For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത

ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ സംഭവിയ്ക്കുന്നത്

|

കോണ്‍ട്രാസെപ്റ്റീവ് പില്‍സ് അഥവാ ഗര്‍ഭനിരോധന ഗുളിക പലരും ഗര്‍ഭധാരണം തടയുവാനായി ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ച് ഗര്‍ഭനിരോധനം തടയുകയാണ് ഈ ഗുളിക കഴിയ്ക്കുന്നതിലൂടെ സംഭവിയ്ക്കുന്നത്.

പ്രൊജസ്‌ട്രോണ്‍, ഈസ്ട്രജന്‍ ഹോര്‍മോണുകളാണ് സാധാരണ ഗര്‍ഭനിരോധന ഗുളികകളില്‍ അടങ്ങുന്നത്. ഈസ്ട്രജന്‍ കഴിയ്‌ക്കേണ്ട ആവശ്യമില്ലാത്തവര്‍ക്ക് പ്രൊജസ്‌ട്രോള്‍ മാത്രമുള്ള ഗുളികകളും ഉപയോഗിയ്ക്കാറുണ്ട്. എന്നാല്‍ ഇത് അത്ര സാധാരണയല്ല.

ഗര്‍ഭനിരോധന ഗുളിക കഴിയ്ക്കുമ്പോള്‍ ഗര്‍ഭനിരോധനം മാത്രമല്ല, ഒരു പിടി പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ശരീരത്തില്‍ നടക്കുന്നുണ്ട്. മറ്റു പല സ്ത്രീ പ്രശ്‌നങ്ങള്‍ക്കും ഉപയോഗപ്രദമായി ഇത് പ്രവര്‍ത്തിയ്ക്കുന്നുമുണ്ട്.

ക്രമരഹിതമായ ആര്‍ത്തവത്തിനുള്ള പ്രധാനപ്പെട്ട വഴിയാണ്

ക്രമരഹിതമായ ആര്‍ത്തവത്തിനുള്ള പ്രധാനപ്പെട്ട വഴിയാണ്

ക്രമരഹിതമായ ആര്‍ത്തവത്തിനുള്ള പ്രധാനപ്പെട്ട പരിഹാരമാണ്‌ ഇത്തരം ഗര്‍ഭനിരോധന ഗുളികകള്‍. യൂട്ടെറൈന്‍ ലൈനിങ്ങിലെ അമിതമായ വളര്‍‌ച്ച കൂടിയ രക്തസ്രാവത്തിനോ അല്ലെങ്കില്‍ യൂട്ടറൈന്‍ ലൈനിങ്ങിലെ അസാധാരണമായ വളര്‍ച്ചക്ക്-ക്യാന്‍സറടക്കമുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകും. 35 ദിവസത്തിലേറെ ആര്‍ത്തവ ചക്രമുള്ള സ്ത്രീകളില്‍പ്രൊജസ്‌ട്രോണ്‍ നിര്‍മ്മിക്കപ്പെടുകയില്ല. ഇത് യൂട്ടെറൈന്‍ ലൈനിങ്ങ് അധികം വളരുന്നത് തടയും.പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം(പിസിഒഎസ്) ആണ് അസ്ഥിരവും ക്രമരഹിതവുമായ ആര്‍ത്തവത്തിനുള്ള പ്രധാന കാരണം. ഒരു ഗര്‍ഭനിരോധന ഗുളിക പ്രൊജസ്‌ട്രോണ്‍ പോലുള്ള മരുന്നുകള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഇത് ആര്‍ത്തവചക്രത്തെ നിയന്ത്രിക്കാനും ഗര്‍ഭാശയക്യാന്‍സറിനെ തടയാനും

സഹായിക്കും.

