35നു ശേഷം ഗര്‍ഭധാരണം റിസ്‌ക്?

Posted By:
Subscribe to Boldsky

ഗര്‍ഭധാരണം എന്ന് പറയുന്നത് പലരിലും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും പ്രായം ഗര്‍ഭധാരണത്തിന് വില്ലനാവാറുണ്ട്. വിവാഹം കഴിഞ്ഞ് ആദ്യ നാളുകളില്‍ കുഞ്ഞ് വേണ്ടെന്ന് അഭിപ്രായപ്പെടുന്നവര്‍ക്ക് പിന്നീട് കുഞ്ഞുണ്ടാവാനുള്ള ബുദ്ധിമുട്ട് ചില്ലറയല്ല. അതുകൊണ്ട് തന്ന ഇന്നത്തെ കാലത്ത് വന്ധ്യതക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. എന്നാല്‍ ചിലരെങ്കിലും 35 വയസ്സിനു ശേഷം ഗര്‍ഭം ധരിക്കുന്നവരാണ്. ഇവരില്‍ പല വിധത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാവുന്നു.

പ്രായം കൂടുന്തോറും സ്ത്രീകളുടെ ഗര്‍ഭധാരണ ശേഷി കുറഞ്ഞ് വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ പലരിലും ഇത് പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. ഇന്നത്തെ കാലത്ത് പലരും വൈകിയുള്ള വിവാഹത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ജോലിയും പഠിത്തവും എല്ലാമായി 30-കളില്‍ വിവാഹം കഴിക്കുന്നവരാണ് ഇന്ന് പലരും. ഇത് കുട്ടികളുണ്ടാവാനും വൈകുന്നു. എന്നാല്‍ ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ പലതുമാണ് പലപ്പോഴും വന്ധ്യതയെന്ന വില്ലനിലേക്ക് എത്തിക്കുന്നത്.

വന്ധ്യതക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണവും കുറവല്ല. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണ രീതിയും എല്ലാം പലപ്പോഴും വന്ധ്യത പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു.

35നു ശേഷം

35നു ശേഷം

35 വയസ്സിന് ശേഷം സ്ത്രീകളുടെ ഗര്‍ഭധാരണശേഷി കുറയും. പ്രായമേറിയവര്‍ക്ക് ഗര്‍ഭധാരണത്തിന് കൂടുതല്‍ സമയമെടുക്കുകയോ, പ്രയാസങ്ങള്‍ നേരിടുകയോ ചെയ്യും. 35 വയസ്സിന് ശേഷം ഗര്‍ഭം ധരിക്കുന്നവര്‍ക്ക് ഗര്‍ഭകാലത്തുള്ള പ്രമേഹം, എന്‍ഡോമെട്രിയോസിസ്, മൂത്രത്തിലെ പ്രോട്ടീന്‍ തുടങ്ങിയവ ഉണ്ടാകും.

വിവാഹപ്രായം

വിവാഹപ്രായം

ഇന്നത്തെ കാലത്ത് കോര്‍പ്പറേറ്റ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുമ്പോഴേക്കും പ്രായം ഏറെ കൂടിപ്പോയിട്ടുണ്ടാകും. എന്നാല്‍ അവര്‍ക്ക് ഗര്‍ഭം ധരിക്കാനാവില്ല എന്ന് ഇതിന് അര്‍ത്ഥമില്ല. മെഡിക്കല്‍ രംഗത്തെ പുരോഗതി കൂടുതല്‍ സ്ത്രീകളെ ഗര്‍ഭം ധരിക്കാനും അമ്മമാരാകാനും സഹായിക്കും.

പ്രസവത്തിനു ശേഷം വീണ്ടും

പ്രസവത്തിനു ശേഷം വീണ്ടും

ആദ്യത്തെ പ്രസവത്തിനു ശേഷം ശേഷം നിങ്ങളുടെ പ്രായം കൂടിയിട്ടില്ലെങ്കില്‍ ഗര്‍ഭധാരണം കുഴപ്പമില്ല. മാത്രമല്ല തൈറോയ്ഡ്, പ്രമേഹം പോലുള്ള രോഗങ്ങള്‍ ബാധിച്ചിട്ടില്ലെങ്കില്‍ ഗര്‍ഭധാരണത്തിന് ശ്രമിക്കാവുന്നതാണ്.

