For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികളിലെ പ്രമേഹം ഗുരുതരം

പ്രമേഹം ഗര്‍ഭകാലത്ത് ഉണ്ടായാല്‍ അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ അമ്മക്കും കുഞ്ഞിനും അനാരോഗ്യം

|

ഗര്‍ഭകാലത്ത് പ്രമേഹവും രക്തസമ്മര്‍ദ്ദവും താരതമ്യേന സ്ത്രീകളില്‍ കൂടുതലാണ്. ജെസ്റ്റേഷണല്‍ ഡയബറ്റിസ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഇത് കുഞ്ഞിന്റെ ആരോഗ്യം മാത്രമല്ല അമ്മയുടെ ആരോഗ്യത്തേയും ദോഷകരമായി ബാധിക്കുന്നു. രക്തത്തിലുണ്ടാവുന്ന ഗ്ലൂക്കോസിന്റെ ചെറിയ വ്യത്യാസം പോലും ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ വളരെ ദോഷകരമായി ബാധിക്കുന്നു. ഇത് പലപ്പോഴും ഭാവിയില്‍ കുഞ്ഞിന് പ്രമേഹമുണ്ടാവാനുള്ള അവസ്ഥ വരെ ഉണ്ടാക്കുന്നു. എന്നാല്‍ ഇതിന് ഗര്‍ഭകാലത്ത് പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അത് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ആയിരിക്കണം എന്നതാണ് സത്യം.

സ്ത്രീകളില്‍ തന്നെയാണ് പ്രമേഹം വര്‍ദ്ധിക്കാനുള്ള സാധ്യത ഏറ്റവും കൂടുതല്‍. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് തടി തന്നെയാണ്. മാത്രമല്ല ചിലരില്‍ പാരമ്പര്യമായി ഇത്തരം പ്രതിസന്ധികള്‍ കണ്ട് വരാറുണ്ട്. ഗര്‍ഭകാലത്തെ പ്രമേഹം പല വിധത്തിലാണ് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. ഇത് പ്രസവത്തിന് തന്നെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നു. കൃത്യമായ രീതിയില്‍ മരുന്ന് കഴിക്കേണ്ടതും കൃത്യമായി ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്.

ബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണംബുദ്ധിയുള്ള കുഞ്ഞിനായി അച്ഛന്‍ കഴിക്കണം ഈ ഭക്ഷണം

ഗര്‍ഭിണികളിലും ഗര്‍ഭസ്ഥശിശുക്കളിലും പ്രമേഹം ഒരു വില്ലന്‍ തന്നെയാണ്. ഇത് കുഞ്ഞിനാണ് അമ്മയേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതും. അതുകൊണ്ട് തന്നെ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ട് തുടങ്ങിയാല്‍ അതിന് പരിഹാരവും ഉടന്‍ തന്നെ കാണേണ്ടതാണ്. എന്തൊക്കെ പ്രശ്‌നങ്ങളാണ് ജെസ്റ്റേഷണല്‍ ഡയബറ്റിസ് കുട്ടികളിലും അമ്മമാരിലും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും അപകടങ്ങളും എന്ന് നോക്കാം.

കുഞ്ഞിന്റെ അമിത വണ്ണം

കുഞ്ഞിന്റെ അമിത വണ്ണം

പ്രസവശേഷം കുഞ്ഞിന് അമിത വണ്ണം ഉണ്ടാവുന്നതിന് പിന്നില്‍ ഗര്‍ഭകാലത്ത് അമ്മക്കുണ്ടാവുന്ന പ്രമേഹത്തിന്റെ ഫലമാണ്. രക്തത്തിലുള്ള അധിക ഗ്ലൂക്കോസ് കുഞ്ഞിന്റെ പാന്‍ക്രിയാസ് വലിപ്പം വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി കുഞ്ഞിന് ഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഇത്തരക്കാരിലാണ് പലപ്പോഴും സിസേറിയന്‍ നടത്തേണ്ടതായി വരുന്നത്. എന്നാല്‍ ചില കുട്ടികളില്‍ വളര്‍ന്ന് വരുന്നതോടെ അമിതഭാരം ഇല്ലാതാവുകയാണ് ചെയ്യുന്നത്.

മാസം തികയാതെയുള്ള പ്രസവം

മാസം തികയാതെയുള്ള പ്രസവം

പലപ്പോഴും മാസം തികയാതെ പ്രസവിക്കാനും ഗര്‍ഭകാല പ്രമേഹം കാരണമാകുന്നു. ഇതിന്റെ ഫലമായി കുഞ്ഞുങ്ങള്‍ക്ക് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവുന്നു. കുഞ്ഞിന്റെ വളര്‍ച്ചയെ തന്നെ ഇത് പ്രതികൂലമായി ബാധിക്കുന്നു. ഇത് ശ്വസനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇത്തരം കുട്ടികളില്‍ ഉണ്ടാക്കുന്നു.

