നിപ്പിള്‍ ഉള്ളിലേക്ക് വലിഞ്ഞാല്‍ പരിഹാരം വെളിച്ചെണ

Subscribe to Boldsky

ഗര്‍ഭകാലത്ത് സുരക്ഷിതമായ പരിചരണവും സ്‌നേഹവും ലഭിച്ചെങ്കില്‍ മാത്രമേ ഗര്‍ഭകാലം ആരോഗ്യമുള്ളതാണ് എന്ന് പറയാന്‍ കഴിയുകയുള്ളൂ. അത്രയേറെ പ്രാധാന്യത്തോടെ വേണം ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടത്. ഗര്‍ഭിണിയുടെ മാത്രമല്ല കുഞ്ഞിന്റേയും ആരോഗ്യം സംരക്ഷിക്കപ്പെടേണ്ടത് ഗര്‍ഭകാലത്ത് തന്നെ ശ്രദ്ധിക്കേണ്ടതാണ്. ഗര്‍ഭിണിയാണെന്ന് അറിയുന്ന നിമിഷം മുതല്‍ തന്നെ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യകാര്യത്തില്‍ ശ്രദഅധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കാരണം കുഞ്ഞിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ആരോഗ്യവും പ്രാധാന്യവും ഉറപ്പിക്കേണ്ടത് അമ്മമാരുടെ ഉത്തരവാദിത്വമാണ്.

ഗര്‍ഭം ഓരോ മാസം പിന്നിടുമ്പോഴും അത് പല വിധത്തിലുള്ള പ്രതിസന്ധികളും ഉത്തരവാദിത്വങ്ങളും അമ്മമാര്‍ക്ക് നല്‍കുകയാണ് ചെയ്യുന്നത്. ചിലര്‍ക്ക് ഉറക്കക്കുവറവും മോണിംഗ് സിക്‌നെസും എല്ലാം വളരെ കൂടിയ തോതിലായിരിക്കും. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരികവും മാനസികവുമായ ഓരോ മാറ്റങ്ങളും ശ്രദ്ധയോട് കൂടി വീക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ചില സ്ത്രീകളില്‍ പ്രസവം നേരത്തേ നടക്കുന്നു, ചിലരിലാകട്ടെ സിസേറിയനിലൂടെ മാത്രമേ പ്രസവം നടക്കുകയുള്ളൂ. ഇത്തരം കാര്യങ്ങളില്‍ പലപ്പോഴും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കിയാല്‍ മാത്രമേ ആരോഗ്യകരമായ ഒരു പ്രസവം സ്ത്രീകള്‍ക്കുണ്ടാവുകയുള്ളൂ.

ഗര്‍ഭകാലത്ത് ബ്രൗണ്‍ ഡിസ്ചാര്‍ജെങ്കില്‍...

ആരോഗ്യകരമായ മാറ്റങ്ങളും മാനസികമായി ഉണ്ടാവുന്ന മാറ്റങ്ങളും പല വിധത്തിലാണ് ഇത്തരക്കാരെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ എന്തൊക്കെയാണ് അതിനുള്ള പ്രതിവിധികള്‍ എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭം അതിന്റെ അവസാന ഘട്ടത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കും എന്നും അതിന് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നും നോക്കാം.

 ഉറക്കക്കുറവ്

ഉറക്കക്കുറവ്

സാധാരണ ഗര്‍ഭകാലത്തുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകള്‍ മൂലം ഉറക്കക്കുറവ് നിങ്ങളെ ബാധിക്കും. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ എന്നോണം ഒരു കാരണവശാലും ഉറക്കഗുളികകള്‍ കഴിക്കരുത്. ഇത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.

നിപ്പിള്‍ ഉള്ളിലേക്ക് വലിഞ്ഞ്

നിപ്പിള്‍ ഉള്ളിലേക്ക് വലിഞ്ഞ്

ചിലരില്‍ പ്രസവമടുക്കാറുമ്പോള്‍ നിപ്പിള്‍ ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു. ഇത് പിന്നീട് കുഞ്ഞിന് പാലു കുടിക്കുന്ന കാര്യത്തില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. അതിന് പരിഹാരം കാണാന്‍ അല്‍പം വെളിച്ചെണ്ണ നിപ്പിളില്‍ പുരട്ടുന്നത് നല്ലതായിരിക്കും. ഇത് ഇത്തരം പ്രശ്‌നത്തില്‍ നിന്ന് പരിഹാരം കാണാന്‍ സഹായിക്കും.

