സ്തനങ്ങളില്‍ വേദനയോ, കാരണം ഇതാണ്

Posted By:
Subscribe to Boldsky

ഗര്‍ഭകാലം ഒരിക്കലും ഒരു രോഗാവസ്ഥയല്ല. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ അവസ്ഥയാണ് ഇത്. എന്നാല്‍ ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും സ്ത്രീകള്‍ക്ക് ഉണ്ടാവും. എങ്കിലും എത്രയൊക്കെ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും സന്തോഷത്തിന്റെ നല്ല ഒരു സമയമാണ് ഗര്‍ഭകാലം. ഓരോ സ്ത്രീകളിലും പല വിധത്തിലാണ് ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. ഗര്‍ഭകാലം വളരെയധികം ചിട്ടകളോടെ ജീവിക്കുന്ന ഒരു കാലമാണ്. ഏത് കാര്യത്തിനും അല്‍പം കരുതലും ശ്രദ്ധയും അല്‍പം കൂടുതല്‍ നല്‍കേണ്ട കാലം.

കാല്‍ വിരലില്‍ മോതിരമിടുന്ന പെണ്ണിന്റെ ഗര്‍ഭം

ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളിലും മറ്റും സംശയങ്ങള്‍ ഉണ്ടാവും. ആദ്യ ഗര്‍ഭമാണെങ്കില്‍ അത് പല വിധത്തിലുള്ള സംശയങ്ങള്‍ പല സ്ത്രീകളിലും ഉണ്ടാക്കുന്നു. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടത്തില്‍ പല വിധത്തിലാണ് ശ്രദ്ധിക്കേണ്ടത്. ഗര്‍ഭാവസ്ഥയില്‍ കാണിക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. എന്തൊക്കെ ആരോഗ്യ പ്രശ്‌നങ്ങളാണ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്നത് എന്ന് നോക്കാം.

സ്തനങ്ങളില്‍ വേദന

സ്തനങ്ങളില്‍ വേദന

ഏതൊരു സ്ത്രീയും അമ്മയാവുന്നതിനു മുന്‍പ് സ്തനങ്ങളുടെ വലിപ്പം വര്‍ദ്ധിക്കുകയും സ്തനങ്ങളില്‍ നിന്നും ദ്രാവകം വരികയും വേദന ഉണ്ടാവുകയും ചെയ്യുന്നു. ഇത് സാധാരണ ഗര്‍ഭകാലത്ത് കണ്ടു വരുന്ന ഒരു അവസ്ഥയാണ്. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളെ വളരെ വലിയ കാര്യങ്ങളായി കണക്കാക്കേണ്ട ആവശ്യമില്ല.

 വസ്ത്രം ധരിക്കുമ്പോള്‍

വസ്ത്രം ധരിക്കുമ്പോള്‍

പലപ്പോഴും നമുക്കിഷ്ടപ്പെട്ട വസ്ത്രം ധരിയ്ക്കാന്‍ കഴിയില്ല. ഒരു വസ്ത്രവും പാകമാവില്ലെന്നത് പലപ്പോഴും സ്ത്രീകളെ പ്രശ്‌നത്തിലാക്കുന്നു. ഓരോ മാസം കഴിയുന്തോറും വയറ് വലുതാവുന്നതാണ് ഇത്തരം ഒരു പ്രതിസന്ധികള്‍ക്ക് കാരണമാവുന്നത്.

 കാലിലെ നീര്

കാലിലെ നീര്

ചില സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ കാലിന് നീരുണ്ടാവുന്നത് സാധാരണമാണ്. പേടിയ്‌ക്കേണ്ട അവസ്ഥ അല്ലെങ്കിലും പലപ്പോഴും ഇത് പല തരത്തിലുള്ള ബുദ്ധിമുട്ടുണ്ടാക്കുന്നു. സാധാരണമായ ഒരു കാര്യമാണെങ്കിലും അത് വര്‍ദ്ധിക്കുകയാണെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടത് അത്യാവശ്യമാണ്.

