ഗര്ഭിണിയായാല് സാധാരണ ജീവിത രീതിയില് നിന്നും പല വിധത്തിലുള്ള മാറ്റങ്ങളും വരുന്നു. എന്നാല് പലപ്പോഴും ഇത്തരം മാറ്റങ്ങളില് മോശപ്പെട്ടവയും ഉണ്ടാവുന്നു. എല്ലാ വിധത്തിലും ഇത് പ്രശ്നമുണ്ടാക്കുമ്പോള് ചില കാര്യങ്ങള് ശ്രദ്ധിക്കേണ്ടതാണ്. എന്നാല് സാധാരണ ഉണ്ടാവുന്ന ഒന്നാണ് ഗര്ഭകാലത്തെ ഛര്ദ്ദി. എന്നാല് ഗര്ഭം അതിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള് ഛര്ദ്ദിയെല്ലാം ഇല്ലാതാവുന്നു. മിക്ക സ്ത്രീകളും അനുഭവിക്കുന്ന ഒന്നാണ് ഗര്ഭവസ്ഥയിലെ ഛര്ദ്ദി. ഗര്ഭവസ്ഥയിലെ ഒരു ഭാഗമായാണ് ഛര്ദ്ദിയും തലകറക്കവും എല്ലാവരും കാണുന്നത്. സാധാരണ ഗര്ഭവസ്ഥയുടെ ആദ്യ മൂനുമാസ കാലയളവിലാണ് ഛര്ദ്ദി ഉണ്ടാവുക. ഏകദേശം 65 ശതമാനം സ്ത്രീകള്ക്കും ഗര്ഭകാലത്ത് ഛര്ദ്ദിയും തലകറക്കവും ഉണ്ടാവാറുണ്ട്.
നല്ല കുഞ്ഞിനായി പെണ്ണറിയണം ഈ ബീജവസ്തുത
കുഞ്ഞിന്റെ വളര്ച്ചയില് ശരീരത്തില് ഉണ്ടാവുന്ന ഹോര്മോണ് മാറ്റങ്ങള് വയറിലെ പേശികളെ സങ്കോചിപ്പിക്കുകയും അയവ് വരുത്തുകയും ചെയ്യുന്നുണ്ട് ഇതാവാം ഗര്ഭകാലത്ത് ഛര്ദ്ദി ഉണ്ടാവുന്നതിനുളള കാരണം. ചിലര്ക്ക് ഛര്ദ്ദിയും തലകറക്കവും ഉണ്ടാവുന്നത് അതിരാവിലെ ആയിരിക്കാം മറ്റു ചിലരില് എപ്പോഴും ഈ അവസ്ഥ നിലനില്ക്കുന്നു. ഇതിന് പരിഹാരം കാണാന് ചില കാര്യങ്ങള് ശ്രദ്ധിക്കാം. ഗര്ഭവസ്ഥയിലെ ഛര്ദ്ദിയും തലകറക്കവും കൈകാര്യം ചെയ്യാനുളള മാര്ഗങ്ങള്.
വെളളം കുടിക്കുക
ഛര്ദ്ദിക്കും തലകറക്കത്തിനും വെളളം നല്ലൊരു ഔഷധമാണ്. പ്രധാനമായും ഗര്ഭകാലത്ത്്. സ്ത്രീകള് രാവിലെ ഒരു ഗ്ലാസ് വെളളം കുടിക്കുന്നത് ഗര്ഭകാലത്ത് രാവിലെ ഉണ്ടാവുന്ന അസ്വാസ്ഥ്യം കുറയ്ക്കുന്നതാണ്. കുടാതെ ശരീരത്തിലെ ജലാംശം നിലനിര്ത്തും. ഇത് ഗര്ഭവസ്ഥ സ്ത്രീക്കും ജനിക്കാന് പോവുന്ന കുട്ടിക്കും അത്യാവശ്യമുളള ഒന്നാണ്. നിര്ജ്ജലീകരണം വളരെയധികം അപകടമുണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്ക്ക് പരിഹാരം കാണുന്നതിന് വളരെയധികം ശ്രദ്ധിക്കണം.
ഒരു ഗ്ലാസ് വെളളം
ഒരു ഗ്ലാസ് വെളളം നിങ്ങള് കിടക്കുന്നതിന് അടുത്ത് തന്നെ സൂക്ഷിക്കുക , ഇത് രാവിലെ എഴുന്നേറ്റ ഉടനെ കുടിക്കുക , ഇത് രാവിലെ ഉണ്ടാവുന്ന അസ്വസ്ഥകള്ക്ക് ശമനം ലഭിക്കും. കൂടാതെ ദഹനം ഉണ്ടാനം സഹായിക്കും
ഇഞ്ചി
ഛര്ദ്ദി കൈകാര്യം ചെയ്യാനുളള പ്രകൃതിദത്തമായ ഒരു മാര്ഗമാണ് ഇഞ്ചി. ഗര്ഭകാലത്ത ദഹന പ്രക്രീയ നടക്കാനും വയറില് അസിഡിക്ക് പ്രശ്നങ്ങള് കൊണ്ടുണ്ടാവുന്ന ഛര്ദ്ദിയും തലകറക്കവും മാറാനും ഇഞ്ചി സഹായിക്കും. കൂടാതെ ഇഞ്ചിയുടെ ഗന്ധവും രുചിയും ഛര്ദ്ദിയെ പെട്ടെന്ന് ഇല്ലാതാക്കാന് സഹായിക്കുന്നു.
