For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയുടെ തലച്ചോറിലെ മാറ്റങ്ങള്‍ ശ്രദ്ധേയം

ഒരു ഗര്‍ഭിണിയുടെ തലച്ചോറില്‍ ചില കാര്യമായ മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകുന്നു എന്നാണ്. ഇത് സത്യമാണോ

By Lekhaka
|

നിങ്ങളൊരു ഗര്‍ഭിണിയായ സ്ത്രീയാണെങ്കില്‍ ശാരീരികവും മാനസികവുമായ ഒരുപാട് മാറ്റങ്ങളിലൂടെയാവും നിങ്ങളിപ്പോള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നത്, അല്ലെ? പക്ഷെ, ഗര്‍ഭകാലത്തില്‍ സ്ത്രീയുടെ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കാറുണ്ടോ?

നമുക്കെല്ലാം അറിയാവുന്നതുപോലെ, ഗര്‍ഭിണിയായ സ്ത്രീയില്‍ ശാരീരികമായി ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. ഉദാഹരണത്തിന്, ശരീരഭാരം വര്‍ദ്ധിക്കുക, ഇടുപ്പ്, വയര്‍ ഭാഗങ്ങള്‍ വലുതാകുക, ശരീരത്തില്‍ അനാവശ്യ രോമവളര്‍ച്ചയുണ്ടാവുക, കാലില്‍ നീര്‍ക്കെട്ട്, എന്നിങ്ങനെ. കൂടാതെ, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ഗര്‍ഭിണികളുടെ വൈകാരികസ്ഥിതിയില്‍ വ്യതിയാനങ്ങളും വിഷാദരോഗവും ഉണ്ടാവുന്നു.

 പരീക്ഷണ കാലഘട്ടമാണ് ഗര്‍ഭകാലം

പരീക്ഷണ കാലഘട്ടമാണ് ഗര്‍ഭകാലം

അമ്മയാകാന്‍ തയാറെടുക്കുന്ന സ്ത്രീയ്ക്കും അവരുടെ കൂടെയുള്ളവര്‍ക്കും എല്ലാത്തരത്തിലും ഒരു പരീക്ഷണ കാലഘട്ടമാണ് ഗര്‍ഭകാലം. അതിനാല്‍ തന്നെ ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഗര്‍ഭിണിയുടെ ഈ മാറ്റങ്ങളെ കുറിച്ച് അവരും അവരുടെ കൂടെയുള്ളവരും ബോധവാന്മാരായിരിക്കണം. ഈ അടുത്ത് നടന്ന ഒരു ഗവേഷണപഠനം അവകാശപ്പെടുന്നത് പ്രകാരം ഒരു ഗര്‍ഭിണിയുടെ തലച്ചോറില്‍ ചില കാര്യമായ മാറ്റങ്ങള്‍ ഗര്‍ഭകാലത്ത് ഉണ്ടാകുന്നു എന്നാണ്. ഇത് സത്യമാണോ? നമുക്ക് നോക്കാം!

സ്വയം സജ്ജമാകുന്നതിന്‍റെ ഭാഗമായി

സ്വയം സജ്ജമാകുന്നതിന്‍റെ ഭാഗമായി

ഒന്‍പത് മാസം കുഞ്ഞിനെ വയറ്റില്‍ ചുമക്കാനും പരിപോഷിപ്പിക്കുവാനുമായി ശരീരം സ്വയം സജ്ജമാകുന്നതിന്‍റെ ഭാഗമായി ഗര്‍ഭിണിയുടെ ശരീരത്തില്‍ ഒട്ടേറെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ഉണ്ടാകുന്നു. ഈ ഹോര്‍മോണുകള്‍ ആദ്യം ഉത്പാദിപ്പിക്കപ്പെടുന്നത് തലച്ചോറില്‍ നിന്നാണ്. അവിടുന്നാണ് ഹോര്‍മോണുകള്‍ ശരീരത്തിലെ മറ്റുഭാഗങ്ങളില്‍ സഹായത്തിനായി എത്തുന്നത്.

ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനായി

ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനായി

ഗര്‍ഭകാലത്ത് ആവശ്യമായ ഇത്തരം ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതിനായി തലച്ചോറിന് വളരെക്കാലം നീണ്ടുനില്‍ക്കുന്ന മാറ്റങ്ങളിലൂടെ കടന്നുപോകേണ്ടതായി വരും. ഇത് ഗര്‍ഭിണികളെ അനുകൂലമായോ പ്രതികൂലമായോ ബാധിച്ചേക്കാം.

തലച്ചോറിലെ നാഡീസംബന്ധിയായ മാറ്റങ്ങള്‍

തലച്ചോറിലെ നാഡീസംബന്ധിയായ മാറ്റങ്ങള്‍

ഗവേഷണപഠനത്തില്‍ പറയുന്നത്, തലച്ചോറിലെ ഇത്തരം നാഡീസംബന്ധിയായ മാറ്റങ്ങള്‍ സത്യത്തില്‍ ഗര്‍ഭിണികളുടെ പെരുമാറ്റത്തില്‍ നല്ല രീതിയിലുള്ള മാറ്റങ്ങള്‍ക്ക് കാരണമാകും എന്നാണ്. തലച്ചോറിലെ നാഡീസംബന്ധിയായ ഇത്തരം മാറ്റങ്ങള്‍ ഗര്‍ഭിണിയായ സ്ത്രീയില്‍ തന്‍റെ കുഞ്ഞിനെ നല്ല രീതിയില്‍ പരിപാലിക്കുവാന്‍ സഹായിക്കുന്ന മാതൃസഹജമായ വാസനകളെ വളര്‍ത്തുവാനും മാനസികമായി അവരെ സജ്ജയാക്കുവാനും സഹായിക്കുന്നു.

വൈകാരികമായ അസ്വസ്ഥതകള്‍

വൈകാരികമായ അസ്വസ്ഥതകള്‍

എന്നാല്‍, തലച്ചോറിലെ ഇത്തരം മാറ്റങ്ങള്‍ ഗര്‍ഭിണികളെ നല്ല രീതിയിലാണ് സഹായിക്കുന്നതെങ്കിലും, അവരില്‍ വൈകാരികമായ അസ്വസ്ഥതകള്‍ കൂടെ കൂടെ വരുന്നതുപോലെയുള്ള അസാധാരണമായ ലക്ഷണങ്ങള്‍ കാണിക്കുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ അതിന് വൈദ്യസഹായം തേടേണ്ടതാണ്.

English summary

Can Pregnancy Lead To Changes In The Mother's Brain

Recently, a prominent research study has claimed that there may be certain long-lasting changes that can occur in the brain of a pregnant woman.
X
Desktop Bottom Promotion