TRENDING ON ONEINDIA
-
രണ്ട് വര്ഷത്തിനിടെ സര്ക്കാര് സ്കൂളില് എത്തിയത് രണ്ടര ലക്ഷം വിദ്യാര്ത്ഥികള്
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന് പുരയ്ക്കല്!
-
ഇന്ത്യന് ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര് ജയിക്കുന്നത്'; ന്യൂസിലന്ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള് ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്പ്പന കുറഞ്ഞ 10 കാറുകള്
സിസേറിയന് ശേഷം ഇത് വേണ്ട
സിസേറിയന് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള് പ്രസവ ശേഷം ഉണ്ടാക്കുന്നു. ഇന്നത്തെ കാലത്താകട്ടെ സിസേറിയന് ചെയ്യുന്ന സ്ത്രീകളുടെ എണ്ണം വര്ദ്ധിച്ച് കൊണ്ടിരിക്കുകയാണ്. സിസേറിയന് ശേഷം അല്പകാലത്തേക്കെങ്കിലും ആരോഗ്യത്തിന്റെ കാര്യത്തില് അല്പം കൂടുതല് ശ്രദ്ധ കൊടുക്കണം. പല കാര്യങ്ങളിലും നിയന്ത്രണം അത്യാവശ്യമാണ്. ഉറക്കത്തിന്റെ കാര്യത്തില് പോലും ശ്രദ്ധിക്കണം.
കാല് വിരലില് മോതിരമിടുന്ന പെണ്ണിന്റെ ഗര്ഭം
ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യവും ഭക്ഷണശീലവും പല വിധത്തിലുള്ള മാറ്റങ്ങള് ഉണ്ടാക്കുന്നു. സിസേറിയന്റെ മുറിവ് പൂര്ണമായും ഉണങ്ങുന്നത് വരെയെങ്കിലും പല കാര്യങ്ങളും ശ്രദ്ധിക്കണം. ഇന്നത്തെ കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തില് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില കാര്യങ്ങള് നിര്ബന്ധമായും ഒഴിവാക്കണം. ഇത്തരം കാര്യങ്ങളില് അല്പം ശ്രദ്ധിച്ചില്ലെങ്കില് അത് പല വിധത്തിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു.
വ്യായാമം ചെയ്യുമ്പോള്
കാഠിന്യമേറിയ വ്യായാമങ്ങളും വീട്ടുജോലികളുമെല്ലാം ഒഴിവാക്കുക. ഇത് പല വിധത്തിലുള്ള പ്രശ്നങ്ങള് ഉണ്ടാക്കുന്നു. ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രതിസന്ധികള് ഇതുണ്ടാക്കുന്നു.
ഭാരം ഉയര്ത്തുമ്പോള്
ഭാരമേറിയ സാധനങ്ങള് ഉയര്ത്താതിരിയ്ക്കുക. ഇത് മുറിവിനും സ്റ്റിച്ചിനുമെല്ലാം പ്രശ്നങ്ങളുണ്ടാക്കും. മാത്രമല്ല മുറിവ് പൊട്ടാനും പല വിധത്തിലുള്ള പ്രശ്നങ്ങള്ക്കും ഇത് കാരണമാകുന്നു. അണുബാധയുണ്ടാവാനും സാധ്യതയുണ്ട്.
വെള്ളം കുടിക്കുമ്പോള്
ധാരാളം വെള്ളം കുടിയ്ക്കുക. പ്രസവശേഷമുള്ള വെള്ളം കുടി കുറച്ചാല് അത് മലബന്ധം പോലുള്ള പ്രശ്നങ്ങള്ക്ക് കാരണമാകും. ഇത് അടിവയറ്റില് മര്ദം പ്രയോഗിയ്ക്കാന് നിര്ബന്ധിതമാക്കും.
സ്റ്റെയര്കേസ് കയറുമ്പോള്
കഴിവതും സ്റ്റെയര്കേസ് കയറിയിറങ്ങാതിരിയ്ക്കുക. മുറിവ് ഒരുവിധം ഉണങ്ങുന്നതുവരെ അല്ലെങ്കില് അത് പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള് ഉണ്ടാവുന്നു. സ്റ്റെയര്കേസ് കയറുമ്പോള് അത് പല വിധത്തിലുള്ള പ്രശ്നങ്ങള്ക്ക് കാരണമാകുന്നു.
സെക്സ് ഒഴിവാക്കുക
സിസേറിയന് ശേഷം കുറച്ച് കാലത്തേക്കെങ്കിലും സെക്സ് ഒഴിവാക്കുക. ഇത് മുറിവ് പൊട്ടുന്നതിനും അണുബാധ പോലുള്ള പ്രശ്നങ്ങളും ഉണ്ടാക്കുന്നു. പലപ്പോഴും ഇത് കൂടുതല് പ്രശ്നങ്ങളും വേദനയുമെല്ലാം ഉണ്ടാക്കും.
ചുമക്കുമ്പോള്
ചുമക്കുമ്പോള് അത് പല വിധത്തില് അടിവയറ്റില് മര്ദ്ദം വര്ദ്ധിപ്പിക്കാന് കാരണമാകും. എന്നാല് ഇത് അടിവയറ്റിലെ മുറിവു വേദനിപ്പിയ്ക്കും. സ്റ്റിച്ചിന് പ്രശ്നങ്ങളുണ്ടാക്കും.
ഭക്ഷണ കാര്യത്തില്
എണ്ണമയമുള്ള ഭക്ഷണങ്ങളും എരിവുള്ള ഭക്ഷണങ്ങളും ഒഴിവാക്കുക. ഇത് മുറിവു കരിയുന്നതിന് താമസമുണ്ടാക്കും. അതുകൊണ്ട് തന്നെ ഭ്ക്ഷണത്തിന്റെ കാര്യത്തില് ശ്രദ്ധിക്കാം.
കുളിക്കുമ്പോള്
സിസേറിയന് കഴിഞ്ഞ് ആദ്യ ദിവസങ്ങളില് വെള്ളം മുക്കിപ്പിഴിഞ്ഞു ശരീരം തുടച്ചാല് മതിയാകും. മുറിവില് യാതൊരു കാരണവശാലും വെള്ളമാകരുത്. അല്പദിവസങ്ങള്ക്കു ശേഷം മുറിവില് വെള്ളമാകാതെ തുണിയോ മറ്റോ കെട്ടിയ ശേഷം കുളിയ്ക്കാം. അല്ലെങ്കില് അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള്
ഒരിക്കലും ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങള് കഴിക്കരുത്. ഇത് പലപ്പോഴും സിസേറിയന് കഴിഞ്ഞ സ്ത്രീകള്ക്ക് പ്രശ്നമുണ്ടാക്കുന്നു. അതുകൊണ്ട് ഇതും ശ്രദ്ധിക്കാവുന്നതാണ്.
ചിരിക്കുമ്പോള് ശ്രദ്ധിക്കാം
ചിരിക്കുമ്പോള് അല്പം ശ്രദ്ധിക്കാം. ശ്രദ്ധിച്ച് ചിരിച്ചില്ലെങ്കില് അത് പല വിധത്തിലുള്ള പ്രശ്നങ്ങള്ക്ക് കാരണമാകാം. മാത്രമല്ല സ്റ്റിച്ച് പൊട്ടാതെ സൂക്ഷിക്കണം.