For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആണോ പെണ്ണോ, അമ്മയുടെ ആരോഗ്യമനുസരിച്ച്

അമ്മയുടെ ആരോഗ്യമനുസരിച്ചാണ് കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കപ്പെടുന്നത്

|

കുഞ്ഞിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണ് ഏത് അച്ഛനമ്മമാരും. ഗര്‍ഭിണിയാവുന്നത് മുതല്‍ തുടങ്ങും കുഞ്ഞിന്റെ ആരോഗ്യത്തെപ്പറ്റി അച്ഛനമ്മമാരുടെ ആധി. കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് വരെ കുഞ്ഞിന്റെ അമ്മയുടെ ആരോഗ്യം നോക്കി നമുക്ക് മനസ്സിലാക്കാം.

ഗര്‍ഭസമയത്ത് തന്നെ കുഞ്ഞ് സ്മാര്‍ട്ടാവാന്‍ഗര്‍ഭസമയത്ത് തന്നെ കുഞ്ഞ് സ്മാര്‍ട്ടാവാന്‍

കുഞ്ഞിന്റെ ലിംഗനിര്‍ണയം നോക്കി പലപ്പോഴും കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു അവസ്ഥയിലേക്ക് വരെ പലപ്പോഴും നമ്മുടെ രാജ്യം എത്തിയിരുന്നു. അതുകൊണ്ട് തന്നെയാണ് ലിംഗ നിര്‍ണയം നിരോധിക്കപ്പെട്ടതും. എന്നാല്‍ ഇനി അമ്മയുടെ ആരോഗ്യം പറയുന്നു കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന്, അതെങ്ങനെയെന്ന് നോക്കാം.

 കുഞ്ഞിന്റെ ലിംഗവും അമ്മയുടെ ആരോഗ്യവും

കുഞ്ഞിന്റെ ലിംഗവും അമ്മയുടെ ആരോഗ്യവും

തലച്ചോറ്,സ്വഭാവം,പ്രതിരോധശേഷി എന്നിവയെക്കുറിച്ചു പ്രസിദ്ധീകരിച്ച ഒരു ജേണലില്‍ പറയുന്നത് കുഞ്ഞിന്റെ ലിംഗവും അമ്മയുടെ ആരോഗ്യവും തമ്മില്‍ ബന്ധമുണ്ട് എന്നാണ്. അമ്മയുടെ ആരോഗ്യത്തെ നിര്‍ണയിച്ചിട്ടായിരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ തീരുമാനിക്കുന്നത്.

പരീക്ഷണം 80 ഗര്‍ഭിണികളില്‍

പരീക്ഷണം 80 ഗര്‍ഭിണികളില്‍

ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ 80 ഗര്‍ഭിണികളില്‍ അമ്മയുടെ ആരോഗ്യവും കുഞ്ഞ് ആണാണോ പെണ്ണാണോ എന്നുള്ള പഠനം നടത്തി.

പെണ്‍കുഞ്ഞെങ്കില്‍

പെണ്‍കുഞ്ഞെങ്കില്‍

പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാരില്‍ രക്തത്തില്‍ കൂടുതലായി ഇന്‍ഫ്‌ളമേറ്ററി കോശങ്ങള്‍ കണ്ടെത്തി. ഇന്‍ഫ്‌ളമേറ്ററി കോശങ്ങള്‍ ശരീരത്തില്‍ കൂടുതായി ഉത്പാദിപ്പിച്ചാല്‍ അത് പ്രതിരോധത്തെ കുറയ്ക്കും. ഇത് പെട്ടെന്ന് രോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകും .

ആണ്‍കുഞ്ഞെങ്കില്‍

ആണ്‍കുഞ്ഞെങ്കില്‍

ആണ്‍കുഞ്ഞുങ്ങളെ വഹിച്ച അമ്മമാരില്‍ ഈ കോശങ്ങള്‍ കൂടുതലായി കണ്ടില്ല .ഇന്‍ഫ്‌ളമേറ്ററി കോശങ്ങള്‍ ആസ്ത്മ പോലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭിണികളില്‍ ഉണ്ടാക്കുന്നു.

 പെണ്‍കുഞ്ഞെങ്കില്‍ രോഗസാധ്യത

പെണ്‍കുഞ്ഞെങ്കില്‍ രോഗസാധ്യത

ചുരുക്കി പറഞ്ഞാല്‍ പെണ്‍കുഞ്ഞുങ്ങള്‍ ഉള്ള അമ്മമാര്‍ക്ക് രോഗങ്ങള്‍ ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇവരില്‍ രോഗപ്രതിരോധ ശേഷി വളരെ കുറവായിരിക്കും.

 ആണ്‍കുഞ്ഞെങ്കില്‍

ആണ്‍കുഞ്ഞെങ്കില്‍

ആണ്‍കുഞ്ഞെങ്കില്‍ രോഗപ്രതിരോധ ശേഷി അമ്മമാരില്‍ കൂടുതലായിരിക്കും. മാത്രമല്ല രോഗങ്ങള്‍ വളരെ ചുരുങ്ങിയ തോതില്‍ മാത്രമേ അമ്മമാരെ ബാധിക്കുകയുള്ളൂ.

English summary

can the baby’s gender impact a woman’s health

A recent research study has said that the baby’s sex can affect the pregnant woman’s health. Read all about it, here.
Story first published: Thursday, September 28, 2017, 14:31 [IST]
X
Desktop Bottom Promotion