമായ ചികിത്സ ലഭിച്ചാല്‍ ഏത് പ്രശ്‌നത്തിനും നമുക്ക് പരിഹാരം കാണാവുന്നതാണ്.

പാരമ്പര്യം

പാരമ്പര്യം

ചിലര്‍ക്ക് പാരമ്പര്യമനുസരിച്ച് വളരെ വൈകിയായിരിക്കും കുട്ടികള്‍ ഉണ്ടാവുന്നത്. ചിലര്‍ക്കാകട്ടെ നേരത്തെയായിരിക്കും. അതുകൊണ്ട് വിവാഹം കഴിഞ്ഞ ഉടനേ കുട്ടികള്‍ എന്ന് തീരുമാനം നടപ്പിലായില്ലെങ്കില്‍ അത് നിരാശപ്പെടേണ്ട ഒന്നല്ല. കാരണം ചിലരിലെങ്കിലും പാരമ്പര്യമനുസരിച്ചാണ് ഇതൊക്കെ തീരുമാനിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

English summary

things you should do before you try to get pregnant

Things you should do before you try to get pregnant . Here is a list of things to check before conceiving.