ഗര്‍ഭകാലത്ത് സ്ത്രീകള്‍ നടക്കുമ്പോള്‍ കുഞ്ഞിന്

Posted By:
Subscribe to Boldsky

ഗര്‍ഭകാലത്ത് സ്ത്രീകള്‍ ആരോഗ്യപരമായും മാനസികപരമായും വളരെയധികം ശ്രദ്ധിക്കേണ്ട സമയമാണ്. പലപ്പോഴും ഇത്തരം കാര്യങ്ങളില്‍ കാണിക്കുന്ന അശ്രദ്ധ പല വിധത്തിലാണ് കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് പ്രശ്‌നമാവുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള ആരോഗ്യസംരക്ഷണം ഗര്‍ഭകാലത്ത് അമ്മക്കും കുഞ്ഞിനും ഒരുപോലെ അത്യാവശ്യമുള്ള ഒന്നാണ്. കുഞ്ഞിനും അമ്മക്കും ഭാവിയിലും ഇത് ഗുണം ചെയ്യും.അതുകൊണ്ട് തന്നെ ഇത്തരംനടത്തത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ശ്രദ്ധിക്കണം.

മാത്രമല്ല അമ്മക്ക് ഗര്‍ഭകാലത്തെ നടത്തം കൊണ്ട് ഗര്‍ഭസമയത്ത് പല വിധത്തിലുള്ള ഗുണങ്ങളും ഉണ്ടാവുന്നു. ഗര്‍ഭകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയായ പ്രസവ വേദനക്ക് വരെ പരിഹാരം കാണാന്‍ ഈ നടത്തം സഹായിക്കുന്നു. ഇത് കൂടാതെ പല തരത്തിലുള്ള ഗുണങ്ങളും ഗര്‍ഭകാലത്ത് ഉണ്ടാവുന്നുണ്ട്. ഗര്‍ഭിണികള്‍ക്ക് ആരോഗ്യത്തിനും സൗന്ദര്യത്തിനും എല്ലാം ഈ നടത്തം സഹായിക്കുന്നുണ്ട്.

കുഞ്ഞ് തടിക്കാന്‍ നെയ് കൊടുക്കുമ്പോള്‍ അപകടം

എന്തൊക്കെ നേട്ടങ്ങളാണ് ഗര്‍ഭകാലത്ത് ഈ നടത്തം കൊണ്ട് ഉണ്ടാവുന്നത് എന്ന് നോക്കാം. ഇത്തരത്തിലുള്ള നടത്തം കാരണം പല വിധത്തിലുള്ള രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിക്കുന്നു.അതിലുപരി പലപ്പോഴും ഏത് പ്രതിസന്ധിയേയും നേരിടാനുള്ള പ്രതിരോധ ശക്തിയും ലഭിക്കുന്നു. ഗര്‍ഭകാലത്തെ നടത്തം കൊണ്ട് എന്തൊക്കെ ആരോഗ്യ ഗുണങ്ങള്‍ ആണ് ഉള്ളത് എന്ന് നോക്കാം.

രോഗപ്രതിരോധ ശേഷി

രോഗപ്രതിരോധ ശേഷി

സ്ത്രീകളില്‍ രോഗപ്രതിരോധ ശേഷി കുറഞ്ഞാല്‍ അത് ഗര്‍ഭസ്ഥശിശുവിനേയും ബാധിക്കും. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ ചെറുക്കാന്‍ ഈ നടത്തെ കൊണ്ട് സാധിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് ഇത് സഹായിക്കുന്നു.

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം

മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഗര്‍ഭകാലത്തെ നടത്തം സഹായിക്കും. ഇത് പലപ്പോഴും ഗര്‍ഭം സുഖകരമാക്കാനും സഹായിക്കും.

ശോധന

ശോധന

ശോധന എളുപ്പമാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കാനും നടത്തം സഹായിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഡോക്ടര്‍മാര്‍ നടക്കാന്‍ നിര്‍ദ്ദേശിക്കുന്നതും.

ശാരീരികാസ്വസ്ഥതകള്‍

ശാരീരികാസ്വസ്ഥതകള്‍

ഗര്‍ഭ കാലത്തുണ്ടാകുന്ന ശാരീരികാസ്വസ്ഥതകള്‍ കുറയ്ക്കാനും നടത്തം സഹായിക്കുന്നു. കൂടുതല്‍ റെസ്റ്റെടുക്കുന്നത് പ്രസവം പ്രശ്നത്തിലാക്കും.

നല്ല ഉറക്കം

നല്ല ഉറക്കം

നല്ല ഉറക്കം ലഭിയ്ക്കുന്നതിനും ഗര്‍ഭിണികളുടെ നടത്തം സഹായിക്കുന്നു. ദിവസവും 30 മിനിട്ട് നടക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

 കുഞ്ഞിന്റെ ആരോഗ്യത്തിന്

കുഞ്ഞിന്റെ ആരോഗ്യത്തിന്

ഗര്‍ഭകാലത്ത് അമ്മയുടെ ആരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് കുഞ്ഞിന്റെ ആരോഗ്യം. കുഞ്ഞിന്റെ ആരോഗ്യത്തിന് പല തരത്തിലുള്ള സഹായവും ഈ നടത്തത്തിലൂടെ ലഭിക്കുന്നു.

 ശരീരഭാരം

ശരീരഭാരം

ശരീരഭാരം നിയന്ത്രിക്കുന്നതിനും പലപ്പോഴും നടത്തത്തിലൂടെ കഴിയുന്നു. ഗര്‍ഭിണികളില്‍ അമിതമായി ശരീരഭാരം വര്‍ദ്ധിക്കുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇതൊഴിവാക്കാന്‍ നടക്കേണ്ടത് അത്യാവശ്യമാണ്.

സാധാരണ പ്രസവത്തിന്

സാധാരണ പ്രസവത്തിന്

നടക്കുന്നത് പലപ്പോഴും സാധാരണ പ്രസവത്തിന് വഴിവെയ്ക്കുന്നു. ഇത് സിസേറിയനുള്ള സാധ്യത വളരെയധികം കുറയ്ക്കുന്നു.

രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും

രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും

രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും നടത്തം സഹായിക്കുന്നു. പലപ്പോഴും ഗര്‍ഭിണികളില്‍ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കൂടുതലായിരിക്കും. ഇത് കുറയ്ക്കാന്‍ നടത്തത്തിലൂടെ സഹായിക്കുന്നു.

പ്രസവം എളുപ്പമാക്കാന്‍

പ്രസവം എളുപ്പമാക്കാന്‍

ചില സ്ത്രീകളില്‍ പ്രസവ സമയത്ത് പല വിധത്തിലുള്ള സ്ങ്കീര്‍ണതകളും ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ പ്രസവം എളുപ്പമാക്കാനും വേദന കുറക്കാനും ഗര്‍ഭകാലത്തെ നടത്തം സഹായിക്കുന്നു.

English summary

benefits of walking during pregnancy

Walking is a safe and great exercise for pregnant women. read on to know more about it
Story first published: Tuesday, December 26, 2017, 15:00 [IST]