കാല്‍ വിരലില്‍ മോതിരമിടുന്ന പെണ്ണിന്റെ ഗര്‍ഭം

Posted By:
Subscribe to Boldsky

മിഞ്ചിയിടുന്നത് പലരുടേയും വിശ്വാസത്തിന്റേയും സംസ്‌കാരത്തിന്റേയും ഭാഗമാണ്. എന്നാല്‍ ഇതിനു പിന്നില്‍ ചില ആരോഗ്യ രഹസ്യങ്ങളും ഉണ്ട് എന്നാണ് പറയുന്നത്. ഇത് പൂര്‍ണമായും ശരി വെക്കുന്ന തരത്തിലുള്ള ചില തെളിവുകളും ആയുര്‍വ്വേദം പറയുന്നുണ്ട്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് സ്ത്രീകള്‍ മിഞ്ചിയിടുന്നത് കൊണ്ട് പല വിധത്തിലുള്ള ഗുണങ്ങള്‍ അമ്മക്കും കുഞ്ഞിനും ഉണ്ടാവുന്നുണ്ട്. പല സ്ത്രീകളും വിവാഹ ശേഷം കാലില്‍ മിഞ്ചി ധരിക്കാറുണ്ട്. വിരലില്‍ അണിയുന്ന മോതിരത്തിനാണ് മിഞ്ചി എന്ന് പറയുന്നത്. പണ്ടു കാലം മുതല്‍ തന്നെ പല സ്ത്രീകളും കാലില്‍ മോതിരമിടുന്നത് ശീലമാക്കിയിരുന്നു.

എന്നാല്‍ പിന്നീട് വരുന്ന പല തലമുറകളും ഇവരില്‍ നിന്നും കണ്ട് പഠിച്ചും ഇത് ശീലമാക്കി. പലരും ഇന്നത്തെ കാലത്ത് ഫാഷന് വേണ്ടി മിഞ്ചി ധരിക്കുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ പുറകില്‍ പല വിധത്തിലുള്ള ആരോഗ്യ രഹസ്യങ്ങളും ഉണ്ട്. ഇതറിയാതെയാണ് പലരും മിഞ്ചി ധരിക്കാന്‍ തുടങ്ങിയത്. വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞിട്ടും ഇതിന് മാത്രം യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വന്നിട്ടില്ല. ബ്രാഹ്മണ സ്ത്രീകളാണ് പ്രധാനമായും കാലില്‍ മോതിരം ധരിക്കുന്നത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല സ്ത്രീകളും കാല്‍ വിരലില്‍ മോതിരം ധരിക്കാറുണ്ട്.

കുട്ടികള്‍ക്ക് ഈ ഭക്ഷണങ്ങള്‍ കൊടുക്കരുത്

ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയൊക്കെ വികസിപ്പിച്ചിട്ടും ഇത്തരത്തിലുള്ള ചില കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചിട്ടില്ല. ഇതിന്റെ ശാസ്ത്രീയ വശം എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് എന്നത് തന്നെ കാര്യം. ഗര്‍ഭിണികള്‍ ഗര്‍ഭകാലത്ത് കാല്‍വിരലില്‍ മോതിരം ധരിക്കുന്നത് ഗര്‍ഭസ്ഥശിശുവിനും പല വിധത്തിലുള്ള ഗുണങ്ങളും നല്‍കുന്നു. എന്തൊക്കെയാണവ എന്ന് നോക്കാം.

മനസ്സിനെ ശാന്തമാക്കുന്നു

മനസ്സിനെ ശാന്തമാക്കുന്നു

മാനസിക സമ്മര്‍ദ്ദവും ടെന്‍ഷനും ഇല്ലാതാക്കി മനസ്സിനും ശരീരത്തിനും ശാന്തിയും സമാധാനവും നല്‍കാന്‍ സഹായിക്കുന്നു കാല്‍ വിരലില്‍ ധരിക്കുന്ന മോതിരം. വെള്ളി കൊണ്ടുള്ള ഒരു മോതിരം ധരിക്കുന്നതാണ് ഏറ്റവും ഉത്തമം. ഇത് ഗര്‍ഭകാലത്തുണ്ടാവുന്ന എല്ലാ സമ്മര്‍ദ്ദത്തിനും പരിഹാരം നല്‍കുന്നു.

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം

രക്തസമ്മര്‍ദ്ദം ഗര്‍ഭകാലത്ത് പല വിധത്തിലുള്ള പ്രസ്‌നങ്ങളും ഉണ്ടാക്കുന്നു. എന്നാല്‍ അതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കാല്‍ വിരലിലണിയുന്ന വെള്ളി മോതിരം. ഇത് ധരിച്ച സ്ത്രീകളുടെ രക്തസമ്മര്‍ദ്ദം പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഈ വ്യത്യാസം മനസ്സിലാവും.

രക്തയോട്ടം കൃത്യമാവുന്നു

രക്തയോട്ടം കൃത്യമാവുന്നു

ഗര്‍ഭപാത്രത്തേയും കാല്‍വിരലുകളേയും ബന്ധിപ്പിക്കുന്ന നിരവധി തരത്തിലുള്ള ഞരമ്പുകള്‍ ഉണ്ട്. ഇത് നിങ്ങളുടെ ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ വരെ ഗുണം ചെയ്യുന്നു. ഈ വിരലില്‍ മോതിരം ധരിക്കുമ്പോള്‍ അത് ഗര്‍ഭപാത്രത്തിലേക്കുള്ള രക്തയോട്ടത്തെ വളരം കൃത്യമാക്കുന്നു. മാത്രമല്ല ഇത് കുഞ്ഞിന് ഊര്‍ജ്ജവും നല്‍കാന്‍ സഹായിക്കുന്നു.

