ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിന് ഉടന്‍ പരിഹാരം

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും അതിന്റെ ഫലമായാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. എന്നാല്‍ ഗര്‍ഭിണിയായവര്‍ക്ക് നെഞ്ചെരിച്ചിലിന്റെ മരുന്നുകളും മറ്റും കഴിക്കുന്നത് അമ്മയുടേയും ഗര്‍ഭസ്ഥശിശുവിന്റേയും ആരോഗ്യത്തിന് പലപ്പോഴും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. അസിഡിറ്റിയും ഭക്ഷണത്തിലെ പല വിധത്തിലുള്ള പ്രശ്‌നങ്ങളും പലപ്പോഴും നെഞ്ചെരിച്ചിലിന് കാരണമാകുന്നു. നെഞ്ച് വേദനയോട് കൂടിയാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ ആരംഭിക്കുന്നത്. എന്നാല്‍ ഇതൊരിക്കലും പേടിക്കേണ്ട ആവശ്യമില്ല.

ഗര്‍ഭകാലത്തുണ്ടാകുന്ന ആസിഡ് റിഫഌക്ഷനും ഹോര്‍മോണ്‍ പ്രശ്‌നങ്ങളും നെഞ്ചെരിച്ചിലിന് കാരണമാകുന്നു. മൂന്നാം മാസത്തിലാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. നെഞ്ചെരിച്ചില്‍ ഏറ്റവും പ്രതിസന്ധിയുണ്ടാക്കുന്നത് മൂന്ന് ഘട്ടത്തിലാണ്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാറ്റങ്ങള്‍ എന്ന് നോക്കാം. ഗര്‍ഭത്തില്‍ ഇരട്ടക്കുട്ടികളാണെങ്കില്‍ അത് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. രണ്ടാമത്തെ കാരണം കുഞ്ഞിന്റെ വലിപ്പമാണ്. വലിപ്പം കൂടുതലുള്ള കുഞ്ഞാണ് വയറ്റിലുള്ളതെങ്കില്‍ അതും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. കുഞ്ഞിന്റെ സ്ഥാനം ശരിയല്ലെങ്കിലും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു.

ഗർഭിണികളുടെ സ്തനങ്ങളിൽ നിറവ്യത്യാസം കാണുന്നതിന്റെ കാരണങ്ങൾ

ഭക്ഷണങ്ങളെക്കൂടാടെ പല വിധത്തിലും നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നു. പിത്താശയത്തിലെ വായുവിന്റെ പ്രകമ്പനം കൊണ്ടും നെഞ്ചെരിച്ചില്‍ ഗര്‍ഭിണികളില്‍ ഉണ്ടാവും. ഭക്ഷണത്തിനു ശേഷം ഉടനേ തന്നെ ഗര്‍ഭിണികള്‍ കിടന്നുറങ്ങുന്നത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. ആസ്പിരിന്‍ പോലുള്ള മരുന്നുകളും ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഒന്നാണ്. മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ജീവിത രീതിയും എല്ലാം പലപ്പോഴും പല വിധത്തിലുള്ള രോഗങ്ങള്‍ക്ക് കാരണമാകും. ഗര്‍ഭകാലത്ത് ഭക്ഷണത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ടും അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്തൊക്കെയാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന കാരണങ്ങള്‍ എന്നും അതിനുള്ള പരിഹാരങ്ങള്‍ എന്തൊക്കെയെന്നും നോക്കാം.

എരിവുള്ള ഭക്ഷണങ്ങള്‍

എരിവുള്ള ഭക്ഷണങ്ങള്‍

നെഞ്ചെരിച്ചിലിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് എരിവുള്ള ഭക്ഷണങ്ങള്‍. ഇത് വയറ്റില്‍ കൂടുതല്‍ ആസിഡ് ഉണ്ടാക്കുന്നു. ഇതിന്റെ ഫലമാണ് പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നത്. അതുകൊണ്ട് ഗര്‍ഭകാലങ്ങളില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ കുറച്ച് മാത്രം കഴിക്കാന്‍ ശ്രദ്ധിക്കാം.

 കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള ഭക്ഷണങ്ങള്‍

കൊഴുപ്പുള്ള ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഒന്ന്. ചീസ്, റെഡ് മീറ്റ് തുടങ്ങിയവയെല്ലാം നെഞ്ചെരിച്ചിലിനെ ഉത്തേജിപ്പിക്കുന്ന ഒന്നാണ്. ഇത്തരം ഭക്ഷണങ്ങള്‍ എല്ലാം നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്ന ഒന്നാണ്. ഇത് ദഹനത്തിന് പ്രയാസം ഉണ്ടാക്കുന്നു. ഇതിന്റെയെല്ലാം ഫലമാണ് നെഞ്ചെരിച്ചില്‍.

പുളിയുള്ള പഴങ്ങള്‍

പുളിയുള്ള പഴങ്ങള്‍

സിട്രസ് അടങ്ങിയ ഭക്ഷണങ്ങള്‍ പലപ്പോഴും നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. പ്രത്യേകിച്ച് വെറും വയറ്റില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. മാതള നാരങ്ങ, തക്കാളി, ഓറഞ്ച് തുടങ്ങിയവയൊന്നും വെറും വയറ്റില്‍ കഴിക്കരുത്. ഇതെല്ലാം നെഞ്ചെരിച്ചിലിന് കാരണമാകുന്നു.

കാപ്പി

കാപ്പി

കാപ്പിയും ചായയും പല തരത്തിലാണ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നത്. കാപ്പിയിലും ചായയിലും ഉള്ള കഫീന്‍ ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ രാവിലെ വെറും വയറ്റില്‍ കാപ്പിയും ചായയും കഴിക്കുന്നത് ശ്രദ്ധിച്ച് വേണം.

 ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും

ഉള്ളിയും വെളുത്തുള്ളിയും സ്ഥിരമായി കഴിക്കുന്നവരില്‍ പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ കാണാറുണ്ട്. ഇത് രണ്ടും ഗ്യാസ്ട്രിക് ആസിഡ് ഉണ്ടാക്കുന്ന ഒന്നാണ്. ഇത് പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുന്നു. ഭക്ഷണത്തോടൊപ്പം ചേര്‍ത്ത് കഴിക്കുന്നതിനേക്കാള്‍ നല്ലത് പച്ചക്ക് ഇവയെല്ലാം കഴിക്കുന്നതാണ്. ഗര്‍ഭിണികളില്‍ ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ മാറാന്‍ ഏറ്റവും നല്ലത് ഇതാണ്.

ചോക്ലേറ്റ്

ചോക്ലേറ്റ്

ചോക്ലേറ്റ് ഗര്‍ഭിണികള്‍ കഴിക്കുമ്പോള്‍ അത് പലപ്പോഴും പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് നെഞ്ചെരിച്ചില്‍ ഉണ്ടാക്കും എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ചോക്ലേറ്റ് കഴിക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്. ഇനി നെഞ്ചെരിച്ചില്‍ ഉണ്ടായാലും അതിന് പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍

എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുന്നതിനായി ശ്രദ്ധിക്കുക. ഉയര്‍ന്ന അളവില്‍ ഫാറ്റ്, എരിവ് എന്നിവയുള്ള ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അതുകൊണ്ട് തന്നെ എളുപ്പത്തില്‍ ദഹിക്കുന്ന ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് തന്നെയാണ് ഗര്‍ഭകാലത്ത് ആരോഗ്യം നല്‍കുന്നതും.

