For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യ സൂചനകള്‍

വയറ്റിലെ കുഞ്ഞിന്റെ ആരോഗ്യ സൂചനകള്‍

|

ഗര്‍ഭകാലം സ്ത്രീ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ സംഭവിയ്ക്കുന്ന കാലമാണെന്നു വേണം, പറയാന്‍. വയറ്റിലെ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കനുസരിച്ച് അമ്മയിലും ധാരാളം മാറ്റങ്ങള്‍ വരും.

ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യത്തിന് ഏറെ പ്രാധാന്യമുണ്ട്. കുഞ്ഞിന്റെ ആരോഗ്യം അമ്മയുടേ ആരോഗ്യം തന്നെയാണെന്നു വേണം, പറയാന്‍. അമ്മ പൂര്‍ണ ആരോഗ്യവതിയെങ്കില്‍ കുഞ്ഞിനും ഈ ഗുണം ലഭിയ്ക്കും. ഇല്ലെങ്കില്‍ നേരെ മറിച്ചും.

വയറ്റിലെ കുഞ്ഞിന് പൂര്‍ണ ആരോഗ്യമുണ്ടോയെന്ന് തെളിയിക്കുന്ന ചില കാര്യങ്ങളുണ്ട്. ഗര്‍ഭകാലത്ത് അമ്മയെ സംബന്ധിച്ചുള്ള ചില കാര്യങ്ങള്‍ വരെ ഇതില്‍ പെടുന്നു.

വയറ്റിലെ കുഞ്ഞിന് ആരോഗ്യമുണ്ടോയെന്നു തെളിയിക്കാനുള്ള ചില പ്രത്യേക വഴികളെക്കുറിച്ചറിയൂ,

ഹോര്‍മോണ്‍ തോത്

ഹോര്‍മോണ്‍ തോത്

അമ്മയുടെ ശരീരത്തിലെ ഹോര്‍മോണ്‍ തോത് കുഞ്ഞിന്റെ ആരോഗ്യം തെളിയിക്കുന്ന ഒന്നാണ്. ഗര്‍ഭസ്ഥ ശിശുവിന്റെ ആരോഗ്യം തൃപ്തികരമാണെന്നു സൂചിപ്പിയ്ക്കുന്ന ഒന്ന്. പ്രത്യേകിച്ചും ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണുകള്‍. ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് 400 മില്ലിഗ്രാം പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആവശ്യമുണ്ട്. 1200 ഗ്രാം ഈസ്ട്രജനും. പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണ്‍ ആണ് മാസമുറ അകറ്റി നിര്‍ത്തുന്നതും ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. ഈസ്ട്രജന്‍ കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും യൂട്രസ് വലുതാകാനുമെല്ലാം അത്യാവശ്യമാണ്. ഹോര്‍മോണ്‍ തോത് ചെക്ക് ചെയ്യുന്നത് നല്ലതാണ്ഹോര്‍മോണ്‍ തോത് ആരോഗ്യമുള്ള കുഞ്ഞിനെ സൃഷ്ടിയ്ക്കുന്നതില്‍ പ്രധാനപ്പെട്ടതാണെന്നു പറയാം

വയറിന്റെ വലിപ്പം

വയറിന്റെ വലിപ്പം

വയറിന്റെ വലിപ്പം കുഞ്ഞിന്റെ ആരോഗ്യം സൂചിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. ഗര്‍ഭകാലത്ത് വയര് വലുപ്പം മാസം കഴിയുന്തോറും വര്‍ദ്ധിയ്ക്കുക തന്നെ വേണം. കുഞ്ഞിന്റെ വളര്‍ച്ചയുടെ ഘട്ടങ്ങള്‍ വയര്‍ നോക്കിയാല്‍ തന്നെ മനസിലാക്കാന്‍ സാധിയ്ക്കും. കുഞ്ഞു വളരുന്നതിന് അനുസരിച്ചാണ് ഗര്‍ഭപാത്രം വികസിയ്ക്കുന്നതും വയര്‍ വലുതാകുന്നതും. കുഞ്ഞിന് വളര്‍ച്ച കുറവെങ്കില്‍ വയറിനും സാധാരണയേക്കാള്‍ വലിപ്പം കുറവാകും.

