For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ സെക്‌സിനിടയില്‍ ഇതെല്ലാം.....

By Lekhaka
|

ഗര്‍ഭാവസ്ഥയില്‍ ആയാലും അല്ലെങ്കിലും സ്ത്രീകള്‍ക്ക് അവരുടേതായ ലൈംഗീകാസക്തികള്‍ ഉണ്ടാകാം. അതിനാല്‍, ഗര്‍ഭകാലത്തെ 9 മാസത്തെ സമയം എന്നത് ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുന്നതിന് വളരെ നീണ്ടൊരു കാത്തിരിപ്പാണ്. എന്നാല്‍ ഗര്‍ഭകാലത്തെ ലൈംഗീകബന്ധം അപകടസാധ്യതയില്‍ നിന്ന് മുക്തവുമല്ല.

ഈ സമയത്തെ ലൈഗീകബന്ധം സുരക്ഷിതമാണെങ്കില്‍ കൂടി, ചില കുഴപ്പങ്ങള്‍ വരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. പ്രത്യേകിച്ച്, പങ്കാളികള്‍ രണ്ടുപേരും ഗര്‍ഭകാല ലൈംഗീകബന്ധത്തിന്‍റെ ചിട്ടവട്ടങ്ങള്‍ ശരിയായി പാലിച്ചില്ലെങ്കില്‍.

 ആദ്യത്തെ മൂന്ന് മാസം

ആദ്യത്തെ മൂന്ന് മാസം

ഗര്‍ഭകാലത്തെ ആദ്യ മൂന്ന് മാസം ഏറ്റവും സൂക്ഷിക്കേണ്ട സമയമായതിനാല്‍ ഈ ഘട്ടത്തില്‍ ലൈംഗീകബന്ധം അരുത് എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഈ സമയത്ത് സ്ത്രീയുടെ പ്ലാസന്‍റ അഥവാ ഗര്‍ഭവേഷ്ടനം ഗര്‍ഭപാത്രത്തിന്‍റെ മുകള്‍ ഭാഗത്തായി സ്വയം ഉറപ്പിക്കുന്നു. ഈ സമയത്ത് വളരെ ആവേശകരമായ രീതിയിലുള്ള ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍, അത് പ്ലാസന്‍റയെ ശരിയായ സ്ഥാനത്ത് ഉറപ്പിക്കുവാന്‍ കഴിയാതെ വരുത്തുന്നു.

അവസാനത്തെ മാസം

അവസാനത്തെ മാസം

ആദ്യ മാസങ്ങളിലേത് പോലെ തന്നെ ഗര്‍ഭകാലത്തെ അവസാന മാസവും ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് ശരിയായ സമയം അല്ല. അതിനാല്‍, സുഘപ്രസവം നടക്കണമെങ്കില്‍ ഗര്‍ഭകാലത്തെ അവസാന ഘട്ടത്തില്‍ ദമ്പതികള്‍ ലൈംഗീകബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കണം എന്ന് ഡോക്ടര്‍ ഭോന്‍സേല്‍ അഭിപ്രായപ്പെടുന്നു.

 സ്ത്രീ പുരുഷന് മുകളില്‍ ഇരുന്നുകൊണ്ടുള്ള സംഭോഗം

സ്ത്രീ പുരുഷന് മുകളില്‍ ഇരുന്നുകൊണ്ടുള്ള സംഭോഗം

ഗര്‍ഭകാലത്തെ ബന്ധപ്പെടലില്‍ സ്ത്രീ ആയിരിക്കണം നിയന്ത്രണം ഏറ്റെടുക്കേണ്ടത്. സ്ത്രീ പുരുഷന് മുകളില്‍ ഇരുന്നുകൊണ്ടുള്ള രീതിയിലാണ് ബന്ധപ്പെടുന്നതെങ്കില്‍ അത് സ്ത്രീക്ക് സൗകര്യപ്രദവും സുഖകരവും സംഭോഗത്തിന്‍റെ പൂര്‍ണ്ണ നിയന്ത്രണവും നല്‍കുന്നു. എന്നാല്‍ പല ദമ്പതികളും ഈ രീതിയെ തഴഞ്ഞ് മിഷനറി രീതിയാണ് ഗര്‍ഭകാലത്തെ സംഭോഗത്തിനായി തിരഞ്ഞെടുക്കാറുള്ളത്. എന്നാലിത് സ്ത്രീയുടെ ഗര്‍ഭം ധരിച്ച വയറിന് അനാവശ്യ സമ്മര്‍ദ്ദം നല്‍കുകയാണ് ചെയ്യുന്നത്. ഡോക്ടര്‍ ഭോന്‍സേല്‍ അഭിപ്രായപ്പെടുന്നതും ദമ്പതികള്‍ ഗര്‍ഭകാലത്ത് സ്ത്രീ പുരുഷന് മുകളില്‍ ഇരുന്നുകൊണ്ടുള്ള സംഭോഗം നടത്തുന്ന രീതിയാണ് നല്ലത് എന്നാണ്.

പ്ലാസന്‍റ പ്രീവിയ

പ്ലാസന്‍റ പ്രീവിയ

ഗര്‍ഭപാത്രത്തിന്‍റെ മുകള്‍ഭാഗത്തായിട്ടാണ് പ്ലാസന്‍റ സ്വയം ബന്ധിപ്പിക്കുന്നത്. എന്നാല്‍ ചില അവസ്ഥകളില്‍ പ്ലാസന്‍റ ഗര്‍ഭപാത്രത്തിന്‍റെ താഴ്ഭാഗത്തായി സ്ഥിതിചെയ്യാറുണ്ട്. ഇത് ഗര്‍ഭാശയമുഖം മൂടപ്പെടുവാന്‍ കാരണമാകുന്നു. പ്ലാസന്‍റ പ്രീവിയ എന്നാണ് ഈ അവസ്ഥയ്ക്ക് പറയുന്നത്. ഇത്തരം അവസ്ഥകളിലെ ലൈംഗീകബന്ധം ഗര്‍ഭസ്ഥശിശുവിന് ദോഷം ചെയ്യുന്നതാണ്.

 വദനസുരതത്തിന്‍റെ അപകടസാധ്യത

വദനസുരതത്തിന്‍റെ അപകടസാധ്യത

പല ഗൈനക്കോളജിസ്റ്റുകളും ഗര്‍ഭകാലത്ത് സംഭോഗത്തിനു പകരമായി വദനസുരതത്തില്‍ ഏര്‍പ്പെടുവാന്‍ ദമ്പതികളോട് നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ഇതിന് അപകടസാധ്യത ഇല്ല എന്ന് പരയുവാനാകില്ല. വദനസുരതം ചെയ്യുന്ന സമയത്ത് പുരുഷന്‍ ചിലപ്പോള്‍ അതിരുകടക്കുകയും സ്ത്രീയുടെ യോനിയില്‍ അമിത സമ്മര്‍ദ്ദമേകുവാനും സാധ്യതയുണ്ട്. അമിതമായ വായു സമ്മര്‍ദ്ദം യോനിയില്‍ ഇതുമൂലം ഉണ്ടാകുകയാണെങ്കില്‍ അത് പ്ലാസന്‍റയില്‍ വിള്ളല്‍ ഉണ്ടാകുവാനും കാരണമാകുന്നു.

Read more about: pregnancy
English summary

Mistakes Of Pregnancy Intercourse You Should Avoid

Mistakes Of Pregnancy Intercourse You Should Avoid
X
Desktop Bottom Promotion