ആര്‍ത്തവത്തിന്‍റെ കാലദൈര്‍ഘ്യം

ആര്‍ത്തവത്തിന്‍റെ കാലദൈര്‍ഘ്യം

ഇത്തരം കോണ്‍ട്രാസെപ്റ്റീവ് പില്‍സിന്റെ

പ്രധാന കോമ്പിനേഷന്‍ എന്നത് മൂന്ന് ആഴ്ച ആക്ടീവ് ഗുളികകളും(ഹോര്‍മോണുള്ളവ) ഒരാഴ്ച ഇന്‍ആക്ടീവായ പ്ലാസിബോ ഗുളികകളുമാണ്(ഹോര്‍മോണ്‍ അടങ്ങാത്തവ). ഷുഗര്‍ അല്ലെങ്കില്‍ പ്ലാസിബോ ഗുളികകള്‍ ഉപയോഗിക്കുന്ന ആഴ്ചയില്‍ ഹോര്‍മോണ്‍ ലഭിക്കാത്തപ്പോളാണ് ആര്‍ത്തവം ഉണ്ടാവുക. കൂടുതല്‍ ആഴ്ചകള്‍ ആക്ടീവ് ഗുളികകള്‍ ഉപയോഗിക്കുക വഴി ഒരു സ്ത്രീക്ക് ആര്‍ത്തവത്തിന്‍റെ കാലദൈര്‍ഘ്യം കൂട്ടാനാവും. ചില മരുന്ന് കമ്പനികള്‍ മൂന്ന് മാസത്തേക്ക് തുടര്‍ച്ചയായുള്ള ആക്ടീവ് ഗുളികകളടങ്ങിയ പായ്ക്ക് പുറത്തിറക്കുന്നുണ്ട്. ഇത്തരം ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് വര്‍ഷത്തില്‍ നാല് തവണ മാത്രമേ ആര്‍ത്തവമുണ്ടാവുകയുള്ളൂ. പരീക്ഷകള്‍, സ്പോര്‍ട്സ്, സാമൂഹികമായ പരിപാടികള്‍ തുടങ്ങിയവയില്‍‌ ഏര്‍പ്പെടുന്നവര്‍ക്ക് ഇത് വളരെ ഉപകാരപ്രദമായിരിക്കും.

അതികഠിനമായ ആര്‍ത്തവ വേദന

അതികഠിനമായ ആര്‍ത്തവ വേദന

അതികഠിനമായ ആര്‍ത്തവ വേദനയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്തരം ഗര്‍ഭനിരോധന ഗുളികകള്‍.

ആര്‍ത്തവ സമയത്ത് ഗര്‍ഭാശയത്തില്‍ പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടും. ഇത് ആര്‍ത്തവ സമയത്തെ വേദനയ്ക്ക് കാരണമാകുന്നതാണ്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ആര്‍ത്തവ സമയത്ത് സ്ത്രീകളില്‍ മിക്കവരിലും വേദനയ്ക്ക് കാരണമാകുന്ന ഗര്‍ഭാശയത്തിന്‍റെ സങ്കോചത്തിന് കാരണമാകും. കൂടുതല്‍ പ്രോസ്റ്റാഗ്ലാന്‍ഡില്‍ ഉത്പാദിപ്പിക്കപ്പെടുന്നവരില്‍ കൂടുതല്‍ സങ്കോചവും, കൂടുതല്‍ വേദനയുമുണ്ടാകും. ഗര്‍ഭനിരോധന ഗുളികകള്‍ അണ്ഡവിസര്‍ജ്ജനം തടയുകയും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ഉത്പാദനം കുറയ്ക്കുകയും ചെയ്യും. അത് വഴി ആര്‍ത്തവ സംബന്ധമായ വേദനയ്ക്ക് ശമനം ലഭിക്കും.