ഗര്‍ഭകാലത്ത് അമ്മയുടെ തൂക്കം വര്‍ദ്ധിയ്ക്കുന്നത്

ഗര്‍ഭകാലത്ത് അമ്മയുടെ തൂക്കം വര്‍ദ്ധിയ്ക്കുന്നത്

ഗര്‍ഭകാലത്ത് അമ്മയുടെ തൂക്കം വര്‍ദ്ധിയ്ക്കുന്നത് കുഞ്ഞിന്റെ ആരോഗ്യത്തിന്റെ സൂചന കൂടിയാണ്. ഗര്‍ഭത്തിന്റെ ഓരോ മാസത്തിലും കൃത്യമായ അളവിലില്‍ തൂക്കം വര്‍ദ്ധിയ്ക്കും. ഗര്‍ഭകാലത്ത് 13-15 കിലോ വരെ അമ്മയ്ക്കു തൂക്കം കൂടുന്നത് സര്‍വസാധാരണയാണ്. ഇത് ആരോഗ്യകരമായ ഗര്‍ഭസ്ഥ ശിശുവിനെ സൂചിപ്പിയ്ക്കുന്ന ഒന്നുമാണ്. ഇതിനായി തൂക്കം കൂടുവാന്‍ സഹായിക്കുന്ന ചില പ്രോട്ടീന്‍ പൗഡറുകള്‍ ചില ഡോക്ടര്‍മാരെങ്കിലും നിര്‍ദേശിയ്ക്കുന്നത് സാധാരണയുമാണ്. അമ്മയ്ക്ക് ആവശ്യത്തിന് തൂക്കമില്ലെങ്കില്‍ കുഞ്ഞിന് തൂക്കം കുറവാണെന്നോ വേണ്ടത്ര ആരോഗ്യമില്ലെന്നോ സൂചിപ്പിയ്ക്കുന്നു. കുഞ്ഞിനു തൂക്കക്കുറവെങ്കില്‍ അമ്മയ്ക്കും ഇതനുസരിച്ചു ചിലപ്പോള്‍ തൂക്കം കുറയും. സ്‌കാനിംഗ് പോലുള്ള മെഡിക്കല്‍ വഴികളും ഇതിനുണ്ട്.

ഹൃദയമിടിപ്പു പരിശോധിച്ചാല്‍

ഹൃദയമിടിപ്പു പരിശോധിച്ചാല്‍

കുഞ്ഞിന്റെ ആരോഗ്യത്തിന്റെ സൂചന, കുഞ്ഞിന് അപകടമില്ല എന്നതിന്റെ സൂചന കുഞ്ഞിന്റെ ഹൃദയമിടിപ്പു പരിശോധിച്ചാല്‍ തന്നെ ലഭിയ്ക്കും. 1 മിനി്റ്റില്‍ 110നും 160നും മധ്യേയായിരിയ്ക്കും, ഇത്തരം ഹൃദയമിടിപ്പ്. ഇതില്‍ വ്യത്യാസങ്ങള്‍ വരുന്നത് കുഞ്ഞിന്റെ ഹൃദയത്തിനുള്ള ആരോഗ്യ പ്രശ്‌നങ്ങളെ സൂചിപ്പിയ്ക്കുന്നു. അവസാന മൂന്നു മാസങ്ങളില്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പു പരിശോധിയ്ക്കുന്നത് സാധാരണയുമാണ്.

