ഗര്‍ഭിണിക്കിഷ്ടം എരിവോ, എങ്കില്‍ ആണ്‍കുഞ്ഞ് തന്നെ

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ആണ്‍കുഞ്ഞ് വേണം പെണ്‍കുഞ്ഞ് വേണം എന്നീ ആഗ്രഹങ്ങളെല്ലാം പല അമ്മമാര്‍ക്കും അച്ഛന്‍മാര്‍ക്കും ഉണ്ടാവും. എന്നാല്‍ ആണ്‍കുഞ്ഞായാലും പെണ്‍കുഞ്ഞായാലും അമ്മക്കും അച്ഛനും ഒരു പോലെ തന്നെയായിരിക്കും. എന്നാല്‍ ചില ലക്ഷണങ്ങള്‍ നോക്കി ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ എന്ന് മനസ്സിലാക്കാം. നമ്മുടെ വീട്ടിലെ മുത്തശ്ശിമാര്‍ക്ക് ഇതിനെല്ലാം പ്രത്യേക കഴിവ് തന്നെയാണ് ഉള്ളത്.

ഗര്‍ഭിണികളുടെ വയറു നോക്കിയും ഓരോ ലക്ഷണങ്ങള്‍ നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് അറിയാം. എന്നാല്‍ ഗര്‍ഭിണികള്‍ കഴിക്കുന്ന ഭക്ഷണം നോക്കിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് നമുക്ക് നേരത്തെ അറിയാം. ഗര്‍ഭത്തിലുള്ളത് ആണാണെങ്കില്‍ ചില ഭക്ഷണങ്ങളോട് താല്‍പ്പര്യം കൂടുതലായിരിക്കും. പഴയ തലമുറയില്‍ പെട്ടവര്‍ ഇത്തരം ഭക്ഷണങ്ങളെ അടിസ്ഥാനപ്പെടുത്തിയും കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാക്കാം.

ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണം

ഇതനുസരിച്ച് ആണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണിക്ക് താല്‍പ്പര്യം തോന്നുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ നോക്കി കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കാം. എന്നാല്‍ ഇതൊക്കെ പലരുടേയും വിശ്വാസം മാത്രമാണ്. ശാസ്ത്രീയമായി യാതൊരു തരത്തിലുള്ള അടിസ്ഥാനവും ഇതിന് പിന്നിലില്ല എന്നതാണ് മറ്റൊരു കാര്യം.

പുളി ഭക്ഷണം

പുളി ഭക്ഷണം

പുളിയുള്ള ഭക്ഷണത്തോട് ഗര്‍ഭകാലത്ത് താല്‍പര്യമേറുന്നെങ്കില്‍ ആണ്‍കുഞ്ഞാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഴമക്കാര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്ത് ആവശ്യമെങ്കില്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണ് എന്നാണ് വിശ്വാസം.

ഉപ്പിനോട് താല്‍പ്പര്യം

ഉപ്പിനോട് താല്‍പ്പര്യം

ഉപ്പു കൂടുതലുള്ള ഭക്ഷണത്തോടു താല്‍പര്യമെങ്കില്‍ ആണ്‍കുഞ്ഞാകാന്‍ സാധ്യതയുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ തന്നെ ഇത്തരത്തില്‍ ഗര്‍ഭിണികളില്‍ ഉപ്പിനോടുള്ള താല്‍പ്പര്യം കൂടുതലാണെങ്കില്‍ ശ്രദ്ധിക്കണം. എന്നാല്‍ ഇത്തരത്തില്‍ ഉപ്പ് കൂടുതല്‍ കഴിച്ചാല്‍ അത് ആരോഗ്യത്തിന് ദോഷകരമാണ് എന്ന കാര്യം മറക്കരുത്.

 എരിവുള്ള ഭക്ഷണം

എരിവുള്ള ഭക്ഷണം

പെണ്‍കുഞ്ഞാണെങ്കില്‍ പലരും എരിവ് വളരെ കുറതച്ച് മാത്രമേ കഴിക്കൂ എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭത്തിലേത് ആണ്‍കുഞ്ഞെങ്കില്‍ എരിവുള്ള ഭക്ഷണത്തോടും താല്‍പര്യമേറുന്നത് സ്വാഭാവികമാണ്.

 നാരങ്ങ വെള്ളം

നാരങ്ങ വെള്ളം

നാരങ്ങ വെള്ളം കുടിക്കാന്‍ താല്‍പ്പര്യം കൂടുതലാണെങ്കില്‍ അതിന്റെ ലക്ഷണം ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണ് എന്നതാണ്. ചെറുനാരങ്ങാനീര് താല്‍പ്പര്യം കൂടുന്നതിന്റെ ലക്ഷണം തന്നെ ആണ്‍കുഞ്ഞാണ്് എന്നതാണെന്നാണ് പഴമക്കാരുടെ കണക്ക് കൂട്ടല്‍.

