For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലം ആരോഗ്യകരമോ എന്നറിയാന്‍ ലക്ഷണം

ആരോഗ്യമുള്ള ഗര്‍ഭമാണെന്ന് ഉറപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍

|

ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കുന്നവരാണ് ഓരോ അച്ഛനും അമ്മയും. ചെറിയ ചില അശ്രദ്ധ പോലും പലപ്പോഴും പല വിധത്തിലാണ് ആരോഗ്യത്തിന് ദോഷകരമായി മാറുന്നത്. എന്നാല്‍ ഗര്‍ഭകാലത്ത് തന്നെ നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമാണോ എന്ന് അറിയാന്‍ സാധിക്കും. അതിനായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.

ഗര്‍ഭകാലത്തുണ്ടാവുന്ന ചെറിയ മാറ്റങ്ങളെപ്പോലും ആരോഗ്യപരമായി നിങ്ങള്‍ നോക്കിക്കാണണം. അല്ലാത്ത പക്ഷം അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ഗര്‍ഭത്തിന്റെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. ഗര്‍ഭകാലം ആരോഗ്യകരമാണോ എന്നറിയാന്‍ ചില ലക്ഷണങ്ങളിലൂടെ സാധിക്കും. അതിനായി എന്തൊക്കെ കാര്യങ്ങള്‍ ആണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. നിങ്ങളുടെ ഗര്‍ഭം ആരോഗ്യകരമാവാന്‍ സഹായിക്കുന്ന കാര്യങ്ങള്‍ ഇവയാണ്.

<strong>മുലയൂട്ടുന്ന അമ്മമാര്‍ നാരങ്ങവെള്ളം കുടിച്ചാല്‍</strong>മുലയൂട്ടുന്ന അമ്മമാര്‍ നാരങ്ങവെള്ളം കുടിച്ചാല്‍

ഗര്‍ഭത്തിന്റെ ഓരോ മാസത്തിലും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അത് ഗര്‍ഭധാരണത്തിനും ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നല്‍കുന്നതിനും സഹായിക്കുന്നു. ഗര്‍ഭത്തിന്റെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യമുള്ള ഗര്‍ഭമാണെന്ന് ഉറപ്പിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം.

കൃത്യമായ രക്തസമ്മര്‍ദ്ദം

കൃത്യമായ രക്തസമ്മര്‍ദ്ദം

ആരോഗ്യകരമായ ഗര്‍ഭത്തിന്റെ പ്രാഥമിക ലക്ഷണങ്ങളാണ് കൃത്യമായ രക്തസമ്മര്‍ദ്ദം. നിങ്ങളുടെ ബിപി കൃത്യമായ അളവിലാണെങ്കില്‍ അത് ആരോഗ്യകരമായ ഗര്‍ഭമാണ് എന്നതിന്റെ സൂചനയാണ്.

 പ്രമേഹത്തിന്റെ അളവ്

പ്രമേഹത്തിന്റെ അളവ്

ഗര്‍ഭം ധരിച്ച ഉടനേ തന്നെ പരിശോധിക്കേണ്ട ഒന്നാണ് ഇത്. എന്നാല്‍ പ്രമേഹത്തിന്റെ അളവ് കൃത്യമാണെങ്കില്‍ അത് ആരോഗ്യകരമായ അവസ്ഥയിലാണ് ഗര്‍

ഭം എന്നാണ് സൂചിപ്പിക്കുന്നത്.

പ്ലാസന്റയുടെ ആരോഗ്യം

പ്ലാസന്റയുടെ ആരോഗ്യം

പ്രസവം വരെ ഭ്രൂണത്തെ ഗര്‍ഭപാത്രത്തിനുള്ളില്‍ നിലനിര്‍ത്തുന്നതിന് അമ്മയുടെ ഗര്‍ഭപാത്രവും പ്ലാസെന്റയും ആരോഗ്യമുള്ളതായിരിക്കണം. പ്ലാസെന്റ ഗര്‍ഭാശയഭിത്തിയില്‍ നന്നായി പിടിച്ചിരിക്കണം. കാരണം ഇത് വേര്‍പെടുന്നത് അല്ലെങ്കില്‍ തലകീഴാകുന്നത് ഗര്‍ഭം അലസാന്‍ കാരണമാകും.

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ച

ഭ്രൂണത്തിന്റെ വളര്‍ച്ചയുടെ നിരക്ക് പ്രകാരം കുട്ടിയുടെ വളര്‍ച്ച കണക്കാക്കാം. അത് ഗര്‍ഭിണിയുടെ ആരോഗ്യം വഴിയും സാധ്യമാണ്. അള്‍ട്രാ സൗണ്ട് പരിശോധയിലോ, ഗര്‍ഭിണിയുടെ ഭാരം നോക്കിയോ ഇത് മനസിലാക്കാം. ഭ്രൂണത്തിന്റെ വളര്‍ച്ചയില്ലായ്മ ഗര്‍ഭപാത്രത്തിലെ ഓക്‌സിജന്റെ കൂറവ് മൂലമാകാം.