ഔഷധങ്ങള്‍

ഔഷധങ്ങള്‍

ചില ആയുര്‍വേദ ഔഷധങ്ങള്‍ ഗര്‍ഭധാരണം സുഗമമാക്കും. പോളിസിസ്റ്റിക് ഓവേറിയന്‍ രോഗങ്ങളുള്ളവര്‍ക്ക് ഭക്ഷണക്രമത്തിലെ മാറ്റം ഏറെ ഗുണം ചെയ്യും. ഇത് ഗര്‍ഭധാരണത്തിന് സഹായിക്കുന്നു.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ സാധാരണ കഴിക്കുന്നവര്‍ അത് ഒഴിവാക്കിയാല്‍ ഗര്‍ഭധാരണം സംഭവിക്കും. ചിലപ്പോള്‍ ഗര്‍ഭനിരോധന ഗുളിക കഴിക്കുന്ന ഗര്‍ഭം ധരിക്കാത്ത സ്ത്രീക്ക് അത് നിര്‍ത്തി മരുന്നുകള്‍ വഴി അണ്ഡവിസര്‍ജ്ജനത്തിന് പ്രേരിപ്പിച്ചാല്‍ ആ ആര്‍ത്തവചക്രത്തില്‍ ഗര്‍ഭിണിയാകാനുള്ള സാധ്യത കൂടുതലാണ്.

ബുദ്ധിമുട്ടുകള്‍

ബുദ്ധിമുട്ടുകള്‍

ഗര്‍ഭധാരണത്തിന് ശ്രമിക്കാതെ പ്രായമാകുമ്പോള്‍ ഗര്‍ഭം ധരിക്കുന്ന അവസ്ഥയാണെങ്കില്‍ അതിന് പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടതായി വരുന്നുണ്ട്. എന്തൊക്കെയാണവ എന്ന് നോക്കാം.

പ്രസവം ബുദ്ധിമുട്ടിലാവുന്നു

പ്രസവം ബുദ്ധിമുട്ടിലാവുന്നു

പ്രായം കൂടുന്തോറും സ്വാഭാവിക പ്രസവം നടക്കാനുള്ള സാധ്യതയും കുറയുന്നു. ഇത് പല തരത്തില്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ ദോഷകരമായി ബാധിക്കുന്നു.

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം

കുഞ്ഞിന്റെ ആരോഗ്യം പലപ്പോഴും വൈകിയുള്ള ഗര്‍ഭധാരണത്തില്‍ പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുഞ്ഞിന്റെ ആരോഗ്യവും കൂടി കണക്കിലെടുത്താല്‍ വൈകിയുള്ള ഗര്‍ഭധാരണം പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

കുഞ്ഞിലെ വൈകല്യങ്ങള്‍

കുഞ്ഞിലെ വൈകല്യങ്ങള്‍

ഗര്‍ഭധാരണത്തിന് സമയം വൈകിയാല്‍ അത് കുഞ്ഞിന് വൈകല്യങ്ങള്‍ ഉണ്ടാവാന്‍ കാരണമാകുന്നു. മാത്രമല്ല പല വിധത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞിന് ഭാവിയില്‍ ഉണ്ടാവാന്‍ ഇത് കാരണമാകുന്നു.

പ്രസവിക്കാന്‍ ബുദ്ധിമുട്ട്

പ്രസവിക്കാന്‍ ബുദ്ധിമുട്ട്

ചിലരില്‍ സ്വാഭാവിക പ്രസവത്തിന് ബുദ്ധിമുട്ട് നേരിടുന്നു. അതുകൊണ്ട് തന്നെ വൈകിയുള്ള ഗര്‍ഭധാരണത്തിന് പലപ്പോഴും ഉണ്ടാവുന്ന പ്രശ്‌നമാണ് സിസേറിയന്‍. സിസേറിയന്‍ ഇവരില്‍ വളരെ കൂടുതലായിരിക്കും.

English summary

pregnancy after 35

The risk of giving birth to a child with a birth defect does increase as the mother's age increases read on to know more about it.
Story first published: Thursday, December 28, 2017, 13:19 [IST]