ഗര്‍ഭകാലത്ത് അമിതഭാരമെങ്കില്‍

By: Jibi Dean
Subscribe to Boldsky

ഗർഭിണിയായ സ്ത്രീ ഗർഭിണി ആകുന്നതിനു മുൻപുള്ളതിനേക്കാൾ 7 മുതൽ 18 കിലോ വരെ ഭാരം കൂടാം .

ഗർഭാശയം വളരുകയും അമിനിയോട്ടിക് ദ്രവവും രക്തവും കൂടുന്നതിന് പുറമെ എന്താണ് ഭാരം കൂടാൻ കാരണം .?.

ഗെയിനക്കോളജിസ്റ്റായ ഡോക്ടർ അരുന്ധതി ധാർ അതിനെക്കുറിച്ചു സംസാരിക്കുന്നു .

ഗർഭാവസ്ഥയിലെ പ്രമേഹവും ഹൈപ്പർടെൻഷനും

ഗർഭാവസ്ഥയിലെ പ്രമേഹവും ഹൈപ്പർടെൻഷനും

ഗർഭാവസ്ഥയിലെ പ്രമേഹം അമിതവണ്ണത്തിന് കാരണമാകും .അമ്മയ്ക്ക് മാത്രമല്ല കുഞ്ഞിനും ഭാരക്കൂടുതൽ ഉണ്ടാകും .ഗർഭാവസ്ഥയിലെ ഹൈപ്പർടെൻഷൻ ഭാരം കൂടാൻ കാരണമാകും .

കാലറിയുടെ കൂടുതൽ

കാലറിയുടെ കൂടുതൽ

ഗർഭിണി ആണെന്നറിയുന്നതു മുതൽ കൂടുതൽ സ്ത്രീകളും ധാരാളം ഭക്ഷണം കഴിക്കുന്നു .അങ്ങനെ ഗർഭത്തിന്റെ ആദ്യകാലത്തു തന്നെ ഭാരം കൂടാൻ തുടങ്ങുന്നു .ദിവസവും 450 കാലറിയിൽ കൂടുതൽ നിങ്ങൾ കഴിക്കാൻ തുടങ്ങുമ്പോൾ ആഴ്ചയിൽ 0 .5 കിലോയും ആദ്യ മാസത്തിൽ 2 കിലോ അധിക കലോറി ആയിക്കഴിഞ്ഞു .

ഉറക്കക്കുറവ്

ഉറക്കക്കുറവ്

കുറച്ചു ഉറങ്ങി ജോലിയും ജീവിതവും മെച്ചപ്പെടുത്താൻ ശ്രമിക്കേണ്ട .ഗർഭകാലത്തു ശാരീരിക മാറ്റവും ഹോർമോൺ വ്യതിയാനവും ഉണ്ടാകുന്നതിനാൽ നല്ല വിശ്രമം ആവശ്യമാണ് .കുറച്ചു ഉറക്കം ക്ഷീണവും വ്യായാമമില്ലായ്മ അമിതവണ്ണവും പ്രദാനം ചെയ്യും .

പ്രീക്ലാംപ്സിയ

പ്രീക്ലാംപ്സിയ

പ്രീക്ലാംപ്സിയ കാരണവും അമിതവണ്ണം ഉണ്ടാകാം .ഉയർന്ന രക്തസമ്മർദ്ദവും മൂത്രത്തിലെ പ്രോട്ടീന്റെ അളവുമാണ് ഇതിനു കാരണം .ശരീരത്തിലെ ജലാംശത്തിന്റെ അളവാണ് ഈ ഭാരക്കൂടുതലിനു കാരണം .

സമ്മർദ്ദം

സമ്മർദ്ദം

ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് മെറ്റബോളിക് കെയർ എന്ന പ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠന പ്രകാരം ഗർഭാവസ്ഥയിലെ സമ്മർദ്ദം ആവശ്യമില്ലാത്ത ഭാരം വർദ്ധിപ്പിക്കും. അതിനാൽ, ഗർഭകാലത്ത് കഴിയുന്നത്ര സമ്മർദ്ദമില്ലാത്ത നിലയിൽ തുടരാൻ ശ്രമിക്കുക

Read more about: pregnancy, weight
English summary

Excess Weight Gain Issues During Pregnancy

Excess Weight Gain Issues During Pregnancy
Story first published: Monday, July 10, 2017, 15:42 [IST]
Subscribe Newsletter