കൂടുതല്‍ കരുതല്‍ ഓരോ ഘട്ടത്തിലും

Posted By:
Subscribe to Boldsky

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ മാത്രമേ അത് കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി സഹായിക്കുകയുള്ളൂ. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യം ഗര്‍ഭകാലത്ത് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും അതീവ ശ്രദ്ധ അത്യാവശ്യമാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് ആദ്യമായി ഗര്‍ഭം ധരിക്കുന്ന പല സ്ത്രീകള്‍ക്കും അറിയില്ല എന്നതാണ് സത്യം. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അമ്മക്കും കുഞ്ഞിനും ഉണ്ടാവുന്നു.

35നു ശേഷം ഗര്‍ഭധാരണം റിസ്‌ക്?

എന്നാല്‍ ഇനി ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെയെല്ലാം മനസ്സിലാക്കി അതിന് കൃത്യമായ പരിഹാരം കാണേണ്ടത് വളരെ അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് അതിനെ ഇല്ലാതാക്കാന്‍ ഡോക്ടറുടെ കൃത്യമായ സാന്നിധ്യവും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഗര്‍ഭകാല പരിചരണത്തില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ല. ഗര്‍ഭത്തിന്റെ ഓരോ ഘട്ടത്തിലും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം.

ആദ്യഘട്ടം

ആദ്യഘട്ടം

ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടത് ഒന്നാം ഘട്ടത്തിലാണ്. ഗര്‍ഭിണികള്‍ക്കുണ്ടാകുന്ന ക്ഷീണം, ഛര്‍ദ്ദി എന്നിവ സാധാരണമാണെങ്കിലും അമിതമായി ഇവ കാണുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ഇതെല്ലാം സാധാരണമാണെങ്കിലും കൂടതലായാല്‍ ഉടന്‍ തന്നെ വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്.

അവയവ വളര്‍ച്ച

അവയവ വളര്‍ച്ച

കുഞ്ഞിന് ഓരോ അവയവങ്ങളും ഉണ്ടാകുന്ന സമയമായതിനാല്‍ അതീവ ശ്രദ്ധ നല്‍കണം. അതുകൊണ്ട് തന്നെ അമ്മ ഉപയോഗിക്കുന്ന മരുന്നുകള്‍ ഭക്ഷണം എന്നിവയെല്ലാം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം ഇത് കുഞ്ഞിന്റെ ഹൃദയം തലച്ചോര്‍ എന്നിവയെയെല്ലാം കാര്യമായി തന്നെ ബാധിയ്ക്കും.

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണം ശ്രദ്ധിക്കാം

ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ അത്യാവശ്യമാണ്. ആദ്യത്തെ മൂന്ന് മാസങ്ങളില്‍ കുറച്ച് കുറച്ചായി ഭക്ഷണം കഴിയ്ക്കുക. പഴങ്ങള്‍ കൂടുതലായ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ മാത്രമേ ആരോഗ്യമുള്ള കുഞ്ഞ്‌നി ജന്മം നല്‍കാന്‍ സാധിക്കുകയുള്ളൂ.

 വ്യായാമം

വ്യായാമം

രാവിലെ എഴുന്നേറ്റ് അല്‍പം നടന്നതിനു ഭക്ഷണം കഴിയ്ക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല അത്താഴം കഴിച്ച് കഴിഞ്ഞും നടക്കുന്നത് നല്ലതാണ്. ചെറിയ ചെറിയ വ്യായാമങ്ങള്‍ ചെയ്യുന്നതും നല്ലതാണ്.

 അണുബാധ

അണുബാധ

ഗര്‍ഭിണികളില്‍ അണുബാധ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ ഉടന്‍ തന്നെ മൂത്രമൊഴിക്കണം. ഒരിക്കലും മൂത്രം പിടിച്ച് വെക്കരുത്. ഇത് പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു.

രണ്ടാം ഘട്ടം

രണ്ടാം ഘട്ടം

ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടത്തിലാണ് ശാരീരിക മാറ്റങ്ങള്‍ ഗര്‍ഭിണിയില്‍ കണ്ടു തുടങ്ങുക. സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിക്കാനും കുഞ്ഞിന്റെ വളര്‍ച്ച വേഗത്തിലായതിനാല്‍ ഗര്‍ഭം പുറത്തേക്ക് പ്രകടമാകാനും തുടങ്ങും. ഇവിടം മുതലും വളരെ വലിയ ശ്രദ്ധ നല്‍കേണ്ടത് അത്യാവശ്യമാണ്.

ഹൃദയമിടിപ്പ് വര്‍ദ്ധിക്കും

ഹൃദയമിടിപ്പ് വര്‍ദ്ധിക്കും

ഗര്‍ഭിണിയുടെ ശാരീരിക പ്രവര്‍ത്തനങ്ങളിലും പ്രകടമായ മാറ്റം ഉണ്ടാകും. ഹൃദയമിടിപ്പ് വേഗത്തിലാകുകയും ശ്വാസോഛ്വാസത്തിന്റെ തോത് വര്‍ദ്ധിക്കുകയും ചെയ്യും. മാത്രമല്ല പ്രകടമായ പല മാറ്റങ്ങളും ശരീരത്തില്‍ ഉണ്ടാവുന്നു.

സുരക്ഷിതമായ ലൈംഗിക ബന്ധം

സുരക്ഷിതമായ ലൈംഗിക ബന്ധം

വ്യായാമങ്ങള്‍ ശീലിക്കുന്നത് നല്ലതാണ്. ഇത് പ്രസവം സുഗമമാക്കാനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും സഹായിക്കുന്നു. മാത്രമല്ല രണ്ടാം ഘട്ടത്തില്‍ ലൈംഗിക ബന്ധം സുരക്ഷിതവുമാണ്.

അവസാന ഘട്ടം

അവസാന ഘട്ടം

ഗര്‍ഭത്തിന്റെ അവസാന ഘട്ടമാണ് ഇത്. ഏഴാം മാസത്തോടെ കുഞ്ഞിന്റെ ചലനങ്ങള്‍ തിരിച്ചറിയാന്‍ കഴിയും. ഈ ഘട്ടത്തിലും ചെറിയ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്. എന്നാല്‍ ക്ഷീണം കൂടുതല്‍ തോന്നുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം.

 ആശങ്കകളും ഉത്കണ്ഠകളും

ആശങ്കകളും ഉത്കണ്ഠകളും

ഗര്‍ഭിണികളില്‍ പ്രത്യേകിച്ച് ആദ്യപ്രസവമാണെങ്കില്‍ ആശങ്കകളും ഉത്കണ്ഠകളും കൂടുതലായിരിക്കും. എന്നാല്‍ കഴിവതും സന്തോഷത്തോടെ ഇരിയ്ക്കാന്‍ ശ്രമിക്കുക. ഭര്‍ത്താവിന്റെ സാമിപ്യമായിരിക്കും ഈ അവസരത്തില്‍ ഭാര്യമാര്‍ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ പ്രസവമടുക്കുന്തോറുമുള്ള ആധി പരമാവധി ഇല്ലാതാക്കാന്‍ ശ്രമിക്കുക.

English summary

Ten Ways to Take Care of Yourself in Pregnancy

Prenatal care is extremely important because it reduces the risk of pregnancy-related complications. Here are some ways to take care of yourself in pregnancy read on.
Story first published: Saturday, January 6, 2018, 15:13 [IST]