ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ കാണുക

Posted By:
Subscribe to Boldsky

ഗര്‍ഭാവസ്ഥയില്‍ ആരോഗ്യത്തോടെ ഇരിക്കുന്നതിനായാണ് എല്ലാ സ്ത്രീകളും ശ്രദ്ധിക്കുന്നത്. എന്നാല്‍ ചിലപ്പോഴെങ്കിലും എന്തെങ്കിലും പ്രതിസന്ധികള്‍ പലരേയും അലട്ടാറുണ്ട്. ഗര്‍ഭകാലം മൂന്നാം ഘട്ടത്തേലേക്ക് പ്രവേശിക്കുമ്പോള്‍ പല തരത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവാറുണ്ട്. ആരോഗ്യപരമായും മാനസികപരമായും പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. പലരിലും ഉത്കണ്ഠയും സമ്മര്‍ദ്ദവും എന്ന് വേണ്ട പല വിധത്തിലുള്ള പ്രശ്‌നങ്ങളും ഉണ്ടാവുന്നു. എന്നാല്‍ ഇനി ഇത് കൂടാതെ ഏതൊക്കെ തരത്തില്‍ നിങ്ങളുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ഭീഷണിയാവുന്ന അവസ്ഥകള്‍ ഉണ്ടാവുന്നു എന്ന് നോക്കാം.

എപ്പോഴും ഡോക്ടര്‍ ഒരു കൈയ്യകലത്തില്‍ തന്നെ ആയിരിക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലാത്ത പക്ഷം ചികിത്സ കിട്ടാനും കൃത്യമായ പരിശോധനക്കും ഉള്ള സമയം പ്രശ്‌നത്തിലാവുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം ഒരു കരുതല്‍ എപ്പോഴും ആവശ്യമാണ്. ഗര്‍ഭാവസ്ഥയില്‍ പ്രതിസന്ധിയില്‍ ആക്കുന്ന ചില പ്രശ്‌നങ്ങള്‍ ഉണ്ട്.

കുഞ്ഞ് തടിക്കാന്‍ നെയ് കൊടുക്കുമ്പോള്‍ അപകടം

ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും ശ്രദ്ധയില്‍ പെടാത്തത് വരെ ആവാം. അതുകൊണ്ട് തന്നെ എത്ര ചെറിയ കാര്യങ്ങള്‍ ആണെങ്കിലും അതീവ ശ്രദ്ധ അത്യാവശ്യമാണ്. പ്രത്യേകിച്ച് താഴെ പറയുന്ന പ്രശ്‌നങ്ങള്‍ ആണെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മടിക്കേണ്ടതില്ല. എന്തൊക്കെയാണ് ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

 വജൈനല്‍ ബ്ലീഡിംഗ്

വജൈനല്‍ ബ്ലീഡിംഗ്

വജൈനല്‍ ബ്ലീഡിംഗ് ആണ് പ്രധാനപ്പെട്ട ഒരു കാര്യം. പ്രസവത്തിനു മുന്‍പ് ഇത്തരം അവസ്ഥ ഉണ്ടാവുമെങ്കിലും സ്ഥിരമായി ഇത്തരം പ്രശ്‌നം കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ മറക്കേണ്ടതില്ല. ഇത് പല വിധത്തില്‍ അപകടമാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വജൈനല്‍ ബ്ലീഡിംഗ് കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

ശരീരത്തില്‍ നീര്

ശരീരത്തില്‍ നീര്

ഗര്‍ഭാവസ്ഥയില്‍ സാധാരണയായി കാലിലും കൈയ്യിലും നീര് കാണപ്പെടാറുണ്ട്. എന്നാല്‍ അസാധാരണമായ രീതിയില്‍ ഇത്തരം പ്രശ്‌നം കാണപ്പെട്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തിലാണ് നിങ്ങളേയും കുഞ്ഞിന്റെ ആരോഗ്യത്തേയും ബാധിക്കുന്നത്.