അച്ചാര്‍

അച്ചാര്‍

ആണ്‍കുഞ്ഞെങ്കില്‍ ഗര്‍ഭിണികള്‍ക്ക് അച്ചാറുകള്‍ പ്രിയമാകാന്‍ സാധ്യതയേറെയാണ്. ഗര്‍ഭകാലത്ത് അച്ചാര്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. അധികം വിനാഗിരി ഇട്ട അച്ചാര്‍ കഴിക്കരുത്. ഇത് കുഞ്ഞിന് ദോഷം ഉണ്ടാക്കുന്നു.

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങള്‍

സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ താല്‍പ്പര്യമുള്ള ആളാണോ നിങ്ങള്‍. എന്നാല്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുട്ടിയാണ് എന്നാണ് പറയുന്നത്. ആണ്‍കുഞ്ഞെങ്കില്‍ സിട്രസ് ഫലവര്‍ഗങ്ങളോട് ഗര്‍ഭിണിയ്ക്ക് താല്‍പര്യമേറുന്നത് സ്വാഭാവികമാണ്.

ഇറച്ചി

ഇറച്ചി

ഇറച്ചി വിഭവങ്ങളോട് ഗര്‍ഭകാലത്ത് താല്‍പര്യമേറുന്നുവെങ്കില്‍ ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാകാന്‍ സാധ്യതയേറ്റുന്ന ഒന്നാണ്. എന്നാല്‍ അധികമായി റെഡ് മീറ്റ് കഴിക്കുന്നത് ശ്രദ്ധിക്കണം. ഇത് പല തരത്തിലുള്ള ദോഷങ്ങളും ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാനും കാരണമാകുന്നു.

ചൂടുള്ള ഭക്ഷണങ്ങള്‍

ചൂടുള്ള ഭക്ഷണങ്ങള്‍

ചൂടുള്ള ഭക്ഷണങ്ങള്‍ ആണ് പലപ്പോഴും കുഞ്ഞിന്റെ ലിംഗനിര്‍ണയത്തിന് സഹായിക്കുന്നത് എന്നതാണ് മറ്റൊരു കാര്യം പഴമക്കാര്‍ ഇതിനേയും ആണ്‍കുഞ്ഞാവാനുള്ള സാധ്യതയാണ് എന്നാണ് പറയുന്നത്.

 അനാരോഗ്യകരമായ ഭക്ഷണശീലം

അനാരോഗ്യകരമായ ഭക്ഷണശീലം

ഏത് ഭക്ഷണവും കഴിക്കുന്നതിനുള്ള ആഗ്രഹം പലപ്പോഴും ഗര്‍ഭിണികളില്‍ കൂടുതലാണ്. എന്നാല്‍ ഇതൊന്നും നോക്കാതെ ഏത് ഭക്ഷണവും കഴിക്കാന്‍ ശ്രദ്ധിക്കാതെ കണ്ട ഭക്ഷണങ്ങളെല്ലാം വാരിവലിക്കുന്ന ശീലമാണെങ്കില്‍ അത് പലപ്പോഴും ആണ്‍കുഞ്ഞ് ആവാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഭക്ഷണത്തോടൊപ്പമുള്ള കോംപിനേഷന്‍

ഭക്ഷണത്തോടൊപ്പമുള്ള കോംപിനേഷന്‍

ഗര്‍ഭകാലത്ത് ഭക്ഷണത്തിന് പല തരത്തിലുള്ള നിയന്ത്രണവും ഉണ്ടാവുന്നു. എന്നാല്‍ ഇത്തരത്തിലുള്ള പല കോംപിനേഷനുകളും കുഞ്ഞിന്റെ ആരോഗ്യത്തിനും വളരെ ദോഷകരമാണ്. എന്നാല്‍ ഇനി ഇത്തരത്തിലുള്ള ചില ഭക്ഷണ കോംപിനേഷനുകള്‍ ഉണ്ടാക്കുമ്പോള്‍ അതിനര്‍ത്ഥം ഗര്‍ഭത്തിലുള്ളത് ആണ്‍കുഞ്ഞാണ് എന്നാണ്.

English summary

Pregnancy Cravings When Expecting A Boy

Here are some pregnancy cravings for boy baby. This will help you guess whether you are expecting a baby boy.
Story first published: Saturday, November 4, 2017, 13:30 [IST]