സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം ആഗ്രഹിയ്ക്കാത്തവര്‍ സേഫ് സെക്്‌സ് എന്ന വഴിയാണ് പൊതുവെ തെരഞ്ഞെടുക്കാറ്. ഗര്‍ഭധാരണ ഉപാധികടക്കം പലതും സേഫ് സെക്‌സിനായി തെരഞ്ഞെടുക്കുന്ന വഴികള്‍ പെടുന്നു.

എന്നാല്‍ യാതൊരു ഗര്‍ഭനിരോധനോപാധിയും 100 ശതമാനം ഫലം തരുന്നില്ലെന്നതാണ് വാസ്തവം. ചിലത് കൃത്യമായി ഉപയോഗിച്ചാല്‍ പോലും ഗര്‍ഭധാരണം സംഭവിയ്ക്കാറുണ്ട്.

എന്നാല്‍ ഇതല്ലാതെ നാം വരുത്തുന്ന ചില ചെറിയ തെറ്റുകളും ഗര്‍ഭധാരണത്തിന് വഴിയൊരുക്കാറുണ്ട്. ഇത്തരം ചില കാര്യങ്ങളെക്കുറിച്ചറിയൂ,

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

എമര്‍ജന്‍സി മോണിംഗ് പില്‍ അപ്രതീക്ഷിത സെക്‌സിലൂടെയുണ്ടാകുന്ന ഗര്‍ഭനിരോധന ഉപാധിയാണെന്നു പറയാം. സെക്‌സിനു ശേഷം കഴിയ്ക്കാവുന്ന ഗുളിക. എന്നാല്‍ ഇതു പരാജയപ്പെടാനുള്ള സാധ്യത ഏതാണ്ടു 100 ശതമാനമാണെന്നു ഡോക്ടര്‍മാര്‍ തന്നെ അഭിപ്രായപ്പെടുന്നു.

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

പുള്ളൗട്ട് മെത്തേഡ് പലരും അവലംബിയ്ക്കുന്ന രീതിയാണ്. സ്ഖലനത്തിനു മുന്‍പായി ലിംഗം പുറത്തെടുക്കുന്ന ഈ രീതിയില്‍ പരാജയസാധ്യത 30-40 ശതമാനമാണ്. സമയത്തിന്റെ കണക്കുകൂട്ടല്‍ തെറ്റിയാല്‍ ഗര്‍ഭധാരണമാകാം ഫലം,

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

കോണ്ടംസ് തെറ്റായ രീതിയില്‍ ധരിയ്ക്കുന്നത്, ഇതു തുറക്കുമ്പോള്‍ നഖം കൊണ്ടു കീറുന്നത്, പല്ലു കൊണ്ടു പായ്ക്കറ്റ് തുറക്കുന്നത് തുടങ്ങിയവയെല്ലാം ഗര്‍ഭധാരണത്തിലേയ്ക്കു വഴിയൊരുക്കും.

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

എക്‌സ്‌പെയറി ഡേറ്റ് കഴിഞ്ഞ കോണ്ടംസ് ഉപയോഗിയ്ക്കുന്നതാണ് മറ്റൊരു തെറ്റ്. സെക്‌സിനിടയില്‍ കോണ്ടംസ് കീറാനുള്ള സാധ്യത കൂടുതലാണ്.

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

ഓയില്‍ ബേസായ ലൂബ്രിക്കന്റുകള്‍ കോണ്ടംസ് ഉണ്ടാക്കിയിരിയ്ക്കുന്ന ലാറ്റെക്‌സിനെ ദുര്‍ബലമാക്കും. ഇത് കോണ്ടംസ് പെട്ടെന്നു കീറാന്‍ ഇടയാക്കും. ഇതുപോലെ കോണ്ടംസ് ശരിയായി ധരിയ്ക്കാത്തത്, അതായത് ഉപയോഗിയ്ക്കുമ്പോള്‍ അഗ്രഭാഗത്തെ വായു കളയാതെ ധരിയ്ക്കുന്നത് ഇതു കീറാന്‍ ഇടയാക്കും.

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

കോണ്‍ട്രാസെപ്റ്റീവ് പില്‍സ് കഴിയ്ക്കുന്ന സ്ത്രീകള്‍ സമയക്രമം തെറ്റി കഴിയ്ക്കുന്നതും കഴിയ്ക്കാന്‍ മറക്കുന്നതുമെല്ലാം ഇതിന്റെ ഫലം നഷ്ടപ്പെടുത്തും. ഗര്‍ഭധാരണത്തിനു വഴിയൊരുക്കും.

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതസെക്‌സ്, ഗര്‍ഭം ഫലം!!

സുരക്ഷിതകാലം നോക്കി ഗര്‍ഭനിരോധനോപാധികളില്ലാതെ ബന്ധപ്പെടുന്നവരുണ്ട്. എന്നാല്‍ സുരക്ഷിതകാലം എപ്പോഴും സുരക്ഷിതമാകണമെന്നില്ല. പ്രത്യേകിച്ചു കൃത്യമായ ആര്‍ത്തവ ചക്രമില്ലെങ്കില്‍.

Read more about: pregnancy ഗര്‍ഭം
English summary

Safe Methods That Leads To Accidental Pregnancy

Safe Methods That Leads To Accidental Pregnancy, Read more to know about
Story first published: Wednesday, July 19, 2017, 15:30 [IST]