അതികഠിനമായ വേദന

അതികഠിനമായ വേദന

പ്രസവ വേദന വളരെയധികം വേദന നിറഞ്ഞതായിരിക്കും എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ അതിനേക്കാള്‍ കഠിനമായ വേദന ശരീരത്തില്‍ എവിടെയെങ്കിലും തോന്നിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക. ഗര്‍ഭത്തിന്റെ ഓരോ മാസത്തിലും വയറിന് കനം കൂടുന്നതോടെ ഇത് സ്‌പൈനല്‍ സിസ്റ്റത്തേയും ബാധിക്കുന്നു. ഇത് പലപ്പോഴും വേദനകള്‍ ഉണ്ടാക്കുന്നു.

ശരീരഭാരം കൂടുന്നത്

ശരീരഭാരം കൂടുന്നത്

ശരീരഭാരം കൂടുന്നതാണ് മറ്റൊന്ന്. സാധാരണ ഗര്‍ഭകാലത്ത് എല്ലാവരും അല്‍പം ഭാരം കൂടുന്നു. എന്നാല്‍ അസാധാരണമായ ഭാരം കൂടുന്നുവെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം. കാരണം ഇത് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാക്കും.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍

സാധാരണ വയറു വലുതാവുന്നതോടെ ചര്‍മ്മത്തില്‍ ചൊറിച്ചില്‍ പല സ്ത്രീകളിലും ഉണ്ടാവുന്നു. ഇത് സാധാരണ ഗര്‍ഭകാലത്ത് സംഭവിക്കുന്ന ഒരു കാര്യമാണ്. എന്നാല്‍ ഇത് വര്‍ദ്ധിക്കുന്ന അവസ്ഥയുണ്ടെങ്കില്‍ അതും ശ്രദ്ധിക്കണം.

കാഴ്ച കൃത്യമല്ലാതിരിക്കുക

കാഴ്ച കൃത്യമല്ലാതിരിക്കുക

കാഴ്ച കൃത്യമല്ലാതിരിക്കുന്നതാണ് മറ്റൊന്ന്. രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉള്ള സ്ത്രീകളില്‍ പലപ്പോഴും ഇത്തരം കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുക.

കുഞ്ഞിന്റെ അനക്കം

കുഞ്ഞിന്റെ അനക്കം

കുഞ്ഞിന്റെ അനക്കം ഗര്‍ഭകാലത്ത് ഉണ്ടാവുന്നു. എന്നാല്‍ ചിലരില്‍ ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് അനങ്ങാതെയാവുന്നു. ഇത്തരം പ്രശ്‌നം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ ശ്രമിക്കേണ്ടതാണ്.

ഫ്‌ളൂയിഡുകള്‍

ഫ്‌ളൂയിഡുകള്‍

ഗര്‍ഭിണികള്‍ക്ക് ഫ്‌ളൂയിഡുകള്‍ പ്രസവമടുക്കുന്നതോടെ പുറത്തേക്ക് വരാറുണ്ട്. എന്നാല്‍ പ്രസവത്തിനു മുന്‍പ് ഡോക്ടര്‍ പറഞ്ഞതിനു മുന്‍പ് ഇത്തരം അവസ്ഥ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. അല്ലെങ്കില്‍ അത് കുഞ്ഞിനും അമ്മക്കും ഒരു പോലെ അപകടമാണ്.

പ്രസവ വേദന

പ്രസവ വേദന

ശരിക്കുള്ള പ്രസവ വേദനയ്ക്ക് മുന്‍പായി ഇടക്കിടക്ക് വേദന ഉണ്ടാവുന്നു. ഇടക്കിടെയുള്ള ഇടവേളകളിലായി ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ അത് ഉടന്‍ തന്നെ നിങ്ങള്‍ക്ക് പ്രസവ വേദന വരാറായി എന്നുള്ളതിന്റെ സൂചനയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടാലും ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം.

മൂത്രം ഒഴിക്കാതിരിക്കല്‍

മൂത്രം ഒഴിക്കാതിരിക്കല്‍

മൂത്രം ഒഴിക്കാതിരിക്കുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടെങ്കിലും അപകടമാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍ ഇത്തരം പ്രശ്‌നം നിങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ചില്ലറയല്ല. ഇത് അമ്മക്കും കുഞ്ഞിനും ഒരു പോലെ അപകടം ഉണ്ടാക്കുന്ന ഒന്നാണ്.

English summary

pregnancy Symptoms You Should Never Ignore

Here are ten Pregnancy Symptoms You Should Never Ignore readon to know more about it.
Story first published: Friday, January 5, 2018, 16:16 [IST]