 അക്യുപ്രഷര്‍

അക്യുപ്രഷര്‍

വിരലും ഗര്‍ഭപാത്രവും തമ്മിലുള്ള ബന്ധം വളരെ അടുത്തതാണ്. അതുകൊണ്ട് തന്നെ വിരലില്‍ നല്‍കുന്ന ഒരോ പ്രഷറും ഗര്‍ഭപാത്രത്തേ ആരോഗ്യമുള്ളതാക്കി മാറ്റുന്നു. ഗര്‍ഭപാത്രമാണ് കുഞ്ഞിന്റെ വീട്. ഗര്‍ഭപാത്രത്തില്‍ അക്യുപ്രഷര്‍ തരത്തില്‍ മോതിരം നല്‍കുന്ന ഗുണങ്ങള്‍ കുഞ്ഞിന് ആരോഗ്യവും നല്‍കുന്നു.

ഊര്‍ജ്ജപ്രവാഹം

ഊര്‍ജ്ജപ്രവാഹം

വെള്ളിയോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള ലോഹമോ കൊണ്ട് നിര്‍മ്മിച്ച മിഞ്ചി ഗര്‍ഭിണികള്‍ ധരിക്കുന്നത് സാധാരണമാണ്. എല്ലാവര്‍ക്കും അറിയാം ഊര്‍ജ്ജം കടത്തി വിടാന്‍ പറ്റുന്ന നല്ലൊരു ചാലകമാണ് ലോഹം എന്നത്. ഇത് എല്ലാ വിധത്തിലുള്ള പോസിറ്റീവ് എനര്‍ജിയേയും എടുത്ത് ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ടതിനാല്‍ അത് ഗര്‍ഭപാത്രത്തിന് നല്‍കുന്നു. ഇതിലൂടെ നല്ലൊരു ഊര്‍ജ്ജം കുഞ്ഞിനും അമ്മക്കും ലഭിക്കുന്നു.

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു

മാനസികാരോഗ്യം ഗര്‍ഭകാലത്ത് വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. കാലില്‍ മോതിരം ധരിക്കുന്നത് ഇത്തരത്തില്‍ ഗര്‍ഭിണികളുടെ മാനസികാരോഗ്യത്തെ വര്‍ദ്ധിപ്പിക്കുന്നു. മാത്രമല്ല മാനസികാരോഗ്യം ശക്തിപ്പെടുന്നതോടെ ഏത് സമയത്തും സന്തോഷമായിരിക്കാനും സഹായിക്കുന്നു.

ഗര്‍ഭപാത്രത്തെ ബാലന്‍സ് ചെയ്യുന്നു

ഗര്‍ഭപാത്രത്തെ ബാലന്‍സ് ചെയ്യുന്നു

നമ്മുടെ എല്ലാ ഭാരവും താങ്ങുന്നത് കാലുകളാണ്. എന്നാല്‍ കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ചാല്‍ അത് പല വിധത്തിലുള്ള പ്രശ്‌നങ്ങളും അമ്മക്കും കുഞ്ഞിനും ഉണ്ടാക്കുന്നു. ഇത്തരത്തില്‍ കാലുകള്‍ക്ക് ആരോഗ്യവും കരുത്തും നല്‍കുന്നതിനും മിഞ്ചി ധരിക്കുന്നതിലൂടെ സാധിക്കുന്നു. ഗര്‍ഭപാത്രവും വിരലും തമ്മിലുള്ള ബന്ധത്തിലൂടെ ഊര്‍ജ്ജ പ്രവാഹം നടക്കുന്നത് മൂലമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.

പ്രസവശേഷമുള്ള ആര്‍ത്തവം

പ്രസവശേഷമുള്ള ആര്‍ത്തവം

പ്രസവശേഷം പല സ്ത്രീകളിലും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ കാണപ്പെടുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കാലില്‍ മോതിരമിടുന്നത്. വിരലിലെ ഒരു ഞരമ്പ് നിങ്ങളുടെ ഗര്‍ഭപാത്രത്തിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ഇതില്‍ മോതിരമിട്ടാലുള്ള ഗുണം അപ്പോള്‍ ചില്ലറയല്ല.

വേദന കുറക്കുന്നു

വേദന കുറക്കുന്നു

പലര്‍ക്കും പ്രസവ വേദന പല തരത്തിലാണ്. ഇതിനെ ഇല്ലാതാക്കുന്നതിനും വേദന കുറക്കുന്നതിനും സഹായിക്കുന്നു വിരലിലിടുന്ന മോതിരം. ഇതിന് വേദനയെ ഇല്ലാതാക്കാനുള്ള ഗുണങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ട.

English summary

advantages of wearing toe ring during pregnancy

According to the traditions and customs that we follow, the toe ring has its significance and it needs to be worn by every married woman. But little did we know what happens when you wear it specially when you are pregnant
Subscribe Newsletter