ഗര്‍ഭിണികള്‍ തണ്ണിമത്തന്‍ കഴിക്കണം, കാരണം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണ കാര്യത്തില്‍ അല്‍പം ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും കാണിക്കുന്നു. ചിലര്‍ക്ക് പുളിയായിരിക്കും ഇഷ്ടം, ചിലര്‍ക്കാകട്ടെ മധുരം, ചിലര്‍ക്ക് എരിവ് എന്നീ തരത്തിലായിരിക്കും ഇഷ്ടക്കേടും ഇഷ്ടങ്ങളും. എന്നാല്‍ പലപ്പോഴും അല്‍പം ശ്രദ്ധിച്ച് മാത്രമേ ഭക്ഷണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാവൂ. ഗര്‍ഭകാലത്ത് അമ്മ കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്. പലപ്പോഴും ആരോഗ്യസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം ബുദ്ധിമുട്ടുന്നവര്‍ക്ക് പല വിധത്തിലാണ് ഗര്‍ഭം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നത്.

തണ്ണിമത്തന്‍ സീസണാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ധാരാളം കഴിക്കുമ്പോള്‍ അത് ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും അനാരോഗ്യ പ്രശ്‌നങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ അല്‍പം തണ്ണിമത്തന്‍ കഴിക്കുന്നത് തന്നെയാണ് ഉത്തമം. അതുകൊണ്ട് തന്നെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്.

ചേനയും മധുരക്കിഴങ്ങും ഇരട്ടക്കുട്ടി സാധ്യത കൂട്ടും

ഗര്‍ഭിണികള്‍ കുഞ്ഞിന്റെ ആരോഗ്യത്തെക്കൂടി കണക്കിലെടുത്ത് വേണം തണ്ണിമത്തന്‍ കഴിക്കാന്‍. തണ്ണിമത്തന്‍ കഴിക്കുന്നതിലൂടെ എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഗര്‍ഭകാല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കുന്നു. തണ്ണിമത്തന്‍ നല്‍കുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്നു

നെഞ്ചെരിച്ചില്‍ ഗര്‍ഭകാലത്തെ സാധാരണ സംഭവമാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. ഇത് പെട്ടെന്ന് തന്നെ നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എല്ലാ വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഈ ഒരു ഫലത്തിലൂടെ ഇല്ലാതാക്കാവുന്നതാണ്.

കൈകാലുകളിലെ നീര്

കൈകാലുകളിലെ നീര്

ഗര്‍ഭാവസ്ഥയില്‍ കൈകാലുകളില്‍ നീര് വര്‍ദ്ധിക്കുന്നത് സാധാരണമാണ്. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്റെ ഉപയോഗം. ഇതിലുള്ള വെള്ളത്തിന്റെ അംശം തന്നെയാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നത്. മാത്രമല്ല ഇത് പേശികളിലും ഞരമ്പുകളിലും ഉള്ള തടസ്സങ്ങളെ നീക്കുന്നതിനും സഹായിക്കുന്നു.

മോണിംഗ് സിക്‌നെസ് ഇല്ലാതാക്കുന്നു

മോണിംഗ് സിക്‌നെസ് ഇല്ലാതാക്കുന്നു

മോണിംഗ് സിക്‌നെസ് മറ്റൊരു ആരോഗ്യ പ്രശ്‌നമാണ്. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ മോണിംഗ് സിക്‌നെസ് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ അതിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും നല്ല ഒന്നാണ് തണ്ണിമത്തന്‍. ഇത് മോണിംഗ് സിക്‌നെസ് ഇല്ലാതാക്കി നല്ല അവസ്ഥ പ്രദാനം ചെയ്യുന്നു.

 നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം തടയുന്നു

നിര്‍ജ്ജലീകരണം എന്ന അവസ്ഥയെ ഇല്ലാതാക്കുന്നതിന് വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ഇതിലുള്ള ജലത്തിന്റെ അളവ് തന്നെയാണ് ഇതിന് സഹായിക്കുന്നത്. നിര്‍ജ്ജലീകരണം പലപ്പോഴും മാസം തികയാതെയുള്ള പ്രസവത്തിന് കാരണമാകുന്നു. എന്നാല്‍ ഇതിലുള്ള ജലത്തിന്റെ അംശം പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും ഗര്‍ഭാവസ്ഥയില്‍ തന്നെ ഇല്ലാതാക്കുന്നു.

പേശിവേദനക്ക് പരിഹാരം

പേശിവേദനക്ക് പരിഹാരം

ഗര്‍ഭകാലത്ത് ഒരു സ്ത്രീ അനുഭവിക്കുന്ന വേദനക്ക് കണക്കില്ല. പേശിവേദനയും ഇതില്‍ പെട്ട ഒന്ന് തന്നെയാണ്. പേശീവേദനക്ക് പലപ്പോഴും കാരണമാകുന്ന ഘടകങ്ങളെ ശരീരത്തില്‍ നിന്നും തുരത്തുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. മാത്രമല്ല ഇത് എല്ലുകള്‍ക്കും പല്ലുകള്‍ക്കും ബലം നല്‍കുന്നതിനും സഹായിക്കുന്നു.

 ചര്‍മ പ്രശ്‌നങ്ങള്‍

ചര്‍മ പ്രശ്‌നങ്ങള്‍

ചര്‍മസംബന്ധമായ പ്രശ്‌നങ്ങള്‍ പലപ്പോഴും പല വിധത്തില്‍ നമ്മെ അലട്ടുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു തണ്ണിമത്തന്‍. ഇത് ചര്‍മ്മത്തിലുണ്ടാവുന്ന പല വിധത്തിലുള്ള അലര്‍ജി, പിഗ്മെന്റേഷന്‍ എന്നീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു.

 ശരീരത്തിനെ ക്ലീന്‍ ആക്കുന്നു

ശരീരത്തിനെ ക്ലീന്‍ ആക്കുന്നു

ശരീരത്തിനുള്‍വശം ക്ലീന്‍ ആക്കുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നു. കുഞ്ഞിനും അമ്മക്കും അനാരോഗ്യമുണ്ടാക്കുന്ന പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു. രക്തത്തിലെ അഴുക്കിനേയും മാലിന്യങ്ങളേയും നീക്കം ചെയ്യുന്നു.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നിലാണ് തണ്ണിമത്തന്‍. ഗര്‍ഭകാലത്ത് പലപ്പോഴും തളര്‍ച്ച തോന്നുന്ന അവസ്ഥയില്‍ ആയിരിക്കും അമ്മമാര്‍. അതുകൊണ്ട് തന്നെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു തണ്ണിമത്തന്‍.

 കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നു തണ്ണിമത്തന്‍. ഇത് ഗര്‍ഭാവസ്ഥയിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്നു. തണ്ണിമത്തന്‍ കൂടുതല്‍ കഴിക്കുന്നത് അല്‍പം ശ്രദ്ധിക്കുകയും ആവാം. എന്തായാലും അധികം കഴിച്ചാല്‍ അത് ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

English summary

benefits of eat watermelon during pregnancy

Here are some amazing health benefits of watermelon during pregnancy, read on to know more about it.
Story first published: Tuesday, February 27, 2018, 19:31 [IST]