ഗര്‍ഭിണികളില്‍ നിര്‍ജ്ജലീകരണമുണ്ടോ, ലക്ഷണങ്ങള്‍

Posted By:
Subscribe to Boldsky

നിര്‍ജ്ജലീകരണം പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാവുന്നു. ഗര്‍ഭകാലത്താണെങ്കില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിന് നിര്‍ജ്ജലീകരണം വളരെ ദോഷകരമായി ബാധിക്കുന്നു. വെള്ളം ആവശ്യത്തിന് കുടിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും വെള്ളത്തിന്റെ അഭാവം ഗര്‍ഭസ്ഥശിശുവിനേയും അമ്മയുടെ ആരോഗ്യത്തേയും വളരെ ദോഷകരമായി ബാധിക്കും. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു എന്നതിന്റെ ചില ലക്ഷണങ്ങള്‍ ശരീരം പ്രകടിപ്പിക്കുന്നു.

ദാഹിക്കുമ്പോള്‍ മാത്രം വെള്ളം കുടിക്കുക എന്ന ശീലത്തെ ഇല്ലാതാക്കുക. ഇത് അമ്മക്കും കുഞ്ഞിനും ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. ചുണ്ടുകള്‍ വരണ്ടതാവുന്നതും തലക്ക് കനം വെച്ചതു പോലെയും ചര്‍മ്മം വരണ്ട ചര്‍മ്മമായി കാണപ്പെടുന്നതുമാണ് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം നടക്കുന്നു എന്നതിന്റെ പ്രധാന ലക്ഷണം. നിങ്ങളുടെ ശരീരത്തിലെ ജലാംശങ്ങള്‍ നഷ്ടപ്പെടുന്നു എന്നതിന്റെ ലക്ഷണമാണ് ഇതെല്ലാം. ഗര്‍ഭകാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളിലുണ്ടാവും. എന്നാല്‍ ഇതിനെക്കൂടാതെയാണ് നിര്‍ജ്ജലീകരണം സംഭവിക്കുന്നത്.

ഗര്‍ഭിണിക്കിഷ്ടം എരിവോ, എങ്കില്‍ ആണ്‍കുഞ്ഞ് തന്നെ

അപകടകരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തുന്നതിനു മുന്‍പ് ചിലതെല്ലാം ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയിലും വെള്ളം കുടിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ദിവസവും ചുരുങ്ങിയത് എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് നിങ്ങളിലെ ശരീരത്തിലെ ജലാംശത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. ജലാംശം കൂടുതലുള്ള ഭക്ഷണങ്ങള്‍ ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭകാലത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു എന്നതിന്റെ ചില ലക്ഷണങ്ങളും കാരണങ്ങളും താഴെ പറയുന്നു.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് ഗര്‍ഭിണികളില്‍ പല വിധത്തിലാണ് ഉണ്ടാവാറുള്ളത്. ഇതിന്റെ ഫലമായി പലരിലും നിര്‍ജ്ജലീകരണം സംഭവിക്കാറുണ്ട്. ഛര്‍ദ്ദിക്കുന്നതിലൂടെയും മറ്റും ശരീരത്തിലെ ജലാംശം മുഴുവന്‍ നഷ്ടപ്പെടുന്നു. എന്നാല്‍ ഇതനുസരിച്ച് വെള്ളം കുടിക്കാന്‍ പലരും ശ്രദ്ധിക്കാറില്ല. അത് തന്നെയാണ് പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ തുടക്കം.

ഡയറിയ

ഡയറിയ

ഡയറിയ ഇന്നത്തെ കാലത്ത് ഗര്‍ഭിണികളില്‍ പല വിധത്തിലാണ് ബാധിക്കുന്നത്. ഭക്ഷണത്തിലെ ശീലങ്ങളും ഹോര്‍മോണ്‍ മാറ്റങ്ങളും എല്ലാം പലപ്പോഴും ഡയറിയയിലേക്ക് നയിക്കുന്നു. ഗര്‍ഭത്തിന്റെ മൂന്നാം മാസത്തിലാണ് ഇത്തരം അവസ്ഥയിലേക്ക് എത്തുന്നത്. ജലാംശം ശരീരത്തില്‍ ധാരാളം അത്യാവശ്യമാണ്.

 അത്യാവശ്യത്തിനുള്ള ജലാംശം ഇല്ലാതിരിക്കുക

അത്യാവശ്യത്തിനുള്ള ജലാംശം ഇല്ലാതിരിക്കുക

ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാത്തതാണ് മറ്റൊരു പ്രശ്‌നം. ഗര്‍ഭിണികളില്‍ ഏറ്റവും അത്യാവശ്യമായി വേണ്ടത് വെള്ളത്തിന്റെ അളവ് തന്നെയാണ്. നിങ്ങളുടെ ഓരോ മാസത്തേയും കുഞ്ഞിന്റെ വളര്‍ച്ച അനുസരിച്ച് വെള്ളം കുടിക്കേണ്ടതിന്റെ അളവ് വര്‍ദ്ധിപ്പിക്കണം. നിങ്ങളുടെ പ്രായം, ഉയരം, തൂക്കം എന്നിവയനുസരിച്ച് ഭക്ഷണത്തിന്റെയും വെള്ളത്തിന്റേയും അളവ് വര്‍ദ്ധിപ്പിക്കണം.