ഭാരം വര്‍ദ്ധിക്കുന്നത്

ഭാരം വര്‍ദ്ധിക്കുന്നത്

ഗര്‍ഭകാലത്ത് 13 മുതല്‍ 15 കിലോ ഭാരം കൂടുന്നത് ഡോക്ടര്‍ ശുപാര്‍ശ ചെയ്യുന്നതാണ്. പ്രത്യേകിച്ച് ഗര്‍ഭധാരണത്തിന് മുമ്പ് ഗര്‍ഭിണി ആരോഗ്യകരമായ ഭാരം നിലനിര്‍ത്തിയിരുന്നെങ്കില്‍. എന്നിരുന്നാലും സ്ത്രീ ഇതിനകം അമിത ഭാരമുള്ളവളാണെങ്കില്‍ ശരീരഭാരം കുറക്കുന്നതിനാണ് ശ്രമിക്കേണ്ടത്.

 ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭത്തിന്റെ ആരോഗ്യം സൂചിപ്പിക്കുന്ന രണ്ട് ഹോര്‍മോണുകളാണ് ഈസ്ട്രജനും പ്രോജെസ്റ്റീറോണും. ഒരു ഗര്‍ഭിണി 400 മില്ലി ഗ്രാം പ്രോജെസ്റ്റീറോണ്‍ ഉത്പാദിപ്പിക്കുമ്പോള്‍ ആരോഗ്യമുള്ള, ഗര്‍ഭിണി അല്ലാത്ത സ്ത്രീയില്‍ ഇത് 20 മില്ലിഗ്രാമിനടുത്താണ്. ഈ ഹോര്‍മോണുകളാണ് ഗര്‍ഭധാരണത്തിനുള്ള എന്‍ഡോമെട്രിയം സ്ഥാപിക്കുന്നത്. ഇക്കാരണത്താലാണ് ആര്‍ത്തവവും ഗര്‍ഭപാത്രത്തിന്റെ സങ്കോചവും തടയപ്പെടുന്നത്.

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച

കുഞ്ഞിന്റെ വളര്‍ച്ച ആരോഗ്യകരമായ തോതിലാണെന്ന് ഉറപ്പാക്കുന്നതിന് ഡോക്ടര്‍ പതിവായി അമ്മയുടെ വയറിന്റെ അളവ് കണക്കാക്കും. വയറിന്റെ വലിപ്പം അനുസരിച്ചാണ് കുഞ്ഞിന്റെ ആരോഗ്യവും തീരുമാനിക്കുന്നത്.

കുഞ്ഞിന്റെ ചലനങ്ങള്‍

കുഞ്ഞിന്റെ ചലനങ്ങള്‍

ഗര്‍ഭധാരണം എത്രത്തോളം ആരോഗ്യകരമാണെന്ന് മനസിലാക്കുന്നതിന് ഡോക്ടര്‍മാര്‍ ഭ്രൂണത്തിന്റെ ചലനങ്ങള്‍ വിലയിരുത്തും. ഗര്‍ഭത്തിന്റെ ആറ്-പത്ത് ആഴ്ചകള്‍ക്കിടയില്‍ അമ്മയ്ക്ക് ഭ്രൂണത്തിന്റെ ചലനം തിരിച്ചറിയാനാവും. ഈ ചലനങ്ങള്‍ കുഞ്ഞിന് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കുന്നുണ്ടെന്നും കുഴപ്പമില്ലാതിരിക്കുന്നുവെന്നും മനസിലാക്കാന്‍ സഹായിക്കും.

ഭക്ഷണത്തിന്റെ അളവ്

ഭക്ഷണത്തിന്റെ അളവ്

കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കിയും കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യം വിലയിരുത്താവുന്നതാണ്. കാരണം കുഞ്ഞിന് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്ന അമ്മമാര്‍ ഒരു തരത്തിലും ഭക്ഷണം ഒഴിവാക്കുകയില്ല.

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ്

മോണിംഗ് സിക്‌നെസ് ഗര്‍ഭകാലത്തിന്റെ ആദ്യ നാളുകളില്‍ ഉണ്ടാവുന്നു. എന്നാല്‍ മോണിംഗ് സിക്‌നെസിന്റെ അര്‍ത്ഥം എന്നു പറയുന്നത് ആരോഗ്യകരമായ ഗര്‍ഭമാണ് നിങ്ങളുടേത് എന്നതാണ്.

English summary

Signs and Symptoms of a Healthy Pregnancy

pregnancy may cause you some amount of anxiety, here are some signs and symptoms of healthy pregnancy, read on.
Story first published: Wednesday, December 27, 2017, 12:43 [IST]
X
Desktop Bottom Promotion