കുനിയാനുള്ള ബുദ്ധിമുട്ട്

കുനിയാനുള്ള ബുദ്ധിമുട്ട്

ആയാസ രഹിതമായി ഒരു കാര്യവും ചെയ്യാന്‍ കഴിയില്ല. ഒന്ന് കുനിയണമെങ്കില്‍ പോലും ബുദ്ധിമുട്ടായി തോന്നാം. വയറിന്റെ വലിപ്പം വര്‍ദ്ധിക്കുന്നതിലൂടെയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്.

ഉറങ്ങുന്ന പൊസിഷന്‍

ഉറങ്ങുന്ന പൊസിഷന്‍

ഉറങ്ങുമ്പോള്‍ പോലും തന്റെ വയറ്റിലുള്ള ജീവനെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. മാത്രമല്ല അതുകൊണ്ട് തന്നെ ഉറങ്ങുന്ന പൊസിഷന്‍ വരെ കൃത്യമായിരിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിന് ആരോഗ്യകരമായ പ്രശ്‌നങ്ങളും നിങ്ങളില്‍ അസ്വസ്ഥതയും ഉണ്ടാവുന്നു.

ലൈംഗിക താല്‍പ്പര്യങ്ങള്‍

ലൈംഗിക താല്‍പ്പര്യങ്ങള്‍

ഗര്‍ഭിണിയായിരിക്കുമ്പോള്‍ ലൈംഗിക താല്‍പ്പര്യങ്ങള്‍ വര്‍ദ്ധിക്കുന്നത് സ്ത്രീകളില്‍ പൊതുവേ ഉള്ള കാര്യമാണ്. പക്ഷേ പലപ്പോഴും ഗര്‍ഭാവസ്ഥയിലുള്ള ലൈംഗികബന്ധം പല പ്രശ്‌നങ്ങളിലേക്കും വഴി വെയ്ക്കും. അനാരോഗ്യകരമായ അവസ്ഥയില്‍ ഒരിക്കലും ലൈംഗിക ബന്ധം പാടില്ല.

 മേക്കപ്പ്

മേക്കപ്പ്

ഇത്തരം കാര്യങ്ങള്‍ക്കെല്ലാം അവധി കൊടുക്കേണ്ട സമയമാണ് ഇത്. ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ഇത് പലപ്പോഴും കുഞ്ഞിന് അനാരോഗ്യത്തിന് കാരണമാകും. പ്രത്യേകിച്ച് നെയില്‍ പോളിഷ് പോലുള്ളവയാണ് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

 പുറംവേദന

പുറംവേദന

പുറംവേദന സാധാരണ ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. ഒരിക്കലും ഇത്തരം പ്രശ്‌നങ്ങളെക്കുറിച്ച് വേവലാതിപ്പെടേണ്ട കാര്യമില്ല. എന്നാല്‍ അത് വര്‍ദ്ധിക്കുമ്പോള്‍ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

 മലബന്ധം

മലബന്ധം

മലബന്ധമാണ് മറ്റൊരു പ്രശ്‌നം. ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭിണികളില്‍ സാധാരണ കാണപ്പെടുന്ന ഒന്നാണ്. ഭക്ഷണ കാര്യത്തിലും മറ്റും പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോഴാണ് ഇത് മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. കാരണം ചില ഭക്ഷണങ്ങള്‍ക്ക് ഗര്‍ഭാവസ്ഥയില്‍ വിലക്ക് തീര്‍ക്കുന്നവയാണ്.

ബോധക്ഷയം

ബോധക്ഷയം

ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ബോധക്ഷയം ഉണ്ടാവുന്നു. ഇത് സ്ഥിരമായി നില്‍ക്കുകയാണെങ്കില്‍ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. അല്ലാത്ത പക്ഷം ഇത് സാധാരണ ഉണ്ടാവുന്ന ഒരു പ്രശ്‌നമാണ്. ഇതൊക്കെയാണ് ഗര്‍ഭകാലത്തുള്ള ബുദ്ധിമുട്ടുകള്‍.

English summary

ten common side effects of during pregnancy

There are some common side effects during pregnancy which you may experience each trimester. We have listed some sde effects during pregnancy.
Story first published: Saturday, January 27, 2018, 13:20 [IST]