ഗര്‍ഭിണികളില്‍ മുഖക്കുരു, ഗര്‍ഭത്തില്‍ പെണ്ണാണ്

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാവുന്നതിനു മുന്‍പേ തന്നെ അച്ഛനമ്മമാര്‍ പെണ്‍കുഞ്ഞ് മതി ആണ്‍കുഞ്ഞ് മതി എന്ന് പറയാറുണ്ട്. പലര്‍ക്കും പെണ്‍കുഞ്ഞാണ് ആഗ്രഹമെങ്കില്‍ ചിലര്‍ക്കാകട്ടെ ആണ്‍കുഞ്ഞിനെയായിരിക്കും ആഗ്രഹം. എന്നാല്‍ പലപ്പോഴും നമ്മുടെ ആഗ്രഹത്തിനു വിപരീതമായിട്ടായിരിക്കും പലപ്പോഴും കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞ് ആണാണെങ്കിലും പെണ്ണാണെങ്കിലും അച്ഛനമ്മമാര്‍ സ്‌നേഹിക്കും. എന്നാലും ഗര്‍ഭത്തില്‍ ഉള്ളത് ആണാണോ പെണ്ണാണോ എന്ന് പ്രസവത്തിനു മുന്‍പേ അറിയാന്‍ ചില കാര്യങ്ങള്‍ സഹായിക്കുന്നു.

കുഞ്ഞിന് നിറവും മൃദുത്വവും നല്‍കും എണ്ണ

ഇന്നത്തെ കാലത്ത് ഇത് തിരിച്ചറിയാന്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്നാല്‍ ആധുനിക സംവിധാനങ്ങള്‍ക്കുമപ്പുറം നമുക്ക് ചില ലക്ഷണങ്ങള്‍ കൊണ്ട് നമുക്ക് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. ഗര്‍ഭകാലത്ത് തന്നെ ഗര്‍ഭിണിയില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കി പെണ്‍കുഞ്ഞിന്റെ സാന്നിധ്യം ഉറപ്പിക്കാം.

കുഞ്ഞിന് ദോഷകരമാവുന്ന തരത്തിലുള്ള സ്‌കാനിംഗും ഒന്നും ഒരിക്കലും ഉപയോഗിക്കേണ്ടതായി വരില്ല. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികളെ മറികടന്ന് ശാരീരിക ലക്ഷണങ്ങള്‍ നോക്കി പെണ്ണെങ്കില്‍ തിരിച്ചറിയാം. പെണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ശാരീരിക മാറ്റങ്ങളും ഉണ്ടാവുന്നു. ഒരിക്കലും പെണ്‍കുഞ്ഞിന്റെ ലക്ഷണങ്ങളായിരിക്കില്ല ആണ്‍കുഞ്ഞിനെയാണ് ഗര്‍ഭം ധരിച്ചതെങ്കില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും ഇത്തരം ലക്ഷണങ്ങള്‍ നോക്കി നമുക്ക് ഗര്‍ഭത്തിലുള്ളത് പെണ്ണാണോ ആണാണോ എന്ന് മനസ്സിലാക്കാന്‍ കഴിയും.

എന്തൊക്കെയാണ് ഇത്തരത്തില്‍ ഗര്‍ഭകാലത്ത് സ്ത്രീകളില്‍ കാണപ്പെടുന്ന ശാരീരിക മാറ്റങ്ങള്‍ എന്ന് നോക്കാം. ഇത്തരത്തില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍ നോക്കി പലപ്പോഴും പെണ്ണാണോ ആണാണോ എന്ന് തീരുമാനിക്കാം. പെണ്‍കുഞ്ഞാണെങ്കില്‍ എന്തൊക്കെ ശാരീരിക മാറ്റങ്ങളാണ് ഉണ്ടാവുന്നത് എന്ന് നോക്കാം.

ഹൃദയസ്പന്ദന നിരക്ക്

ഹൃദയസ്പന്ദന നിരക്ക്

ഹൃദയ സ്പന്ദന നിരക്ക് വര്‍ദ്ധിക്കുന്നു പെണ്‍കുഞ്ഞിനെ ഗര്‍ഭം ധരിച്ചതെങ്കില്‍. മിനുട്ടില്‍ 140-160 വരെയാണ് ഹൃദയസ്പന്ദന നിരക്ക് ഉണ്ടാവുന്നത്. ഇതിന്റെ അര്‍ത്ഥം നിങ്ങള്‍ക്കുണ്ടാവുന്നത് ഒരു പെണ്‍കുഞ്ഞാണ് എന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് നിങ്ങളുടെ കുഞ്ഞിന്റെ ലിംഗ നിര്‍ണയം നടത്താം.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

ഗര്‍ഭിണികളില്‍ എല്ലാവരിലും ഈ പ്രതിസന്ധി ഉണ്ടാവുന്നു. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ഇതിന് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുന്നതാണ്. എന്നാല്‍ സാധാരണയില്‍ നിന്ന് മോണിംഗ് സിക്‌നെസ് കൂടുതലാണെങ്കില്‍ അതിന്റെ അര്‍ത്ഥം നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞാണ് എന്നതാണ്.

