ഗര്‍ഭിണികള്‍ കൂണ്‍ കഴിക്കുമ്പോള്‍

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് ഭക്ഷണ നിയന്ത്രണം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. എന്നാല്‍ ഭക്ഷണ കാര്യത്തില്‍ ശ്രദ്ധയില്ലായ്മ പലപ്പോഴും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. ചെറിയ അശ്രദ്ധ പോലും പലപ്പോഴും പല തരത്തിലുള്ള മോശം അവസ്ഥകള്‍ക്ക് കാരണമാകും. എന്നാല്‍ ഗര്‍ഭിണി കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് തന്നെയാണ് കുഞ്ഞിന്റേയും ആരോഗ്യവും.

ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളില്‍ ആര്യവേപ്പ് മുന്നില്‍

പക്ഷേ ഭക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ കൊടുക്കണം. ഗര്‍ഭകാലത്ത് കൂണ്‍ കഴിക്കുന്നത് കുഞ്ഞിന് ഗുണമോ ദോഷമോ എന്ന് ആദ്യം അറിയണം. ഗര്‍ഭിണികള്‍ കൂണ്‍ കഴിക്കുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ്. എങ്ങനെയൊക്കെ കുഞ്ഞിന്റെ ആരോഗ്യത്തിന് കൂണ്‍ സഹായിക്കുന്നു എന്ന് നോക്കാം.

ബി കോംപ്ലക്‌സ് കലവറ

ബി കോംപ്ലക്‌സ് കലവറ

ബി കോംപ്ലക്‌സിന്റെ കലവറയാണ് കൂണ്‍. ഇതിലുള്ള നിയാസിന്‍ റൈബോഫഌബിന് എന്നവ ദഹനത്തിനും ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഗര്‍ഭിണികളുടെ ഭക്ഷണ രീതിയില്‍ കൂണ്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ് എന്ന് പറയുന്നത്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയക്കും വളരെയധികം സഹായിക്കുന്ന ഒന്നാണ്.

 വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡി

വിറ്റാമിന്‍ ഡിയാണ് മറ്റൊന്ന്. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചക്ക് വിറ്റാമിന്‍ ഡി വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. അതിലുപരി ഗര്‍ഭാവസ്ഥയില്‍ വിറ്റാമിന്‍ ഡി കാല്‍സ്യത്തെ ശരീരത്തിലേക്ക് വലിച്ചെടുക്കുന്നു. അത് കുഞ്ഞിന്റെ എല്ലിന്റെ വളര്‍ച്ചയേയും സഹായിക്കുന്നു.

 അയേണ്‍

അയേണ്‍

അയേണ്‍ കണ്ടന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കൂണ്‍. ഇത് ശരീരത്തില്‍ രക്തത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും കൂണ്‍ കഴിക്കുന്നത് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ വളരെയധികം പോഷിപ്പിക്കുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ധാരാളം കൂണ്‍ ഗര്‍ഭാവസ്ഥയില്‍ കഴിക്കാം.

 ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് കൂണ്‍. ഇത് കോശങ്ങള്‍ക്കുണ്ടാകുന്ന നാശത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടുന്നു.അതുകൊണ്ട് തന്നെ ഗര്‍ഭകാലത്ത് ഏറ്റവും കൂടുതല്‍ ഗര്‍ഭിണികള്‍ കഴിക്കേണ്ട ഭക്ഷണമാണ് കൂണ്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

 കൂണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

കൂണ്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം

കൂണ്‍ തിരഞ്ഞെടുക്കുമ്പോളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. പല തരത്തിലുള്ള കൂണുകള്‍ ഉണ്ടാവും. എന്നാല്‍ ഇതില്‍ വിഷം അടങ്ങിയിട്ടുള്ളവയും ഉണ്ടാവും. അതുകൊണ്ട് തന്നെ വിഷക്കൂണല്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം കഴിക്കാം.

 കൃത്യമായി പാകം ചെയ്യണം

കൃത്യമായി പാകം ചെയ്യണം

ഏത് ഭക്ഷണമാണെങ്കിലും പാകം ചെയ്യുന്ന രീതി അനുസരിച്ചായിരിക്കും അതിന്റെ ഗുണം നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ നല്ലതു പോലെ പാകം ചെയ്ത ശേഷം മാത്രമേ കൂണ്‍ കഴിക്കാന്‍ പാടുകയുള്ളൂ.

English summary

Can you eat mushrooms during pregnancy

Find out which type of mushroom you should avoid during pregnancy. - Can you eat mushrooms during pregnancy?
Story first published: Tuesday, July 4, 2017, 14:10 [IST]
Subscribe Newsletter