For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

|

ഗര്‍ഭകാലത്ത് പല ഭക്ഷണങ്ങള്‍ക്കും അരുതുണ്ട്. ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുന്നതുകൊണ്ടു മാത്രമല്ല, ഗര്‍ഭസ്ഥ ശിശുവിന് ദോഷം വരുത്തുമെന്നതു കൂടിയാണ് കാരണം.

ഗ്രീന്‍ ടീ ആരോഗ്യപരമായി ഏറെ ഗുണങ്ങളുള്ള ഒന്നാണ്. എന്നാല്‍ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീ കുടിയ്ക്കുന്നതു ഗുണം ചെയ്യുമോ അതോ ദോഷമോ എന്നതു പലരേയും സംബന്ധിച്ചുള്ള സംശയമാകും.

ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗവും സൂക്ഷിച്ചു വേണമെന്നതാണ് വാസ്തവം. ഇതേക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗ്രീന്‍ ടീ അധികം കുടിച്ചാല്‍ ഇത് ശരീരത്തിലെ ഫോളിക് ആസിഡിന്റെ അളവു കുറയ്ക്കും. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്ക്ക് ഫോളിക് ആസിഡ് വളരെ പ്രധാനമാണ്. ഇത് കുഞ്ഞുങ്ങളില്‍ സ്‌പൈന ബിഫിഡ എന്നൊരു അവസ്ഥയുണ്ടാക്കും. ന്യൂറല്‍ ട്യൂബുകള്‍ നാഡീവ്യവസ്ഥയോട് അടുക്കാത്ത അവസ്ഥയാണിത്.

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

കാപ്പി ഗര്‍ഭകാലത്ത് നല്ലതല്ലെന്നു പറയും. ഇതിലെ കഫീന്‍ കുഞ്ഞുങ്ങളില്‍ തൂക്കക്കുറവുണ്ടാക്കാന്‍ കാരണമാകും. ഗ്രീന്‍ ടീയിലും 20-50 മില്ലീഗ്രാം തോതില്‍ കഫീന്‍ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ഇതിന്റെ ഉപയോഗവും സൂക്ഷിച്ചു വേണം.

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗ്രീന്‍ ടീയിലെ കഫീന്‍ ശരീരത്തിന് ജലനഷ്ടം വരുത്തും. ഇത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ഒരുപോലെ ദോഷം വരുത്തും. അണുബാധയടക്കമുള്ള പല പ്രശ്‌നങ്ങള്‍ക്കും ഇത് വഴി വയ്ക്കുകയും ചെയ്യും.

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

പൊക്കിള്‍ക്കൊടിയിലൂടെ കഫീന്‍ കുഞ്ഞിന്റെ ശരീരത്തിലുമെത്തും. ഇത് ശരിയായ വിധത്തില്‍ അപചയം ചെയ്യാന്‍ കുഞ്ഞിന്റെ ആന്തരികാവയവങ്ങള്‍ക്ക് സാധിക്കില്ല. കുഞ്ഞിന്റെ ആരോഗ്യത്തിന് ഇത് നല്ലതല്ല.

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗ്രീന്‍ ടീ അധികമായാല്‍ ശരീരത്തിന് അയേണ്‍ ആഗിരണം ചെയ്യാന്‍ സാധിക്കാതെ വരും. ഗര്‍ഭകാലത്ത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് അയേണ്‍ അ്ത്യന്താപേക്ഷിതമാണ്.

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഗര്‍ഭിണികള്‍ ഗ്രീന്‍ ടീ കുടിയ്ക്കാമോ?

ഇത്തരം കാരണങ്ങള്‍ കൊണ്ടുതന്നെ ഗര്‍ഭകാലത്ത് ഗ്രീന്‍ ടീയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. ഗ്രീന്‍ ടീ മാത്രമല്ല, കാപ്പിയുടെ ഉപയോഗവും കഴിവതും കുറയ്ക്കുക.

Read more about: pregnancy ഗര്‍ഭം
English summary

Is It Safe To Drink Green Tea During Pregnancy

Is It Safe To Drink Green Tea During Pregnancy, read more to know about,
Story first published: Wednesday, September 13, 2017, 19:29 [IST]
X
Desktop Bottom Promotion