ഗര്‍ഭത്തിനും ദോഷവശങ്ങളുണ്ട്

Posted By:
Subscribe to Boldsky

ഗര്‍ഭിണിയാണ് എന്നറിയുന്ന നിമിഷം മുതല്‍ സന്തോഷത്തിന്റെ നാളുകളാണ് ഏത് സ്ത്രീയും ആഗ്രഹിക്കുന്നത്. ആഗ്രഹിച്ച് കിട്ടുന്ന കുഞ്ഞിന് വേണ്ടി എന്ത് ബുദ്ധിമുട്ടും സഹിക്കാന്‍ അമ്മമാര്‍ തയ്യാറാവുന്നു. എന്നാല്‍ പലപ്പോഴും ഗര്‍ഭകാലത്തുണ്ടാകുന്ന ശാരീരിക ബുദ്ധിമുട്ടുകള്‍ അമ്മമാരില്‍ പലരേയും ആരോഗ്യപരമായി തളര്‍ത്തിക്കളയുന്നു.

വയറിനു വലിപ്പം കൂടുതലോ, കാരണം അത് ആണ്‍കുട്ടിയാണ്

ഗര്‍ഭകാലത്തുണ്ടാകുന്ന ബുദ്ധിമുട്ടുകളില്‍ശാരീരികമായി തളര്‍ച്ച തോന്നുമെങ്കിലും കുഞ്ഞിനോടുള്ള സ്‌നേഹം പല അമ്മമാരേയും ഇതില്‍ നിന്നെല്ലാം കരകയറ്റുന്നു. എന്തൊക്കെ ബുദ്ധിമുട്ടുകളാണ് സാധാരണ ഗതിയില്‍ ഗര്‍ഭകാലത്ത് അനുഭവിക്കുന്നത് എന്ന് നോക്കാം. ഇതിനുള്ള പരിഹാരം ഒരിക്കലും സ്വയം ചികിത്സയല്ല. ഡോക്ടറെ കണ്ട് വേണം ചികിത്സ തീരുമാനിക്കാന്‍.

ക്ഷീണവും തളര്‍ച്ചയും

ക്ഷീണവും തളര്‍ച്ചയും

ഗര്‍ഭത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ക്ഷീണവും തളര്‍ച്ചയും സ്ഥിരമായിരിക്കും. നിങ്ങളില്‍ സാധാരണയായിട്ടുള്ള ശാരീരിക അവസ്ഥകളില്‍ നിന്ന് മാറ്റം വരുന്നതിന്റെ ഫലമായാണ് ക്ഷീണവും തളര്‍ച്ചയും ഉണ്ടാവുന്നത്. ഗര്‍ഭപാത്രത്തിലേക്ക് രക്തയോട്ടം വര്‍ദ്ധിക്കുന്നതിന്റെ തുടര്‍ച്ചയായി ക്ഷീണവും തളര്‍ച്ചയും നിങ്ങളെ വളരെയധികം പ്രതിസന്ധിയിലാക്കുന്നു.

 മോണിംഗ് സിക്‌നെസും ഛര്‍ദ്ദിയും

മോണിംഗ് സിക്‌നെസും ഛര്‍ദ്ദിയും

ഗര്‍ഭത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഛര്‍ദ്ദി. ആദ്യ മൂന്ന് മാസം പലപ്പോഴും ഛര്‍ദ്ദിയുടെ കാര്യത്തില്‍ വളരെ പ്രയാസപ്പെടും പല സ്ത്രീകളും. മോണിംഗ് സിക്‌നെസ്സ് ഒരിക്കലും പേടിക്കേണ്ട കാര്യമില്ല. കാരണം ഇതെല്ലാം സാധാരണയാണ് എന്നത് തന്നെയാണ് ആദ്യം അറിയേണ്ട കാര്യം.

