ഗര്‍ഭിണികള്‍ ജീരകവെള്ളം കുടിച്ചാല്‍....

Posted By: raveendran v vannarath
Subscribe to Boldsky

ഒരു സ്ത്രീയെ സംബന്ധിച്ച് ഗര്‍ഭകാലം ഒരു ആഘോഷമാണ്. അന്ന് വരെ പരിചയിച്ചിട്ടില്ലാത്ത ഒരു തരം വികാരമായിരിക്കും ഓരോ സ്ത്രീയിലും ഉണ്ടാകുന്നത്. അമ്മയും കുഞ്ഞും ഒന്നാകുന്ന ഈ കാലയളവില്‍ അതിയായ പരിചരണം അമ്മയ്‌ക്കെന്ന പോലെ കുഞ്ഞിനും വേണം. എങ്കില്‍ മാത്രമേ കുഞ്ഞ് എല്ലാ അര്‍ത്ഥത്തിലും ആരോഗ്യവാന്‍മാരായി ഇരിക്കൂ.

ഗര്‍ഭകാലത്ത് നിങ്ങള്‍ക്ക് ചിലപ്പോള്‍ മൂഡ് വാരിയേഷനുകള്‍ ഉണ്ടാകും. മലബന്ധം, അനീമിയ, ഗ്യാസ് ട്രബിള്‍, അമിത രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നിവയും ചിലപ്പോള്‍ ഉണ്ടായേക്കാം. ഈ സമയത്തെ ഭക്ഷണ രീതികളില്‍ അതീവ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്. എന്തൊക്കെ ഭക്ഷണങ്ങള്‍ നിങ്ങളുടെ ഡയറ്റ് പ്ലാനില്‍ ഉള്‍പ്പെടുത്തണമെന്ന് മുതിര്‍ന്നവരും നിങ്ങളെ ചികിത്സിക്കുന്ന ഗൈനോകോളജിസ്റ്റും ഒരു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടാകും. ഇത്തരം സന്ദര്‍ഭങ്ങളില്‍ മരുന്ന് കഴിക്കുന്നതിനേക്കാള്‍ ഉപരി മുതിര്‍ന്നവര്‍ നിര്‍ദ്ദേശിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉള്‍പ്പെടുത്തുന്നതായിരിക്കും ഗുണം ചെയ്യുക.

ഗര്‍ഭകാലത്ത് അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരം ആയുര്‍വേദമായിരിക്കും. അമ്മയ്ക്കും കുഞ്ഞിനും മാത്രമല്ല എല്ലാ രീതിയിലും ആരോഗ്യം വര്‍ധിപ്പിക്കുന്നതിന് ഈ ആയുര്‍വേദ രീതികള്‍ സഹായിക്കും. അതില്‍ ഒന്നാണ് ജീരകം. ജീരക വെള്ളം കുടിക്കുന്നത് ഒരു പരിധി വരെ ഗര്‍ഭ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സഹായിക്കും. ജീരക വെള്ളം കുടിക്കുന്നത് മൂലം ഉണ്ടാകുന്ന ഗുണങ്ങള്‍ എന്താണെന്ന് നോക്കാം.

 അനീമിയയ്ക്ക് ഉത്തമ പരിഹാരം

അനീമിയയ്ക്ക് ഉത്തമ പരിഹാരം

അനീമിയയ്ക്ക് ഒരു ഉത്തമ പരിഹാരമാണ് ജീരകം. ഇരുമ്പ് സത്ത് കൂടുതല്‍ ഉള്ള ജീരകം കഴിക്കുന്നത് വഴി ശരീരത്തിലെ ഹിമോഗ്ലോബിന്റെ അളവ് ഉയര്‍ത്താന്‍ സാധിക്കും. ഇത് കുഞ്ഞിന്റെ വളര്‍ച്ചയേയും സഹായിക്കും.

അസഡിറ്റി കുറയ്ക്കുന്നു

അസഡിറ്റി കുറയ്ക്കുന്നു

ഗര്‍ഭകാലത്തെ സ്ഥിരം പ്രശ്‌നമാണ് അസഡിറ്റി. ജീരക വെള്ളം കുടിക്കുക വഴി വയറിനുള്ളിലെ ഗ്യാസ് പ്രശ്‌നം ഇല്ലാതാകും.

രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാലന്‍സ് ചെയ്യുന്നു

ഗര്‍ഭകാലത്ത് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നത് കുട്ടിയെ ദോഷം ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ജീരക വെള്ളത്തിന് കഴിയും.

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

ഗര്‍ഭകാലത്തുണ്ടാകുന്ന അമിത വേവലാതികള്‍ നമ്മുടെ രക്തസമ്മര്‍ദ്ദത്തിന്റെ തോത് ഉയര്‍ത്തിയേക്കും. ഇത് കുട്ടിയുടെ വളര്‍ച്ചയെ തന്നെ ബാധിക്കും. ജീരകവെള്ളത്തിന് ഇത് ബാലന്‍സ് ചെയ്യാനുള്ള കഴിവുണ്ട്.

 മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധം ഇല്ലാതാക്കുന്നു

മലബന്ധമാണ് ഗര്‍ഭിണികള്‍ അനുഭവിക്കുന്ന മറ്റൊരു പ്രശ്‌നം. മലബന്ധം ഉണ്ടായാല്‍ പലപ്പോഴും അത് നമ്മുടെ അടിവയറ്റില്‍ വേദന ഉണ്ടാക്കും. എന്നാല്‍ മോഷന്‍ സ്മൂത്താകാന്‍ ജീരക വെള്ളം സഹായിക്കും.

ജീരകവെള്ളം തയ്യാറാക്കുന്ന രീതി;

ജീരകവെള്ളം തയ്യാറാക്കുന്ന രീതി;

ചേരുവകള്‍; മൂന്ന് ടേബിള്‍ സ്പൂണ്‍ ജീരകം. ഒന്നര ലിറ്റര്‍ വെള്ളം

തയ്യാറാക്കുന്ന വിധം; ജീരകം ഇട്ട് അഞ്ച് മിനിറ്റ് വെള്ളം തിളപ്പിക്കുക. തണുപ്പിക്കാന്‍ വെയ്ക്കുക. ബോട്ടിലില്‍ എടുത്ത് വെച്ച് ദിവസേന ഇടയ്ക്കിടെ കുടിക്കുക. തലേന്ന് തിളപ്പിച്ച ജീരകവെള്ളം കുടിക്കുന്നത് ഒഴിവാക്കാം.

Read more about: pregnancy
English summary

Benefits Of Jeera Water During Pregnancy

Benefits Of Jeera Water During Pregnancy, read more to know about
Story first published: Saturday, December 9, 2017, 15:44 [IST]