നാരങ്ങ
ഛര്ദ്ദി കൈകാര്യം ചെയ്യാനുളള പ്രകൃതിദത്തമായ മറ്റൊരു മാര്ഗമാണ് നാരങ്ങ. ഇതിന്റെ ഗന്ധം ഛര്ദ്ദിക്കും തലകറക്കത്തിനും ശാന്തത നല്കുന്നു. നാരങ്ങയില് അടങ്ങിയ വിറ്റാമിന് C ഗര്ഭസ്ഥ സ്ത്രീക്കും ജനിക്കാന് പോവുന്ന കുഞ്ഞിനും നല്ലതാണ്.
കര്പ്പൂര തുളസി
തലകറക്കം മാറാനുളള നല്ലൊരു ഔഷധമാണ് കര്പ്പൂര തുളസി കഴിക്കുന്നത്്. ഇത് വയറിനെ ശന്തമാക്കി ഛര്ദ്ദിയും തലകറക്കവും കുറയ്ക്കാന് സഹായിക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില് നിന്നും ഗര്ഭകാലത്ത് സംരക്ഷണം നല്കുകയും ചെയ്യുന്നു. മാത്രമല്ല കര്പ്പൂര തുളസി ചായ വളരെ നല്ലതാണ്.
ജീരകം
ഛര്ദ്ദിക്കും തലകറക്കത്തിനുമുളള മറ്റൊരു മാര്ഗമാണ് ജീരകം കഴിക്കുന്നത്. ഇത് ദഹനത്തിന് നല്ലതാണ്, ഇതിന്റെ ഗന്ധം വയറിനെ ശന്തമാക്കി ഛര്ദ്ദിയും തലകറക്കവും കുറയ്ക്കും. എന്നാല് അളവ് കൂടാതെ ശ്രദ്ധിക്കണം. അല്ലെങ്കില് അത് വിപരീത ഫലമാണ് ഉണ്ടാക്കുക.
വിറ്റാമിന് ബി6
യഥാര്ത്ഥ കാരണം എന്താണെന്ന് അറിയില്ലങ്കിലും വിറ്റാമിന് ബി6 ശരീരത്തിന് ലഭിക്കുന്നത് ഗര്ഭകാലത്ത് രാവിലെ ഉണ്ടാവുന്ന അസ്വസ്ത്ഥ കുറയ്ക്കും. ഈ വിറ്റാമിന് ജനിക്കാന് പോവുന്ന കുഞ്ഞിന് യാതൊരു കേടുപാടും ഉണ്ടാക്കുന്നില്ല. അതുകൊണ്ട് തന്നെ ഗര്ഭകാല ഛര്ദ്ദിക്ക് പരിഹാരം കാണാം.
ഹെര്ബല് ടീ
ഹെര്ബല് ടീ കഴിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ഗര്ഭകാലത്തെ ഛര്ദ്ദി ഇല്ലാതാക്കുന്നു. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്ക്കും ഇത് പരിഹാരം കാണാന് സഹായിക്കുന്നു. പക്ഷേ ഡോക്ടറുടെ നിര്ദ്ദേശ പ്രകാരം കഴിക്കാന് ശ്രദ്ധിക്കുക. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കും.
വിശക്കുമ്പോള് മാത്രം ഭക്ഷണം
വിശക്കുമ്പോള് മാത്രം ഭക്ഷണം കഴിക്കാന് ശ്രദ്ധിക്കുക. അല്ലാത്തപ്പോള് വെറുതേ കഴിക്കുന്ന ശീലം നിര്ത്തുക. കാരണം ഇത് ഇത്തരം പ്രശ്നങ്ങളെ വര്ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
Related Articles
പുരുഷവന്ധ്യത വരികയേയില്ല, ഈ വഴികള്
പ്രെഗ്നന്സി കിറ്റ് ഉപയോഗിക്കാന് അനുയോജ്യമായ സമയം എപ്പോള്?
വേഗം ഗര്ഭം ധരിയ്ക്കാന് ഈ വീട്ടുവൈദ്യം
ഗർഭാശയമുഴകൾക്ക് ശസ്ത്രക്രിയ ആവശ്യമാണോ?
പ്രസവാനന്തര ശരീരസൗന്ദര്യം വീണ്ടെടുക്കാം
ഗർഭിണി ആയി എത്ര നാൾ കഴിഞ്ഞാണ് ഛർദ്ദിൽ തുടങ്ങുന്നത്?
ആദ്യകാലത്തിലെ ഗർഭാവസ്ഥയെ ഒഴിവാക്കാനുള്ള സുരക്ഷിതമായ വഴികൾ
ഗര്ഭകാലം ഈ രോഗത്തെ കരുതിയിരിക്കൂ
ആണ്കുഞ്ഞിനെ വേണമെങ്കില് ഇതാണ് വഴി
ഗര്ഭകാലത്ത് തേങ്ങാവെള്ളം, കുഞ്ഞിന് ആരോഗ്യം
വയറ്റില് കിടക്കുന്ന കുഞ്ഞിന് ആരോഗ്യമുണ്ടോ?
വിവാഹത്തിനു ശേഷം ഉടനെ കുഞ്ഞ് വേണോ?
കുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് വീട്ടിൽ തന്നെ നുറുങ്ങു വഴികൾ