കാരറ്റ് ജ്യൂസ്, കുഞ്ഞിന് ആരോഗ്യവും നിറവും

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണത്തേക്കാള്‍ ആത്യാവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. ശരീരത്തില്‍ ജലാംശം കുറഞ്ഞാല്‍ അത് ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കും. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെ ഗുരുതരമായി ബാധിക്കാവുന്ന അവസ്ഥകളാണ് വെള്ളം കുടിച്ചില്ലെങ്കില്‍ ഉണ്ടാവുന്നത്. ഗര്‍ഭിണികള്‍ നിര്‍ബന്ധമായും ശീലമാക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഇഞ്ചിയിട്ട് തിളപ്പിച്ച വെള്ളമല്‍പം മൂന്നാം മാസം

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടതും ഇതൊക്കെ തന്നെയാണ്. അതുകൊണ്ട് തന്നെ എത്രയൊക്കെ ഭക്ഷണ നിയന്ത്രണം വെച്ചാലും ഗര്‍ഭകാലത്ത് വെള്ളത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള കോംപ്രമൈസ് വേണ്ട എന്ന് തന്നെ പറയാം. എന്തൊക്കെയാണ് ഭക്ഷണ ശീലത്തിന്റെ ഭാഗമാക്കി മാറ്റേണ്ട ചില ശീലങ്ങള്‍ എന്ന് നോക്കാം.

വെള്ളം

വെള്ളം

നല്ലതു പോലെ വെള്ളം കുടിക്കാം. ഇത് നിങ്ങളെ ആരോഗ്യത്തോടെയിരിക്കാന്‍ സഹായിക്കും. ഇനി നിങ്ങള്‍ ഗര്‍ഭിണിയല്ലെങ്കില്‍ പോലും വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ രക്തക്കുഴലുകള്‍ക്ക് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ് വെള്ളം. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

തേങ്ങാ വെള്ളം

തേങ്ങാ വെള്ളം

നിര്‍ജ്ജലീകരണം തടയാന്‍ ഏറ്റവും ഫലപ്രദമായിട്ടുള്ള ഒന്നാണ് തേങ്ങാ വെള്ളം. ഇളനീരും തേങ്ങാ വെള്ളവും ധാരാളം കഴിക്കാം. ഇത് കുഞ്ഞിന്റേയും ആരോഗ്യത്തെ സഹായിക്കുന്ന ഒന്നാണ്. അടുത്ത തവണ നിങ്ങള്‍ക്ക് ദാഹം തോന്നുകയാണെങ്കില്‍ തേങ്ങാ വെള്ളം ശീലമാക്കിക്കോളൂ.

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നല്ല തണുത്ത നാരങ്ങ വെള്ളം ഇഷ്ടമില്ലാത്തവര്‍ ചുരുക്കമായിരിക്കും. ഗര്‍ഭാവസ്ഥയില്‍ നാരങ്ങ വെള്ളം കുടിക്കുന്നത് രാവിലെയുണ്ടാവുന്ന ഗര്‍ഭകാല അസ്വസ്ഥതകള്‍ക്ക് പരിഹാരം നല്‍കും.

 പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും

പാലും പാലുല്‍പ്പന്നങ്ങളും ധാരാളം കഴിക്കണം. ഇതിലെ കാല്‍സ്യത്തിന്റെ അളവ് കുഞ്ഞിന്റെ എല്ലിന്റെ ആരോഗ്യത്തെ സഹായിക്കും. മാത്രമല്ല അമ്മക്ക് ആരോഗ്യം നല്‍കാന്‍ ഏറ്റവും ഫലപ്രദമായ ഒന്ന് പാല്‍ ആണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പഴച്ചാറുകള്‍

പഴച്ചാറുകള്‍

ധാരാളം പഴച്ചാറുകളും ശീലമാക്കാം. പപ്പായ, പൈനാപ്പിള്‍ എന്നിവക്ക് അല്‍പം വിശ്രമം നല്‍കാം. മറ്റ് ജ്യൂസുകളെല്ലാം കഴിക്കാവുന്നതാണ്. എന്നാല്‍ ഇവയെല്ലാം വീട്ടില്‍ തന്നെ തയ്യാറാക്കണം എന്നതാണ് ശ്രദ്ധിക്കേണ്ടത്. പാക്കറ്റ് ജ്യൂസുകള്‍ക്ക് വിലക്ക് നല്‍കണം. അതിലുപരി നല്ലതു പോലെ കഴുകിയതിനു ശേഷം മത്രമേ ഇവ തയ്യാറാക്കാന്‍ പാടുള്ളൂ.

 പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസ്

പച്ചക്കറി ജ്യൂസുകളും ശീലമാക്കാം. എന്നാല്‍ ഗര്‍ഭകാലത്ത് കഴിക്കാന്‍ പാടില്ലാത്ത ചില പച്ചക്കറികള്‍ ഉണ്ട്. കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയെല്ലാം സ്ഥിരമായി ജ്യൂസ് ആക്കി കഴിക്കണം. ഇത് കുഞ്ഞിന് ആരോഗ്യവും നിറവും നല്‍കാന്‍ സഹായിക്കും.

 ഐസ് ടീ

ഐസ് ടീ

ഐസ് ടീ കഴിക്കുന്നതും ഗര്‍ഭിണികളില്‍ രാവിലെ കാണുന്ന ഛര്‍ദ്ദിക്കും മനം പിരട്ടലിനും പരിഹാരമാണ്. ശരീരത്തിലെ നിര്‍ജ്ജലീകരണം ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമാണ് ഐസ് ടീ.

English summary

The Healthy Drinks During Pregnancy

What drinks should be a part of your pregnancy diet? Read on to find out
Story first published: Tuesday, August 22, 2017, 13:30 [IST]
Subscribe Newsletter