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ഉറങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

ഗര്‍ഭിണികള്‍ ഉറങ്ങുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം. കിടക്കുന്ന പൊസിഷന്‍ കൃത്യമല്ലെങ്കില്‍ അത് കുഞ്ഞിന് പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ കിടപ്പിന്റെ രീതി വളരെയധികം ശ്രദ്ധിക്കണം.

കാലില്‍ നീരുവന്നാല്‍

കാലില്‍ നീരുവന്നാല്‍

ഗര്‍ഭിണികളില്‍ സാധാരണ കണ്ട് വരുന്ന അവസ്ഥയാണ് ഇത്. എന്നാല്‍ ഇത് സാധാരണമാണെന്ന് കരുതി ഒരിക്കലും തള്ളിക്കളയരുത്. കാരണം ഇത്തരത്തില്‍ ചെയ്യുന്നത് പലപ്പോഴും പല പ്രശ്‌നങ്ങളേയും അവഗണിക്കുന്നതിന് തുല്യമാവാം. പലരിലും ബിപി വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം അവസ്ഥ ഉണ്ടാവാറുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നത്തെ ഇല്ലാതാക്കാന്‍ ശ്രദ്ധ അത്യാവശ്യമാണ്.

പേശീവേദന

പേശീവേദന

വയറിന് വലിപ്പം കൂടുന്തോറും പേശീവേദനയും ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഗര്‍ഭപാത്രത്തിന്റെ മര്‍ദ്ദമാണ് ഇതിന് കാരണം. ഇടക്കിടക്ക് കാല്‍ നിവര്‍ത്തി മടക്കി ചെയ്യുന്നത് ഇതിന് ഒരു പരിധി വരെ സഹായകമാണ്.

രക്തസ്രാവം

രക്തസ്രാവം

രക്തസ്രാവം ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച് അവസാന നാളുകളില്‍ ചുമക്കുമ്പോഴോ മറ്റോ യോനിയില്‍ നിന്നോ മലദ്വാരത്തില്‍ നിന്നോ രക്തം വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രദ്ധിക്കുക.

 പഴങ്ങള്‍ കഴിക്കുക

പഴങ്ങള്‍ കഴിക്കുക

ഭക്ഷണ കാര്യത്തില്‍ വളരെയധികം ശ്രദ്ധ ആവശ്യമുള്ള ദിവസങ്ങളാണ് ഒമ്പതാം മാസം. ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ഗര്‍ഭസ്ഥശിശുവിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

വിശ്രമം അത്യാവശ്യം

വിശ്രമം അത്യാവശ്യം

ഗര്‍ഭാവസ്ഥയില്‍ ഗര്‍ഭിണി കുറഞ്ഞത് ഒന്‍പത് മണിക്കൂറെങ്കിലും ഉറങ്ങേണ്ടത് അത്യാവശ്യമാണ്. ഏറ്റവും കൂടുതല്‍ വിശ്രമം ആവശ്യമായി വരുന്ന സമയമാണ് ഗര്‍ഭത്തിന്റെ അവസാന കാലഘട്ടം.

തലകറക്കം ശ്രദ്ധിക്കാം

തലകറക്കം ശ്രദ്ധിക്കാം

ഗര്‍ഭകാലത്തുണ്ടാവുന്ന ഓരോ ചെറിയ അസ്വസ്ഥതയും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് വളരെ വലിയ പ്രതിസന്ധികളിലേക്ക് നമ്മളെ കൊണ്ട് ചെന്നെത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ ആദ്യമേ ശ്രദ്ധ നല്‍കണം.

അടിവയറ്റിലെ വേദന

അടിവയറ്റിലെ വേദന

ചിലസമയത്ത് അടിവയറ്റില്‍ അതികഠിനമായ വേദന അനുഭവപ്പെടാറുണ്ട്. ഗര്‍ഭത്തിന്റെ അവസാന നാളുകളില്‍ ഇത് വളരെയധികം ശ്രദ്ധിക്കണം. എന്നാല്‍ പ്രസവ വേദനയായിരിക്കില്ല ഒരിക്കലും ഇത്തരത്തിലുള്ള വേദനകള്‍.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  English summary

  Precautions During 9th Month Of Pregnancy

  Here are some useful things that you can look at to ease the feeling of discomfort in ninth month of pregnancy care.
  Story first published: Friday, December 22, 2017, 17:04 [IST]
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more