ഈര്‍പ്പം

ഈര്‍പ്പം

അന്തരീക്ഷത്തിലെ ചൂടുള്ള ഈര്‍പ്പം പലപ്പോഴും വിയര്‍പ്പ് ഉണ്ടാവാന്‍ കാരണമാകുന്നു. ഇത് ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാന്‍ കാരണമാകുന്നു. അതുകൊണ്ട് തന്നെ വെള്ളം ധാരാളം കുടിക്കാന്‍ ശ്രദ്ധിക്കണം.

 പ്രായം

പ്രായം

പ്രായക്കൂടുതല്‍ ഗര്‍ഭകാലത്ത് പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നത്. 35 വയസ്സിനു ശേഷമുള്ള ഗര്‍ഭധാരണം വളരെയധികം പ്രശ്‌നങ്ങള്‍ നിറഞ്ഞതാണ്. ഈ പ്രായത്തില്‍ വെള്ളം ശേഖരിക്കാനുള്ള ശരീരത്തിന്റെ അളവ് വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ നിര്‍ജ്ജലീകരണം സംഭവിക്കാനുള്ള സാധ്യതയും വളരെ കൂടുതലാണ്.

ശരീരം കൂടുതല്‍ ചൂട് പിടിക്കുന്നു

ശരീരം കൂടുതല്‍ ചൂട് പിടിക്കുന്നു

ശരീരം കൂടുതല്‍ ചൂട് പിടിക്കുന്ന അവസ്ഥയാണ് ഗര്‍ഭകാലത്ത് നിങ്ങളുടേതെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ട ഒന്നാണ്. കാരണം പലപ്പോഴും ഇത്തരം പ്രതിസന്ധികളുടെ ഫലമായി നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. അതുകൊണ്ട് തന്നെ യാതൊരു കാരണവശാലും വെള്ളത്തിന്റെ അളവ് കുറക്കരുത് ശരീരത്തില്‍. വെള്ളം ധാരാളം കുടിക്കാന്‍ ശ്രമിക്കുക.

ദാഹം

ദാഹം

ദാഹം കൂടുതല്‍ തോന്നുന്ന അവസ്ഥയാണ് നിങ്ങളുടേതെങ്കില്‍ അതിനര്‍ത്ഥം നിര്‍ജ്ജലീകരണം സംഭവിക്കുന്നുണ്ട് എന്നതാണ്. അതുകൊണ്ട് തന്നെ ഒരിക്കലും ദാഹം തോന്നിയാല്‍ അതിനെ അവഗണിക്കരുത്. ഓരോ മണിക്കൂറിലും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

 തലവേദന

തലവേദന

തലവേദന പല വിധത്തിലുള്ള കാര്യങ്ങള്‍ കൊണ്ട് ഉണ്ടാവാം. മൈഗ്രേയ്‌നും തലവേദനയും എല്ലാം നിര്‍ജ്ജലീകരണത്തിന്റെ ലക്ഷണങ്ങളാണ്. എന്നാല്‍ ഇനി ഇത്തരത്തില്‍ ലക്ഷണം കണ്ടാല്‍ അത് നിര്‍ജ്ജലീകരണത്തിന്റ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്.

 മഞ്ഞ നിറമുള്ള മൂത്രം

മഞ്ഞ നിറമുള്ള മൂത്രം

മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറവും ദുര്‍ഗന്ധവും ഉണ്ടെങ്കില്‍ നിങ്ങളില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നു എന്നതാണ് പറയുന്നത്. ധാരാളം വെള്ളം കുടിക്കുക എന്നത് മാത്രമാണ് ഒരേയൊരു പരിഹാരമാര്‍ഗ്ഗം.

വരണ്ട വായ

വരണ്ട വായ

വായ വരണ്ടിരിക്കുകയാണ് എന്നതാണ് നിര്‍ജ്ജലീകരണത്തിന്റെ മറ്റൊരു ലക്ഷണം. ഇത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ഇത് വളരെയധികം ദോഷകരമായി ബാധിക്കുന്നു. അതുകൊണ്ട് തന്നെയാണ് ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

English summary

Symptoms Of Dehydration During Pregnancy and ways To Prevent

Symptoms Of Dehydration During Pregnancy and ways To Prevent read on
Story first published: Friday, November 17, 2017, 12:45 [IST]