അല്‍പ്പാല്‍പ്പമായി കഴിക്കുക

അല്‍പ്പാല്‍പ്പമായി കഴിക്കുക

ഗര്‍ഭിണികളിലെ നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാനുള്ള ഏറ്റവും ബെസ്റ്റ് വഴിയാണ് അല്‍പാല്‍പമായി ഭക്ഷണം കഴിക്കുക എന്നത്. ഇത് ശരീരത്തില്‍ ഭക്ഷണത്തെ പെട്ടെന്ന് തന്നെ ദഹിപ്പിക്കുന്നു. മാത്രമല്ല കുഞ്ഞിന്റെ വളര്‍ച്ചക്കും ഭക്ഷണം ഇടക്കിടക്ക് കഴിക്കുന്നതാണ് നല്ലത്.

കിടക്കാന്‍ പോകുന്നതിനു മുന്‍പ്

കിടക്കാന്‍ പോകുന്നതിനു മുന്‍പ്

ഭക്ഷണം കഴിക്കുന്ന സമയവും ഏറ്റവും അധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുന്ന സമയത്തിനും ഗര്‍ഭകാലത്ത് പ്രാധാന്യമുണ്ട്. ഉറങ്ങാന്‍ പോകുന്നതിനു തൊട്ട് മുന്‍പായി ഒരിക്കലും ഭക്ഷണം കഴിക്കരുത്. ഇത് ഗര്‍ഭിണികള്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. ഉറങ്ങാന്‍ പോകുന്നതിന് മൂന്ന് മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. എന്തൊക്കെ ഒറ്റമൂലികള്‍ ഇതിന് പരിഹാരം നല്‍കുന്നതായി ഉണ്ടെന്ന് നോക്കാം.

ബദാം

ബദാം

ബദാം നെഞ്ചെരിച്ചില്‍ ഇല്ലാതാക്കുന്ന ഒന്നാണ്. ഇതിലുള്ള ഓയില്‍ കണ്ടന്റ് നെഞ്ചെരിച്ചില്‍ കുറക്കാനും ആസിഡിന്റെ അത്പാദനം കുറക്കാനും സഹായിക്കുന്നു. മാത്രമല്ല ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ബദാം.

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴ നീര്

കറ്റാര്‍ വാഴക്ക് സൗന്ദര്യ ഗുണങ്ങള്‍ മാത്രമല്ല ആരോഗ്യ ഗുണങ്ങളും ധാരാളം ഉണ്ട്. ഗര്‍ഭിണികളിലെ നെഞ്ചെരിച്ചിലിനെ പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് കറ്റാര്‍ വാഴ നീര്. അതുകൊണ്ട് തന്നെ പലപ്പോഴും കറ്റാര്‍ വാഴ നീര് കുടിച്ചാല്‍ അത് ചര്‍മ്മത്തിന് തിളക്കം നല്‍കുകയും ദഹനപ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുകയും ചെയ്യുന്നു.

തേങ്ങാവെള്ളം

തേങ്ങാവെള്ളം

ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒന്നാണ് തേങ്ങാവെള്ളം. ഇത് ഗര്‍ഭിണികളില്‍ നെഞ്ചെരിച്ചില്‍ ഉണ്ടാക്കുന്നു. വയറ്റിലെ ആസിഡ് ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം. നെഞ്ചെരിച്ചില്‍ ഉണ്ടായിരുന്നെങ്കില്‍ അതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് തേങ്ങാവെള്ളം.

ഇഞ്ചി

ഇഞ്ചി

ഇഞ്ചിക്ക് ഏത് രോഗത്തേയും ഇല്ലാതാക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ഇഞ്ചി ഉപയോഗിച്ച് വയറ്റിലെ അമിത ആസിഡിനെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ എല്ലാ പ്രശ്‌നത്തേയും ഇല്ലാതാക്കാന്‍ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് ഇഞ്ചി. ഇഞ്ചി കൊണ്ട് ഗര്‍ഭകാലത്തുണ്ടാകുന്ന മോണിംഗ് സിക്‌നെസും നിസ്സാരമായി ഇല്ലാതാക്കാം.

English summary

Effective Home Remedies To Treat Heartburn During Pregnancy

Effective Home Remedies To Treat Heartburn During Pregnancy read on to know more about it.
Story first published: Thursday, October 26, 2017, 12:58 [IST]
Subscribe Newsletter