കുട്ടി ആണോ പെണ്ണറിയാന്‍ ആകാംഷ, ലക്ഷണങ്ങളിതാ

Posted By:
Subscribe to Boldsky

പ്രസവിക്കുന്നതിനു മുന്‍പ് തന്നെ എല്ലാ രക്ഷിതാക്കള്‍ക്കും വയറ്റിലുള്ള കുട്ടി ആണോ പെണ്ണോ എന്നറിയാന്‍ ആഗ്രഹമുണ്ടാവും. അതിനായി സ്‌കാന്‍ ചെയ്ത് നോക്കുന്നവരും കുറവല്ല. എന്നാല്‍ പലപ്പോഴും കുട്ടിയുടെ ലിംഗനിര്‍ണയം നടത്തുന്നത് കൊണ്ട് കുഞ്ഞിന്റെ ആരോഗ്യത്തെയും ദോഷകരമായാണ് ബാധിക്കുന്നത്. മാത്രമല്ല ലിംഗ നിര്‍ണയം നടത്തുന്നത് കൊണ്ട് കുഞ്ഞിന് ദോഷമാണ് പലപ്പോഴും ഉണ്ടാവുന്നതും.

കാരറ്റ് ജ്യൂസ്, കുഞ്ഞിന് ആരോഗ്യവും നിറവും

എന്നാല്‍ പ്രസവിക്കുന്നതിനു മുന്‍പ് തന്നെ കുഞ്ഞ് ആണോ പെണ്ണോ എന്നറിയാന്‍ തില ലക്ഷണങ്ങളിലൂടെ കഴിയും. ഗര്‍ഭിണിയുടെ ഓരോ ചലനങ്ങള്‍ നോക്കിയും ഇത്തരം ആശങ്കകള്‍ക്ക് വിരാമമിടാന്‍ കഴിയും. കുഞ്ഞ് ആണായാലും പെണ്ണായാലും അമ്മക്ക് ഒരുപോലെ തന്നെയാണ്. എന്നാല്‍ ഗര്‍ഭിണിയുടെ ചില ലക്ഷണങ്ങള്‍ നോക്കി കുഞ്ഞ് ആണോ പെണ്ണോ എന്ന് മനസ്സിലാക്കാം.

 ഉറങ്ങുന്ന പൊസിഷന്‍

ഉറങ്ങുന്ന പൊസിഷന്‍

ഉറങ്ങുന്ന പൊസിഷന്‍ നോക്കി കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം. മിക്ക സമയത്തും ഇടതു വശം ചേര്‍ന്നാണ് ഉറങ്ങുന്നതെങ്കില്‍ നിങ്ങളുടെ വയറ്റിലുള്ളത് ആണ്‍കുഞ്ഞാണ് എന്ന് മനസ്സിലാക്കാം. എന്നാല്‍ വലതു വശത്ത് ചരിഞ്ഞ് ഉറങ്ങുമ്പോഴും ഒരേ പോലെ സന്തോഷം ലഭിക്കുകയും ബുദ്ധിമുട്ടില്ലെങ്കിലും നിങ്ങള്‍ക്ക് പെണ്‍കുഞ്ഞാണ് ഉണ്ടാവുന്നത് എന്ന് അനുമാനിക്കാം.

 വയറിലെ അസ്വസ്ഥത

വയറിലെ അസ്വസ്ഥത

വയറില്‍ പല തരത്തിലും അസ്വസ്ഥത ഉണ്ടാവുന്നത് ഗര്‍ഭകാലത്ത് സാധാരണമായിട്ടുള്ള ഒരു കാര്യമാണ്. പെണ്‍കുട്ടികളെന്ന് കരുതി അവര്‍ ഒരിക്കലും വയറ്റില്‍ ഒതുങ്ങിക്കിടക്കുകയില്ല. ചവിട്ടും കുത്തും കൂടുതലാണെങ്കില്‍ ഉറപ്പിച്ചോളൂ നിങ്ങള്‍ക്കുണ്ടാവാന്‍ പോകുന്നത് പെണ്‍കുട്ടിയാണെന്ന്. എന്നാല്‍ കുഞ്ഞിന് അനക്കം കുറവാണെങ്കില്‍ അത് ആണ്‍കുട്ടിയാവാനാണ് സാധ്യത.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഗര്‍ഭകാലത്ത് ഭക്ഷണത്തോടുള്ള ആര്‍ത്തി എല്ലാ സ്ത്രീകളിലും ഉണ്ടാവും. മധുരം, ചോക്ലേറ്റ്, പാല്‍, മിഠായി എന്നിവയോടാണ് ആഗ്രഹം കൂടുതലെങ്കില്‍ നിങ്ങള്‍ നിങ്ങളുടെ രാജകുമാരിയെ വരവേല്‍ക്കാന്‍ തയ്യാറായിക്കോളൂ. എന്നാല്‍ പുളി, ഉപ്പ്, മധുരം എന്നിവയോടാണ് പ്രിയം കൂടുതലെങ്കില്‍ നിങ്ങള്‍ക്കുണ്ടാവാന്‍ പോകുന്നത് ആണ്‍കുട്ടിയായിരിക്കും.