മുഖക്കുരു

മുഖക്കുരു

ഗര്‍ഭകാലത്ത് നിങ്ങളില്‍ കൂടുതല്‍ മുഖക്കുരു കാണപ്പെടുന്നുവോ എന്നാല്‍ ഉറപ്പിച്ചോളൂ ഗര്‍ഭത്തിലുള്ളത് പെണ്‍കുഞ്ഞാണ് എന്നത്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നത്. എന്നാല്‍ പെണ്‍കുഞ്ഞാണെങ്കില്‍ അതിന്റെ ഫലമായാണ് മുഖക്കുരു ഉണ്ടാവുന്നത്.

 വയറിന്റെ ആകൃതി

വയറിന്റെ ആകൃതി

വയറിന്റെ ആകൃതി നോക്കി നമുക്ക് പെണ്‍കുഞ്ഞാണോ ആണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് വയറിന്റെ കനം മുഴുവന്‍ മുന്നിലേക്ക് തോന്നുന്നുവെങ്കില്‍ അത് ആണ്‍കുഞ്ഞായിരിക്കും. എന്നാല്‍ നിങ്ങളുടെ കുഞ്ഞിന്റെ കനം മുഴുവന്‍ നടുവിലായാണ് തോന്നുന്നതെങ്കില്‍ നിങ്ങള്‍ക്ക് പെണ്‍കുഞ്ഞായിരിക്കും ഉണ്ടാവുന്നത്.

സ്തന വലിപ്പം

സ്തന വലിപ്പം

സ്തനവലിപ്പം നോക്കിയും ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്ണാണെന്ന് മനസ്സിലാക്കാം. ഇടതേ സ്തനം വലതേ സ്തനത്തിനേക്കാള്‍ വലുതാണെങ്കില്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്‍കുഞ്ഞാണ് എന്നതാണ് കാണിക്കുന്നത്.

മൂഡ് മാറ്റം

മൂഡ് മാറ്റം

മൂഡ് മാറ്റം ഗര്‍ഭകാലത്ത് സ്ത്രീകളില്‍ സാധാരണമായിട്ടുള്ള ഒന്നാണ്. എന്നാല്‍ പലപ്പോഴും പെണ്‍കുഞ്ഞാണ് ഗര്‍ഭത്തിലെങ്കില്‍ സ്ത്രീകളില്‍ കൂടുതല്‍ ഡിപ്രഷന്‍, ദേഷ്യം എന്നിവയൊക്കെ കൂടുതലായിരിക്കും. ഇത്തരം മാറ്റങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാവുന്നതാണ് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞാണ് എന്ന്.

ഉറങ്ങുന്ന ഭാഗം

ഉറങ്ങുന്ന ഭാഗം

ഉറങ്ങുന്ന ഭാഗം നോക്കിയും ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. നിങ്ങള്‍ കൂടുതല്‍ സമയം ഉറങ്ങുന്നത് വലതു ഭാഗത്തേക്ക് തിരിഞ്ഞാണോ എങ്കില്‍ നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് പെണ്‍കുഞ്ഞാണ് എന്നതാണ് കാണിക്കുന്നത്.

മുടിയുടെ നിറവും ചര്‍മ്മത്തിന്റെ തിളക്കവും

മുടിയുടെ നിറവും ചര്‍മ്മത്തിന്റെ തിളക്കവും

മുടിയുടെ നിറവും ചര്‍മ്മത്തിന്റെ തിളക്കവും നോക്കി നമുക്ക് ഇത്തരമൊരു നിഗമനത്തില്‍ എത്താവുന്നതാണ്. ഇത് രണ്ടും സൂചിപ്പിക്കുന്നത് നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്‍ കുഞ്ഞാണ് എന്നതാണ്.

 മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം

മൂത്രത്തിന്റെ നിറം നോക്കിയും ഇത്തരമൊരു നിഗമനത്തില്‍ എത്താവുന്നതാണ്. നല്ല മഞ്ഞ നിറത്തിലുള്ള മൂത്രമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ കുഞ്ഞ് പെണ്‍കുഞ്ഞാവാനുള്ള സാധ്യതയെയാണ്. അതുകൊണ്ട് തന്നെ ഇത്തരം ലക്ഷണങ്ങള്‍ നോക്കി ഗര്‍ഭകാലത്ത് തന്നെ നമുക്ക് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് തീരുമാനിക്കാം.

 മധുരത്തോട് പ്രിയം

മധുരത്തോട് പ്രിയം

നിങ്ങള്‍ക്ക് ചോക്ലേറ്റ്, ഐസ്‌ക്രീം തുടങ്ങി മധുരം നിറഞ്ഞ ഭക്ഷണത്തോട് പ്രിയമാണെങ്കില്‍ അതിനര്‍ത്ഥം നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്ന കുഞ്ഞ് പെണ്‍കുഞ്ഞാണ് എന്നതാണ്. എന്നാല്‍ ഉപ്പും എരിവും പുളിയുമാണ് നിങ്ങള്‍ക്കിഷ്ടമെങ്കില്‍ അതിനര്‍ത്ഥം ജനിക്കാന്‍ പോവുന്നത് ആണ്‍കുഞ്ഞാണ് എന്നതാണ്.

English summary

Noticeable Symptoms Of Baby Girl During Pregnancy

Some of the noticeable symptoms of baby girl during pregnancy are.
Story first published: Thursday, December 7, 2017, 12:15 [IST]
Subscribe Newsletter