ശാരീരികമായ മാറ്റങ്ങള്‍

ശാരീരികമായ മാറ്റങ്ങള്‍

ഗര്‍ഭത്തിനു മുന്‍പ് നിങ്ങള്‍ സൂപ്പര്‍ഗേള്‍ ആയിരിക്കാം. എന്നാല്‍ ഗര്‍ഭധാരണത്തിനു ശേഷം നിങ്ങളിലെ ശാരീരിക മാറ്റങ്ങള്‍ വളരെ പെട്ടെന്നായിരിക്കും. ശാരീരികമായി കൂടുതല്‍ അധ്വാനം സാധാരണ കാര്യങ്ങളില്‍ വേണ്ടി വരും. അതുകൊണ്ട് തന്നെ ഇതില്‍ ആകുലതപ്പെടേണ്ട ആവശ്യമില്ല.

ചര്‍മ്മത്തിന് മാറ്റങ്ങള്‍

ചര്‍മ്മത്തിന് മാറ്റങ്ങള്‍

ഗര്‍ഭകാലത്ത് നിങ്ങളിലെ ചര്‍മ്മത്തിന് പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നു. ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ചര്‍മ്മം വരണ്ടതാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ഇതിന് പരിഹാരമായി ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

 ഇടക്കിടക്കുള്ള മൂത്രശങ്ക

ഇടക്കിടക്കുള്ള മൂത്രശങ്ക

ഇടക്കിടക്കുള്ള മൂത്രശങ്ക നിങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്നു. ഗര്‍ഭിണി ആയിക്കഴിഞ്ഞാല്‍ പിന്നെ ഇടക്കിടക്കുള്ള മൂത്രശങ്ക വളരെ പ്രശ്‌നമുണ്ടാക്കുന്ന ഒന്നാണ്. യൂട്രസ് വലുതാവുന്നതും പെല്‍വിക് മസിലുകള്‍ വികസിക്കുന്നതുമാണ് ഇതിന് കാരണം.

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍

നെഞ്ചെരിച്ചില്‍ ഉണ്ടാവുന്നതും ഗര്‍ഭിണികളുടെ പ്രതിസന്ധി ഘട്ടങ്ങളില്‍ ഒന്നാണ്. ഗര്‍ഭകാലത്ത് നിങ്ങളുടെ ദഹനം കൃത്യമായി നടക്കുകയില്ല. ഇത് പലപ്പോഴും നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

മലബന്ധം

മലബന്ധം

മലബന്ധമാണ് ഗര്‍ഭകാലത്ത് സ്ത്രീകള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. ഗര്‍ഭിണികളില്‍ ദഹനം കൃത്യമായി നടക്കാത്തത് പലപ്പേഴും മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു.

 മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നത്

മൂക്കില്‍ നിന്നും രക്തം വരുന്നതാണ് മറ്റൊരു പ്രശ്‌നം. എന്നാല്‍ ഇത് എല്ലാവരിലും കണ്ടു വരുന്നില്ല. ഇതൊരിക്കലും ഗുരുതരമായി എടുക്കേണ്ട ഒരു അവസ്ഥയല്ല.

പുറം വേദന

പുറം വേദന

പുറംവേദനയാണ് ഗര്‍ഭകാലത്ത് ഉണ്ടാവുന്ന മറ്റൊരു പ്രധാന പ്രശ്‌നം. ചിലരില്‍ ഇത് വലിയ പ്രതിസന്ധിയായി മാറുന്നു. ഗര്‍ഭം ഓരോ മാസം കഴിയുന്തോറും ഇത് വളരെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു.

അടഞ്ഞ മൂക്ക്

അടഞ്ഞ മൂക്ക്

മൂക്കെപ്പോഴും അടഞ്ഞതു പോലെ തോന്നുന്നതാണ് മറ്റൊരു പ്രശ്‌നം. പലപ്പോഴും ഇത് പല തരത്തില്‍ നിങ്ങളെ പ്രതിസന്ധിയില്‍ ആക്കുന്നു.

English summary

Common Pregnancy Side Effects You Should Be Aware Of

Common Pregnancy Side Effects You Should Be Aware Of read on.
Story first published: Thursday, October 5, 2017, 13:30 [IST]