മുഖക്കുരു

മുഖക്കുരു

ഗര്‍ഭകാലത്ത് സ്ത്രീകളില്‍ വ്യാപകമായി മുഖക്കുരു കാണപ്പെടുന്നു. മുഖക്കുരു നിങ്ങളെ ഗര്‍ഭകാലത്ത് വല്ലാതെ അലോസരപ്പെടുത്തുന്നുണ്ടെങ്കില്‍ പെണ്‍കുട്ടിയാണ് ഗര്‍ഭത്തിലുള്ളതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ മുഖക്കുരു ഇല്ലാതെ തിളക്കമുള്ള മുഖമാണെങ്കില്‍ നിങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് ആണ്‍കുട്ടിയായിരിക്കും.

 ഭയാനകമായ ഗര്‍ഭകാലം

ഭയാനകമായ ഗര്‍ഭകാലം

ഗര്‍ഭാവസ്ഥയില്‍ പല തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളും ഉണ്ടാവും. എന്നാല്‍ ഇത്തരം അസ്വസ്ഥതകള്‍ കൂടുതലാണെങ്കില്‍ പെണ്‍കുട്ടിയെ ആണ് ഗര്‍ഭം ധരിച്ചിരിക്കുന്നതെന്ന് നിങ്ങള്‍ക്ക് ഊഹിക്കാം. എന്നാല്‍ യാതൊരുവിധത്തിലുള്ള അസ്വസ്ഥതകളും ഇല്ലാതെയാണ് ഗര്‍ഭകാലം കടന്നു പോകുന്നതെങ്കില്‍ അതുണ്ടാക്കുന്ന സൂചന എന്ന് പറയുന്നത് ആണ്‍കുട്ടിയാണ് ഗര്‍ഭത്തിലെന്ന് എന്നതാണ്.

 ശരീരഭാരം വര്‍ദ്ധിക്കുന്നത്

ശരീരഭാരം വര്‍ദ്ധിക്കുന്നത്

ഗര്‍ഭകാലത്ത് സാധാരണയായി ശരീര ഭാരം വര്‍ദ്ധിക്കുന്നു. എന്നാല്‍ ശരീര ഭാരം വര്‍ദ്ധിക്കുന്നതും മുഖം വണ്ണം വെക്കുന്നതും നിങ്ങളില്‍ ഒരു വിഷയമായി മാറുന്നുണ്ടെങ്കില്‍ ഗര്‍ഭത്തിലുള്ളത് പെണ്‍കുട്ടിയാണെന്ന് പറയാം. സാധാരണത്തേതില്‍ നിന്ന് അല്‍പം മാത്രം ശരീരഭാരം വര്‍ദ്ധിക്കുകയാണെങ്കില്‍ അത് ആണ്‍കുട്ടിയായിരിക്കും.

 വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം

വയറിന്റെ സ്ഥാനം നോക്കിയും ആണാണോ പെണ്ണാണോ എന്ന് മനസ്സിലാക്കാം. വയറ് താഴ്ന്നാണ് ഇരിക്കുന്നതെങ്കില്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് ആണ്‍കുഞ്ഞാണ് എന്നാല്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പെണ്‍കുഞ്ഞാണെങ്കില്‍ വയര്‍ പൊക്കിളിന് മുകളിലേക്ക് ഉയര്‍ന്നിട്ടായിരിക്കും.

English summary

Curious to know the gender of your baby? These signs will tell

These simple tricks will tell you if you are carrying a girl or a boy! Read on
Subscribe Newsletter