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ്

എന്‍ഡോമെട്രിയോസിസ് ആര്‍ത്തവത്തിലെ വേദനയ്ക്കിടയാക്കുന്ന മറ്റൊരു കാര്യമാണ് . ഗര്‍ഭാശയത്തിലെ ടിഷ്യു പാളി(എന്‍ഡോമെട്രിയം) ഗര്‍ഭാശയത്തിന് പുറത്തേക്ക് വളരുന്നതിനെയാണ് എന്‍ഡോമെട്രിയോസിസ് എന്ന് പറയുന്നത്. പ്രോജെസ്റ്റീറോണ്‍, ഗര്‍ഭാശയ സ്തരത്തിന്‍റെ വളര്‍ച്ചയെ തടയുന്നത് പോലെ തന്നെ ഗര്‍ഭനിരോധന ഗുളികകളിലെ ഹോര്‍മോണുകള്‍ എന്‍ഡോമെട്രിയോസിസിനെ പരിമിതപ്പെടുത്തുകയോ കുറയ്ക്കുകയോ ചെയ്യും. എന്‍ഡോമെട്രിയോസിസ് വഴി സ്ത്രീകളിലുണ്ടാകുന്ന വേദനയ്ക്ക് ഗര്‍ഭനിരോധന ഗുളികകള്‍ പരിഹാരം നല്കും.

കോണ്‍ട്രാസെപ്റ്റീവ്‌ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക്

കോണ്‍ട്രാസെപ്റ്റീവ്‌ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക്

കോണ്‍ട്രാസെപ്റ്റീവ്‌ ഗുളികകള്‍ കഴിക്കുന്ന സ്ത്രീകള്‍ക്ക് അനീമിയ, അണ്ഡാശയ, ഗര്‍ഭാശയ ക്യാന്‍സര്‍ എന്നിവയ്ക്കുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആര്‍ത്തവ സമയത്തെ രക്തസ്രാവത്തിന്‍റെയും, ആര്‍ത്തവത്തിന്‍റെഇടവേളകളുടെയും അണ്ഡവിസര്‍ജ്ജനത്തിന്‍റെയും, എണ്ണം കുറയ്ക്കുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്.

രോമവളര്‍ച്ച

രോമവളര്‍ച്ച

എല്ലാ സ്ത്രീകളിലും അണ്ഡത്തിലും, ആഡ്രിനല്‍ ഗ്രന്ഥിയിലും അല്പം പുരുഷഹോര്‍മോണ്‍ ഉണ്ടാവും. ഇതിന്‍റെ അളവ് സാധാരണയിലുള്ളതിലും കൂടിയാല്‍, അല്ലെങ്കില്‍ സ്ത്രീക്ക് ആന്‍ഡ്രജനോടുള്ള പ്രതികരണം അധികമാണെങ്കില്‍ അവരുടെ ചുണ്ടുകളിലും, താടിക്ക് താഴെയും, സ്തനങ്ങള്‍ക്കിടയിലും, നാഭിക്ക് സമീപവും, ഗുഹ്യപ്രദേശത്തും, ഉള്‍ത്തുടയിലുമൊക്കെ രോമവളര്‍ച്ചയുണ്ടാകും. .ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കുന്നത് പുരുഷഹോര്‍മോണുകളുടെ ഉത്പാദനം കുറയ്ക്കുകയും, അവ രക്തത്തിലൂടെ വിതരണം ചെയ്യപ്പെടുന്നത് തടയുന്നതിനുള്ള ഘടകങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും. ഗര്‍ഭനിരോധന ഗുളികകള്‍ മുഖക്കുരു നിയന്ത്രിക്കുകയും, ശരീരത്തിലെ രോമവളര്‍ച്ച കുറയ്ക്കുകയും ചെയ്യും.അണ്ഡ കോശങ്ങളുത്പാദിപ്പിക്കുന്ന പുരുഷഹോര്‍മോണ്‍ കുറയ്ക്കുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്.

പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം

പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം

പിഎംഎസ് അഥവാ പ്രീമെന്‍സ്ട്രല്‍ സിന്‍ഡ്രോം തടയാനും ഇത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്. അണ്ഡവിസര്‍ജ്ജനം തടയുന്നത് വഴിയാണ് ഗര്‍ഭനിരോധന ഗുളികകള്‍ പിഎംഎസ്, പിഎംഡിഡി എന്നിവയെ തടയുന്നതെന്ന് കരുതപ്പെടുന്നു.

English summary

Health Benefits Of Using Contraceptive Pills

Health Benefits Of Using Contraceptive Pills, read more to know about,
Story first published: Sunday, August 19, 2018, 22:54 [IST]
X
Desktop Bottom Promotion