കുഞ്ഞിന്റെ ചലനം

കുഞ്ഞിന്റെ ചലനം

കുഞ്ഞിന്റെ ചലനം കുഞ്ഞിന്റെ ആരോഗ്യത്തിന്റെ, കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയുടെ ഒരു സൂചനയാണ്. 4-5 മാസം മുതല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ അമ്മയ്ക്ക് അനുഭവിച്ചറിയാം. കുഞ്ഞു ചലിക്കുന്നത് കുഞ്ഞും അമ്മയുമായുള്ള ഒരു തരം ആശയവിനിമയം എന്നു വേണം, പറയാന്‍. കുഞ്ഞു ചവിട്ടുന്നതും വയറ്റില്‍ സ്പര്‍ശിച്ചാല്‍ കുഞ്ഞിന്റെ കൈ കാലുകളുടെ സ്പര്‍ശനവുമെല്ലാം നമുക്ക് അനുഭവിച്ച് അറിയാന്‍ സാധിയ്ക്കും. മാസം കഴിയുന്തോറും കുഞ്ഞിന്റെ അനക്കം കൂടുതലാകും. കുഞ്ഞു വളരുന്നത് അനുസരിച്ച് ഇത് കൂടുതല്‍ അനുഭവപ്പെടുകയും ചെയ്യും. കുഞ്ഞിന്റെ ഇത്തരം ചലനങ്ങള്‍ കുഞ്ഞിന് ആവശ്യമായ ഓക്‌സിജനും മറ്റ് പോഷകങ്ങളും ലഭിയ്ക്കുന്നുവെന്നതിന്റെ സൂചന കൂടിയാണ് നല്‍കുന്നത്. കുഞ്ഞ് ശരിയായ തോതില്‍ വളരുന്നുവെന്നും ജീവനുണ്ടെന്നതിന്റെയും എല്ലാം സൂചന. എന്നാല്‍ പ്രസവമടുക്കുന്തോറും കുഞ്ഞിന്റെ ചലനം അല്‍പം കുറയുന്നതായി അനുഭവപ്പെടും. എന്നാല്‍ തീരെ ചലനം അനുഭവപ്പെടാതിരിയ്ക്കുക, പെട്ടെന്നു തന്നെ ചലനം നിലയ്ക്കുക എന്നിവയൊന്നും നല്ല സൂചകളല്ല. ഇത്തരം സൂചനകളെങ്കില്‍ പെട്ടെന്നു തന്നെ വൈദ്യസഹായം തേടുക. ഇതുപോലെ അമിതമായ ചലനം പ്രസവത്തിനോട് അടുത്ത് അനുഭവപ്പെട്ടാലും.

പ്രസവത്തോട് അടുത്താല്‍

പ്രസവത്തോട് അടുത്താല്‍

പ്രസവത്തോട് അടുത്താല്‍ കുഞ്ഞിന്റെ ചലനങ്ങള്‍ കുറയുന്നത് സാധാരണയാണ്. ഇതില്‍ ആശങ്കപ്പെടാനില്ല. കുഞ്ഞിന്റെ തലഭാഗം ബര്‍ത്ത് കനാലിലേയ്ക്കു വരുന്നതിന്റെ സൂചനയാണ് ഇത്. പ്രസവം അടുത്തെത്തിയതിന്റെ സൂചന. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനുള്ള തകരാറായി എടുക്കുകയും ചെയ്യരുത്. അതേ സമയം പ്രസവത്തോട് അടുത്ത് അസാധാരണായ ചലനങ്ങള്‍ അനുഭവപ്പെടുകയാണെങ്കില്‍ ശ്രദ്ധിയ്ക്കുക. ചില കുട്ടികള്‍ താഴേയ്ക്കിറങ്ങുമ്പോള്‍ പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങാറുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടും കുട്ടി പിടയുകയും ചെയ്യും. ഇത് വളരെ അപകടകരമായ ഒരു അവസ്ഥയാണ്. പ്രത്യേകിച്ചും പൊക്കിള്‍ക്കൊടി കഴുത്തില്‍ കുടുങ്ങിയ ശേഷം കുഞ്ഞു താഴേയ്ക്കിറങ്ങുന്നത്.പെട്ടെന്നു തന്നെ പരിഹാരം കണ്ടില്ലെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയാണ്.

ഗര്‍ഭകാലത്തെ ഛര്‍ദി

ഗര്‍ഭകാലത്തെ ഛര്‍ദി

ഗര്‍ഭകാലത്തെ ഛര്‍ദി ആരോഗ്യകരമായ ഗര്‍ഭത്തിന്റെ മറ്റൊരു സൂചനയാണ്, മോണിംഗ് സിക്‌നസ് അസ്വസ്ഥതയുണ്ടാക്കുമെങ്കിലും ആരോഗ്യപരമായ ദോഷങ്ങള്‍ കുഞ്ഞിനുണ്ടാക്കുന്നില്ല.

Read more about: baby കുഞ്ഞ്
English summary

Signs Which Says That The Baby is healthy

Signs Which Says That The Baby is health
X
Desktop Bottom Promotion