For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണം ആദ്യമാസം ശ്രദ്ധിക്കേണ്ടപ്രധാന കാര്യം

എന്തൊക്കെ കാര്യങ്ങളാണ് ഗര്‍ഭത്തിന്റെ ആദ്യ മാസത്തില്‍ ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം

|

ഗര്‍ഭധാരണസമയത്ത് പലരും പല അഭിപ്രായങ്ങളുമായി മുന്നോട്ട് വരും. ഇത്തരം ബന്ധുക്കളില്‍ നിന്ന് കേള്‍ക്കുന്ന പല അഭിപ്രായങ്ങളും പലപ്പോഴും ഗര്‍ഭിണികളില്‍ ടെന്‍ഷനും സമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഒരു ഡോക്ടറെ കണ്ട് കൃത്യമായ രീതിയില്‍ കാര്യങ്ങള്‍ മനസ്സിലാക്കുകയും ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ഇവ ചെയ്യുകയും ചെയ്യണം.

ഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ആദ്യസൂചന ഇതാഇരട്ടക്കുട്ടികളാണ് ഗര്‍ഭത്തിലെങ്കില്‍ ആദ്യസൂചന ഇതാ

ഗര്‍ഭത്തിന്റെ ആദ്യ കാലങ്ങളില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ നല്‍കേണ്ടത് ഗര്‍ഭാവസ്ഥയിലും പ്രസവം വരെയുള്ള കാലത്തും പ്രസവശേഷവും സ്ത്രീകള്‍ക്ക് നല്ലതാണ്. കൃത്യമായ ശ്രദ്ധയും പരിചരണവും ലഭിച്ചില്ലെങ്കില്‍ അത് ഭാവിയിലും ദോഷം ചെയ്യുന്ന ഒന്നാണ്. ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

 ശാരീരിക മാറ്റം

ശാരീരിക മാറ്റം

ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ശാരീരിക മാറ്റം ഉണ്ടാവുകയില്ല. ഗര്‍ഭിണിയാണെങ്കില്‍ പോലും ഇത്തരം മാറ്റങ്ങളെ അറിയുകയില്ല എന്നതാണ് ആദ്യമാസങ്ങളിലെ പ്രത്യേകത.

മൂത്രമൊഴിക്കുന്നത്

മൂത്രമൊഴിക്കുന്നത്

ഇടക്കിടക്ക് മൂത്രമൊഴിക്കുന്നത് ഗര്‍ഭകാലത്തിന്റെ പ്രത്യകേതയാണ്. പലപ്പോഴും ശരീരത്തിലുണ്ടാവുന്ന ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ ഫലമായാണ് ഗര്‍ഭിണികളില്‍ ഇടക്കിടക്ക് മൂത്രശങ്കയുണ്ടാവുന്നത്.

ആര്‍ത്തവം ഇല്ലാതിരിക്കുക

ആര്‍ത്തവം ഇല്ലാതിരിക്കുക

പല കാരണങ്ങള്‍ കൊണ്ടും ആര്‍ത്തവം തെറ്റാം. എന്നാല്‍ ആര്‍ത്തവം നിലച്ചാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കണം. ഇതിലൂടെ ഗര്‍ഭധാരണത്തെക്കുറിച്ച് മനസ്സിലാക്കാം.

 ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

ഗര്‍ഭം ധരിച്ച് ആദ്യത്തെ മൂന്ന് മാസവും അവസാന മാസങ്ങളിലും ലൈംഗിക ബന്ധം പാടില്ല. ഇത് രോഗങ്ങള്‍ പകരാനുള്ള സാധ്യത വളരെ കൂടുതലാണ്.

യാത്രകള്‍

യാത്രകള്‍

ഗര്‍ഭത്തിന്റെ ആദ്യ മാസങ്ങളില്‍ ദീര്‍ഘദൂര യാത്രകള്‍ ഒഴിവാക്കുക. ഇത് ശാരീരികാവശതക്കും അബോര്‍ഷനും കാരണമാകുന്നു.

 വൈകാരിക ഇടപെടല്‍

വൈകാരിക ഇടപെടല്‍

ആദ്യ വട്ടം ഗര്‍ഭിണായായ സ്ത്രീകളാണെങ്കില്‍ അവരില്‍ വൈകാരികമായ മാറ്റങ്ങള്‍ക്കുള്ള സാധ്യത വളരെ കൂടുതലായിരിക്കും. ഉത്കണ്ഠയും ദേഷ്യവും സന്തോഷവും എല്ലാം കൂടുതലായിരിക്കും.

മൂത്രം പിടിച്ച് നിര്‍ത്തരുത്

മൂത്രം പിടിച്ച് നിര്‍ത്തരുത്

ഒരു കാരണവശാലും ഗര്‍ഭകാലത്ത് മൂത്രം പിടിച്ച് നിര്‍ത്തരുത്. ഇത് അണുബാധ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ ആരോഗ്യത്തിനും അമ്മയുടെ ആരോഗ്യത്തിനും ഇത് ദോഷകരമായി ബാധിക്കും.

 ഛര്‍ദ്ദി

ഛര്‍ദ്ദി

ഛര്‍ദ്ദിയാണ് മറ്റൊരു പ്രശ്‌നം. രണ്ടാം മാസം മുതലാണ് ഗര്‍ഭിണികളില്‍ ഛര്‍ദ്ദി വര്‍ദ്ധിക്കുന്നത്. ശരീരത്തിലെ ഹോര്‍മോണിന്റെ ഉത്പാദനത്തില്‍ മാറ്റങ്ങളുണ്ടാവുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ തല പൊക്കുന്നത്.

ഉപ്പ് കുറക്കുക

ഉപ്പ് കുറക്കുക

ഉപ്പിന്റെ ഉപയോഗം പരമാവധി കുറക്കാന്‍ ശ്രമിക്കുക. ഇത് ശരീരത്തില്‍ നീര്‍ക്കെട്ടും മറ്റ് പ്രശ്‌നങ്ങളും രക്തസമ്മര്‍ദ്ദത്തിന്റെ അളവില്‍ മാറ്റങ്ങളും ഉണ്ടാവാന്‍ കാരണമാകുന്നു.

 സ്തനങ്ങളിലെ മാറ്റങ്ങള്‍

സ്തനങ്ങളിലെ മാറ്റങ്ങള്‍

ഗര്‍ഭത്തിന്റെ രണ്ടാം ഘട്ടം മുതലാണ് സ്തനങ്ങളില്‍ മാറ്റങ്ങള്‍ ഉണ്ടാവുന്നത്. സ്തനങ്ങള്‍ തടിച്ച് വീങ്ങുകയും നിപ്പിളില്‍ നേര്‍ത്ത ദ്രാവകം കാണപ്പെടുകയും ചെയ്യും. സ്തനങ്ങളില്‍ ചെറിയ രീതിയിലുള്ള സ്പര്‍ശനം പോലും സ്ത്രീകളില്‍ വേദനയുണ്ടാക്കുന്നു.

 ചെരിപ്പ് ശ്രദ്ധിക്കാം

ചെരിപ്പ് ശ്രദ്ധിക്കാം

പലരും ഹീലുള്ള ചെരുപ്പുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇത് ഗര്‍ഭിണികളില്‍ നടുവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് സാധ്യത കൂടുതലാണ്.

English summary

First Month Of Pregnancy Symptoms and Precautions

If you are observant, you can recognize the other signals that your pregnant body gives to convey the message to you.
Story first published: Wednesday, July 26, 2017, 13:12 [IST]
X
Desktop Bottom Promotion