ജനനത്തോടെയുള്ള മരണം

ജനനത്തോടെയുള്ള മരണം

കുഞ്ഞ് ജനിച്ച ശേഷം ഉടനേയുള്ള മരണമാണ് മറ്റൊന്ന്. പ്രമേഹം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ ഇത് പല വിധത്തിലാണ് ആരോഗ്യത്തെ ബാധിക്കുന്നത്. കുഞ്ഞ് ചിലപ്പോള്‍ പ്രസവത്തോടെ മരിക്കാനുള്ള സാധ്യത ഇത്തരം പ്രസവത്തില്‍ വളരെ കൂടുതലാണ്. ജനനശേഷം പെട്ടെന്ന് തന്നെ കുഞ്ഞ് മരണപ്പെടുന്നു.

പ്രിക്ലാംപ്‌സിയ

പ്രിക്ലാംപ്‌സിയ

പ്രമേഹം ശരീരത്തില്‍ അധികമാവുമ്പോള്‍ അത് ഗര്‍ഭിണികള്‍ക്കും ഗര്‍ഭസ്ഥശിശുവിനും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. നിങ്ങള്‍ക്ക് ഗര്‍ഭകാലത്ത് പ്രമേഹം ഉയര്‍ന്ന തോതില്‍ ആണെങ്കില്‍ അത് പലപ്പോഴും പ്രിക്ലാംപ്‌സിയ എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു.

 പ്രായം

പ്രായം

പ്രമേഹത്തിന് പ്രായം ഒരു പ്രതിസന്ധി തന്നെയാണ്. 25 വയസ്സിനു ശേഷമാണ് നിങ്ങളുടെ ഗര്‍ഭമെങ്കില്‍ നിങ്ങള്‍ക്ക് പ്രമേഹമുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ച് ഗര്‍ഭാവസ്ഥയില്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെക്കുറിച്ച് ആദ്യം അറിഞ്ഞിരിക്കണം.

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം

കുടുംബ പാരമ്പര്യം നോക്കിയും പ്രമേഹത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാം. നിങ്ങളുടെ കുടുംബത്തില്‍ ആര്‍ക്കെങ്കിലും പ്രമേഹം ഉണ്ടെങ്കില്‍ അത് നിങ്ങളിലേക്ക് എത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇത്തരം രോഗങ്ങള്‍ക്ക് പാരമ്പര്യം ഒരു വലിയ ഘടകമാണ്.

 അമിതവണ്ണം

അമിതവണ്ണം

നിങ്ങളില്‍ അമിത വണ്ണം കൂടുതലാണെങ്കിലും ഇത്തരം പ്രതിസന്ധികള്‍ കൂടുതലാണ്. ഇത് പ്രമേഹത്തെ വര്‍ദ്ധിപ്പിക്കുന്നു. അമിതവണ്ണം പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് ഗര്‍ഭകാലത്താണെങ്കില്‍ അല്‍പം കൂടുതല്‍ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു.

 ആരോഗ്യമുള്ള ഭക്ഷണം ശ്രദ്ധിക്കുക

ആരോഗ്യമുള്ള ഭക്ഷണം ശ്രദ്ധിക്കുക

ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു പരിധി വരെ ശ്രദ്ധിച്ചാല്‍ തന്നെ പ്രമേഹത്തെ നമുക്ക് ഇല്ലാതാക്കാം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് നിങ്ങളില്‍ പ്രമേഹം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെയെല്ലാം ചെറുക്കുന്നു. ഫൈബര്‍, കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍, കുറഞ്ഞ അളവില്‍ മധുരം എന്നിവയെല്ലാം ശീലമാക്കാം.

 വ്യായാമം

വ്യായാമം

സ്ഥിരമായി ഗര്‍ഭകാലത്ത് ചെയ്യാന്‍ കഴിയുന്ന വ്യായാമം ചെയ്യുക. നടക്കുക, ചെറിയ രീതിയില്‍ നീന്തുക എന്നിവയെല്ലാം ചെയ്യാവുന്നതാണ്. ഇത് പ്രമേഹത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു.

ഗര്‍ഭിണിയാവും മുന്‍പ് തടി

ഗര്‍ഭിണിയാവും മുന്‍പ് തടി

ഗര്‍ഭിണിയാവും മുന്‍പ് തന്നെ തടി കുറക്കാന്‍ ശ്രദ്ധിക്കുക. ആരോഗ്യത്തോടെയുള്ള ഒരു ഗര്‍ഭകാലമാണ് നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ അതിനായി ഗര്‍ഭിണിയാവുന്നതിനു മുന്‍പ് തന്നെ തടി കുറക്കാന്‍ ശ്രമിക്കുക. ഇത് ആരോഗ്യമുള്ള ഒരു ഗര്‍ഭകാലം നിങ്ങള്‍ക്ക് തരുന്നു. പ്രമേഹമോ രക്തസമ്മര്‍ദ്ദമോ ഒന്നും ഇല്ലാത്ത ഒരു ഗര്‍ഭകാലം.

English summary

Gestational Diabetes During Pregnancy

Gestational Diabetes leads to some complications during pregnancy read on.
Story first published: Tuesday, November 21, 2017, 12:48 [IST]
X
Desktop Bottom Promotion